മായം മറിമായം... ബിനീഷ് കോടിയേരിയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ക്ലീന്‍ ചിറ്റ് നല്‍കാതെയിരുന്നതോടെ എന്തും സംഭവിക്കാവുന്ന അവസ്ഥ; അന്വേഷണ സംഘത്തിനുള്ളിലെ ചോര്‍ത്തല്‍കാരെ അമിത്ഷാ പുകച്ച് പുറത്ത് ചാടിച്ചപ്പോള്‍ കിട്ടിയത് ബിനീഷിനെ; ബാഹ്യ ഇടപെടലില്ലാതെ ശക്തമായ അന്വേഷണം നടത്താന്‍ കേന്ദ്ര നിര്‍ദേശം

അന്വേഷണ സംഘത്തിലെ സിപിഎം ഫ്രാക്ഷനെ പറ്റി കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. മാധ്യമ പ്രവര്‍ത്തകനായ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിന് മുമ്പ് സ്വപ്നയുടെ മൊഴി ചോര്‍ത്തി നല്‍കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി. അന്വേഷണത്തില്‍ കസ്റ്റംസ് സൂപ്രണ്ട് ഭാര്യയുടെ ഫോണില്‍ നിന്നാണ് മൂന്ന് പേജ് ചോര്‍ത്തി നല്‍കിയതെന്ന് വ്യക്തമായി. ഇതോടെ കര്‍ശന നടപടിയാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് ബിനീഷ് കോടിയേരിക്കെതിരെ ശക്തമായ തെളിവ് ലഭിക്കുന്നത്. ഇതോടെയാണ് ബാഹ്യ ഇടപെടല്‍ ഇല്ലാതെ അന്വേഷണം മുന്നോട്ട് പോകാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയത്. ഡല്‍ഹിയിലേക്ക് ഒരു വിളിയും സ്വീകരിക്കുന്നതല്ല. അത് ബിജെപിക്കാരനാണെങ്കിലും ശരി മറ്റാരെങ്കിലുമാണെങ്കിലും ശരി... അന്വേഷണം നടക്കട്ടേയെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ക്ലീന്‍ ചിറ്റ് നല്‍കാത്തതിന് പിന്നാലെ മറ്റ് അന്വേഷണ ഏജന്‍സികളും അന്വേഷണം കടുപ്പിക്കുകയാണ്. ബംഗളൂരു ലഹരിമരുന്ന് കേസ് അന്വേഷിക്കുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും. കൊച്ചിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 11 മണിക്കൂര്‍ ചോദ്യം ചെയ്ത് ബിനീഷില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ എന്‍.സി.ബി ബംഗളൂരു മേഖലാ ഓഫീസിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും ചോദ്യംചെയ്യല്‍.
ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ മൂന്നു പേരുമായി ബിനീഷിന് ബന്ധമുണ്ടെന്നാണ് എന്‍.സി.ബി പറയുന്നത്. സ്വര്‍ണക്കടത്ത് പ്രതി സ്വപ്നാ സുരേഷിന് ബംഗളൂരുവിലെ കോറമംഗലയില്‍ ഒളിത്താവളമൊരുക്കിയത് ബിനീഷിന്റെ സുഹൃത്ത് അനൂപാണെന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തതയ്ക്കായി സ്വപ്നയെ ചോദ്യംചെയ്യും. സ്വര്‍ണക്കടത്ത് പ്രതി കെ.ടി റമീസിന് അനൂപുമായും ബിനീഷുമായും ബന്ധമുണ്ടെന്നാണ് സൂചന. അനൂപിന്റെ ഫോണ്‍വിളി പട്ടികയില്‍ റമീസിന്റെ നമ്പര്‍ കണ്ടെത്തിയിരുന്നു. തൃശൂര്‍ സ്വദേശി റിജീഷ് രവീന്ദ്രനും ഇവരുമായി ബന്ധമുണ്ടെന്നാണ് സൂചന.
നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി അടുപ്പമില്ലെന്നാണ് ഇഡിക്കു മുന്നില്‍ ബിനീഷ് ആവര്‍ത്തിച്ചത്. ഇത് മുഖവിലയ്‌ക്കെടുക്കും മുമ്പ് തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കമ്മിഷന്‍ ഇടപാടില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ വീണ്ടും പരിശോധിക്കാനാണ് ഇഡിയുടെ തീരുമാനം.
കോണ്‍സുലേറ്റിന്റെ വീസ സ്റ്റാംപിങ് കേന്ദ്രത്തിന്റെ കരാര്‍ ലഭിക്കാന്‍ സ്വപ്നയ്ക്കു കമ്മിഷന്‍ നല്‍കിയതായി മൊഴി നല്‍കിയ യുഎഎഫ്എക്‌സ് സൊലൂഷന്‍സിന്റെ നടത്തിപ്പുകാരെ വീണ്ടും വിളിപ്പിക്കും. ബിനീഷുമായി അടുപ്പമുള്ള തിരുവനന്തപുരത്തെ സംരംഭകരായ അരുണ്‍ വര്‍ഗീസ്, അമ്പിളി സുജാതന്‍, അബ്ദുല്‍ ലത്തീഫ് എന്നിവരുടെ മൊഴികളുമെടുക്കും. ചോദ്യം ചെയ്യലിനിടയില്‍ ബിനീഷ് നല്‍കിയ മൊഴിയുടെ നിജസ്ഥിതി പരിശോധിക്കുകയാണു ലക്ഷ്യം.
സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ബിനീഷിന്റെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. സ്വപ്ന സുരേഷിനു കമ്മിഷന്‍ നല്‍കിയ യുഎഎഫ്എക്‌സ് സൊലൂഷന്‍സ്, യൂണിടാക് എന്നീ സ്ഥാപനങ്ങളെ സംബന്ധിച്ചു ബിനീഷ് നല്‍കിയ ചില വിവരങ്ങള്‍ വസ്തുതാപരമല്ലെന്നും ഇഡി വിലയിരുത്തുന്നു.
അതേസമയം ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ സിപിഎമ്മിനേയും പ്രതിരോധത്തിലാഴ്ത്തിയിട്ടുണ്ട്. അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്ന സമയത്ത് ചാനല്‍ ചര്‍ച്ചകളില്‍ വലിയ വായില്‍ വര്‍ത്തമാനം പറഞ്ഞ ആരേയും ഇപ്പോള്‍ മഷിയിട്ട് നോക്കിയാല്‍ പോലും കാണാനില്ല. അവരെല്ലാം മാളത്തില്‍ ഒളിച്ച മട്ടാണ്. അതേസമയം തെരഞ്ഞെടുപ്പ് അടുത്ത സമയമായതിനാല്‍ യുഡിഎഫിനെ സംബന്ധിച്ചും ബിജെപിയെ സംബന്ധിച്ചും ചാകരയാണ്. ബിനീഷിനെ ഓരോ തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോഴും അത് ചര്‍ച്ചയാക്കി പരമാവധി കൊയ്യാനിരിക്കുകയാണ് അവര്‍. ഏതായാലും ഒന്നു രണ്ട് ആഴ്ചയ്ക്കുള്ളില്‍ ബിനീഷ് കോടിയേരിയുടെ ഭാവിയറിയാം.
"
https://www.facebook.com/Malayalivartha