ചൈനേ സൂക്ഷിച്ചോ... അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്ന ചൈനയ്ക്ക് മിന്നര്‍ പിണറുമായി ഇന്ത്യ ജപ്പാന്‍ കൂട്ടുകെട്ട്; പൊതു ശത്രുവിനെതിരെ കൈകോര്‍ത്ത് ഇന്ത്യ-ജപ്പാന്‍ പദ്ധതിയറിഞ്ഞ് ചൈനയുടെ നെഞ്ചിടുപ്പ് കൂടുന്നു; നാവിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള ധാരണ ചൈനയ്ക്ക് ഇരുട്ടടിയാകും

ഇന്ത്യ പലവട്ടം താക്കീത് നല്‍കിയിട്ടും അതിര്‍ത്തിയില്‍ ചൈന നടത്തുന്ന പ്രകോപനത്തില്‍ ശക്തമായ തിരിച്ചടി നല്‍കാനൊരുങ്ങുകയാണ് ഇന്ത്യ. അന്താരാഷ്ട്ര തലത്തില്‍ തന്നെ ശക്തമായ ബന്ധമുണ്ടാക്കി ചൈനയെ പൂട്ടാനുള്ള തന്ത്രമൊരുക്കുകയാണ് ഇന്ത്യ. അതിനായി ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സാങ്കേതികവിദ്യയുള്ള ജപ്പാനെ കൂട്ടുപിടിക്കുകയാണ്. ഇന്ത്യന്‍ അതിര്‍ത്തിയിലും ജപ്പാന്‍ ഉള്‍പ്പെടുന്ന ഇന്‍ഡോ പസിഫിക് മേഖലയിലും ചൈനയുടെ കടന്നുകയറ്റം കാരണം സംഘര്‍ഷം രൂക്ഷമാണ്. ഈ പശ്ചാത്തലത്തില്‍ നാവിക സേനാ കേന്ദ്രങ്ങള്‍ പരസ്പരം തുറന്നു കൊടുക്കാനുള്ള സുപ്രധാന കരാറില്‍ ഇന്ത്യയും ജപ്പാനും ഇന്നലെ ഒപ്പുവച്ചു. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ ജാപ്പനീസ് താവളം ഇന്ത്യന്‍ നേവിക്കും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ഇന്ത്യന്‍ താവളങ്ങള്‍ ജപ്പാന്‍ നേവിക്കും ഉപയോഗിക്കാം.
ഇതോടെ ഇരു സേനകളും തമ്മില്‍ സാദന, സേവന കൈമാറ്റം സാദ്ധ്യമാക്കും. ആഗോള സമാധാനവും സുരക്ഷയും മെച്ചപ്പെടുത്താന്‍ കരസേനകളുടെ സഹകരണം ശക്തമാക്കാനും വ്യവസ്ഥയുണ്ട്.
യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ ജപ്പാന്‍ സൈനിക സഹകരണത്തിന് പ്രാധാന്യമേറെയാണ്. ഇന്ത്യയും അമേരിക്കയും സംയുക്തമായി അറബിക്കടലില്‍ നടത്തുന്ന മലബാര്‍ നാവിക അഭ്യാസത്തില്‍ ജപ്പാന്‍ പങ്കാളിയാണ്. സംയുക്തസേനാ പരിശീലനങ്ങള്‍, ഐക്യരാഷ്ട്ര സമാധാന പാലന പ്രവര്‍ത്തനങ്ങള്‍, മനുഷ്യത്വപരമായ അന്താരാഷ്ട്ര ആശ്വാസനടപടികള്‍, പരസ്പര സമ്മതത്തോടെയുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ സഹകരണം ഉറപ്പാക്കുന്നതാണ് കരാര്‍.
ചൈന ആധിപത്യത്തിന് ശ്രമിക്കുന്ന ഇന്‍ഡോ പസിഫിക് മേഖല സ്വതന്ത്രമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് കരാറിനെ ഇരുരാജ്യങ്ങളും കാണുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വാര്‍ഷിക ഉച്ചകോടിയിലാണ് കരാര്‍ ഒപ്പിട്ടത്. ഫോണിലൂടെയായിരുന്നു ചര്‍ച്ചകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജിവച്ചൊഴിയുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി ഫോണില്‍ ചര്‍ച്ച നടത്തി. ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി ഡോ. അജയകുമാറും ജാപ്പനീസ് നയതന്ത്രപ്രതിനിധി സുസുക്കി സതോഷിയുമാണ് കരാറില്‍ ഒപ്പിട്ടത്.
ഇന്ത്യയുടെ സമാനമായ കരാറുകള്‍ 2016ലെ ലോജിസ്റ്റിക് എക്‌സേഞ്ച് മെമ്മോറാണ്ടം അനുസരിച്ച് ജിബൂട്ടി, ഡീഗോ ഗാര്‍ഷ്യ, ഗുവാം, സുബിക് ബേ എന്നീ യു.എസ് താവളങ്ങള്‍ ഇന്ത്യയ്ക്ക് ഉപയോഗിക്കാം. 2018ല്‍ ഉടമ്പടി പ്രകാരം റീയൂണിയന്‍ ദ്വീപിലെ ഫ്രഞ്ച് സൈനിക താവളം ഇന്ത്യ ഉപയോഗിക്കുന്നു. ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായും ഇത്തരം കരാറുണ്ട് ഇക്കൊല്ലം റഷ്യയുമായും കരാര്‍ ഒപ്പിടും. ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പാകിസ്ഥാന്റെ സൈനിക താവളങ്ങള്‍ ചൈന ഉപയോഗിക്കുന്നുണ്ട്.
അതേസമയം പാംഗോംഗ് തടാകത്തിന് വടക്ക് ഫിംഗര്‍ 4ലെ തന്ത്രപരമായ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇന്ത്യന്‍ സേന സാന്നിദ്ധ്യം ഉറപ്പിച്ചു. ഫിംഗര്‍ 4ല്‍ നേരത്തെ സ്ഥാനം പിടിച്ച ചൈനീസ് സേനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാവുന്ന ഉയരത്തിലാണ് ഇന്ത്യന്‍ സേന.
പാംഗോഗ് തടാകത്തിന് തെക്ക് കടന്നുകയറാന്‍ നടത്തിയ ശ്രമം വടക്കന്‍ തീരത്തും ചൈന ആവര്‍ത്തിക്കാമെന്ന് മുന്‍കൂട്ടി കണ്ടുള്ള നീക്കമാണ് ഇന്ത്യന്‍ സേനയുടേത്. ഫിംഗര്‍ എട്ടു മുതല്‍ ഫിംഗര്‍ നാലുവരെ എട്ടുകിലോമീറ്ററോളം കടന്നുകയറിയ ചൈന സ്ഥിരം താവളങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവിടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ തമ്പടിച്ച ചൈനക്കാര്‍ക്ക് ഫിംഗര്‍ മൂന്നിനും ഫിംഗര്‍ രണ്ടിനും ഇടയിലുള്ള ഇന്ത്യന്‍ സേനയുടെ നീക്കങ്ങള്‍ വീക്ഷിക്കാന്‍ കഴിയുമായിരുന്നു. തിരിച്ച് അവരുടെ നീക്കങ്ങള്‍ അറിയാന്‍ ഇന്ത്യന്‍ സേന ബുദ്ധിമുട്ടിയിരുന്നു. ഏപ്രിലിന് മുന്‍പ് പട്രോളിംഗ് നടത്തിയിരുന്ന ഫിംഗര്‍ എട്ടാണ് ഇന്ത്യ നിയന്ത്രണ രേഖയായി അംഗീകരിച്ചുള്ളത്. തെക്കന്‍ പാംഗോംഗിലെ പ്രകോപനങ്ങള്‍ ഇന്ത്യന്‍ സേന തകര്‍ത്തതോടെ നാണംകെട്ട ചൈനക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വടക്കന്‍ തീരത്ത് കനത്ത സേനാ വിന്യാസം നടത്തുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഇതും കണക്കിലെടുത്താണ് ഇപ്പോഴത്തെ ഇന്ത്യന്‍ നീക്കം. ഇതെല്ലാം തന്നെ ചൈനയുടെ കണക്ക് കൂട്ടലുകള്‍ തെറ്റിക്കുന്നതാണ്.
https://www.facebook.com/Malayalivartha