മോഷ്ടിച്ച ബൈക്കുമായി പാഞ്ഞ കള്ളന്‍ കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലിടിച്ചു.... രക്ഷിക്കാനെത്തിയ ഡ്രൈവര്‍ പിടിച്ചെഴുന്നേല്‍പ്പിക്കുന്നതിനിടെ ഞെട്ടിപ്പോയി.....

മോഷ്ടിച്ച ബൈക്കുമായി പാഞ്ഞ കള്ളന്‍ കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലിടിച്ചു.... രക്ഷിക്കാനെത്തിയ ഡ്രൈവര്‍ പിടിച്ചെഴുന്നേല്‍പ്പിക്കുന്നതിനിടെ ഞെട്ടിപ്പോയി..... ഇടിച്ചത് അതേ ബൈക്കിന്റെ ഉടമ ഓടിച്ച കെ.എസ്.ആര്‍.ടി.സി. ബസിലാണ്.ഉദയംപേരൂര്‍ നടക്കാവിനു സമീപത്തായി വ്യാഴാഴ്ച വൈകീട്ടായിരുന്നു മോഷ്ടിച്ച ബൈക്കുമായി കള്ളന്‍ ഉടമയുടെ മുന്നില്‍ത്തന്നെ വീണത്. താന്‍ ഓടിച്ച ബസിന്റെ പിന്നില്‍ ബൈക്കിടിച്ച് വീണയാളെ എഴുന്നേല്‍പ്പിക്കുന്നതിനിടെയാണ് ബസ് ഡ്രൈവറായ ബിജു അനി സേവ്യര്‍ ബൈക്ക് ശ്രദ്ധിച്ചത്.
താന്‍ കോട്ടയത്ത് ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന തന്റെ ബൈക്കാണെന്ന് അറിഞ്ഞതോടെ ആളെ കൈയോടെ പിടികൂടി ചോദ്യം ചെയ്തു. ചങ്ങനാശ്ശേരി സ്വദേശി ജിജോ എന്ന യുവാവാണ് ബൈക്കുമായി വന്ന് ബസിലിടിച്ചത്. ഇയാളെ ഉദയംപേരൂര്‍ പോലീസെത്തി കസ്റ്റഡിയിലെടുത്തു. യുവാവിന്റെ പക്കല്‍ നാല് മൊബൈല്‍ ഫോണുകളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.ഇയാളെ കോട്ടയം വെസ്റ്റ് പോലീസെത്തി കൊണ്ടുപോയതായും ഉദയംപേരൂര്‍ പോലീസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha