നിര്‍ണായക നീക്കം... മന്ത്രി കെ.റ്റി. ജലീലും മന്ത്രി എ. സി. മൊയ്തിനും ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ ചര്‍ച്ചകള്‍ സജീവം; ഒരു സംസ്ഥാന മന്ത്രിക്ക് ഒരു വിദേശ കോണ്‍സുലേറ്റുമായി ഇടപാട് നടത്താന്‍ നിയമം അനുവദിക്കുന്നില്ലത്രെ

രണ്ട് മന്ത്രിമാരുടെ രാജിക്ക് വഴിയൊരുങ്ങുകയാണ് പിണറായി രാജ്യത്തില്‍.
എന്നാല്‍ സംസ്ഥാനം കേരളമായതിനാല്‍ അക്കാര്യം പ്രതീക്ഷിക്കേണ്ടതില്ല.
കേരളം ഭരിക്കുന്നത് ഉമ്മന്‍ ചാണ്ടി ആയിരുന്നെങ്കില്‍ തീര്‍ച്ചയായും മന്ത്രിമാര്‍ രാജിവയ്‌ക്കേണ്ടി വന്നേനെ.
രണ്ടുവാക്കുള്ള ഹൈക്കോടതി പരമര്‍ശത്തിന്റെ പേരിലാണ് കെ.എം. മാണി ധനമന്ത്രി പദം രാജിവച്ചത്.
ലോകായുക്ത പരാമര്‍ശത്തിന്റെ പേരിലും കോണ്‍ഗ്രസ് മന്ത്രി രാജിവച്ചിട്ടുണ്ട്.
ഇപ്പോള്‍ എന്താണ് നടന്നത്?
മന്ത്രി കെ.റ്റി. ജലീലും മന്ത്രി എ. സി. മൊയ്തിനും ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.
ജലീലിനെ സംബന്ധിച്ചടത്തോളം ഇത് അദ്ദേഹത്തിന്റെ തൊപ്പിയിലെ പൊന്‍ തൂവലാകാനാണ് സാധ്യത.
എന്താണ് മന്ത്രി ജലീല്‍ നടത്തിയ ചട്ടലംഘനം?
അത് ഒന്നൊന്നാന്തരം ചട്ടലംഘനമാണ്.
ഒരു സംസ്ഥാന മന്ത്രിക്ക് ഒരു വിദേശ കോണ്‍സുലേറ്റുമായി ഇടപാട് നടത്താന്‍ നിയമം അനുവദിക്കുന്നില്ല. അങ്ങനെ നടത്തണമെങ്കില്‍ അത് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയായിരിക്കണം.
എന്നാല്‍ പിണറായിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും കരുതുന്നത് കേരളം ഒരു രാജ്യമാണെന്നും അവിടെത്തെ മന്ത്രിമാരാണ് തങ്ങളെന്നുമാണ്.
പിണറായിയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി.
പലക്ഷ മന്ത്രി ജലീല്‍ മന്ത്രി എം എം മണിയെ പോലെയല്ല.
അദ്ദേഹം ചരിത്ര പ്രൊഫസറാണ്.
ചരിത്രം പഠിപ്പിക്കുന്നയാള്‍ക്ക് ഒരു സംസ്ഥാന മന്ത്രിയുടെ അധികാരം എന്താണെന്ന് നന്നായറിയാം.
അങ്ങനെ അറിഞ്ഞില്ലെങ്കില്‍ അദ്ദേഹം ഒരു അധ്യാപകനായിരിക്കാന്‍ പോലും കൊള്ളില്ല എന്നാണ് അര്‍ത്ഥം.
വിദേശകാര്യ മന്ത്രാലയം അറിയാതെ യു എ ഇ കോണ്‍സുലേറ്റില്‍ നിന്നും ജലില്‍ മതഗ്രന്ഥമാണെന്ന പേരില്‍ ചില സാധനങ്ങള്‍ സ്വീകരിച്ചു.
അത് മതഗ്രന്ഥമല്ല സ്വര്‍ണ്ണമായിരുന്നു എന്നാണ് ബിജെപി വിമര്‍ശിച്ചത്.
എന്നിട്ട് സ്വന്തം വകുപ്പിന് കീഴിലുള്ള അച്ചടി സ്ഥാപനത്തിന്റെ വണ്ടിയില്‍ അത് എവിടേക്കോ കൊടുത്തുവിട്ടു
പോയ വഴിക്ക് വണ്ടിയുടെ ജി.പി.എസ് നഷ്ടമായെന്നാണ് ഒരു കഥ.
അതെന്തായാലും വണ്ടി പോയത് ബാംഗ്ലൂരിലേക്കാണെന്നതാണ് പരസ്യമായ രഹസ്യം.
ബംഗളുരുവാണ് മയക്കുമരുന്നിന്റെയും സ്വര്‍ണ്ണക്കടത്തിയന്റയും ആസ്ഥാനം.
ബംഗളുരുവാണ് ബിനീഷ് കോടിയേരിയുടെ തട്ടകം.
ബിനീഷ് കോടിയേരിയുടെ വിശ്വസ്തനാണ് ജലീല്‍.
കോടിയേരിയുടെ വിശ്വസ്തനായ സന്തത സഹചാരി പ്രവര്‍ത്തിക്കുന്നത് ജലീലിന്റെ സ്റ്റാഫിലാണ്.
ജലീലിന് ഒരു തെറ്റിദ്ധാരണയുണ്ട് എന്തു വന്നാലും തനിക്ക് പൂച്ചയെ പോലെ വീഴാന്‍ കഴിയുമെന്ന്.
എന്നാല്‍ കേന്ദ്രം ഭരിക്കുന്ന വിദേശകാര്യ മന്ത്രി വെറും ചരിത്ര പ്രൊഫസറല്ല.
എന്താണ് വിദേശവിനിമയചട്ടം എന്നൊക്കെ കാണാതെ പഠിച്ച ശേഷമാണ് അദ്ദേഹം ആ കസേരയില്‍ എത്തിയത്.
കോണ്‍സുലേറ്റിലെ വിശുദ്ധ ഗ്രന്ഥത്തിന്റെ കാര്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്ന ഇ.ഡി. വിദേശകാര്യ മന്ത്രിയെ അറിയിച്ചു.
പ്രൊഫസറുടെ കഴുത്തില്‍ കുരുക്ക് മുറുക്കാനായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
കാരണം വിദേശകാര്യ മന്ത്രാലയം പിണറായിയുടെ വിജിലന്‍സ് പോലെയല്ല.
ഇടി നേരിട്ട് മന്ത്രിയുടെ വീട്ടിലെത്തി.
ചായകൊടുത്ത് സത്കരിക്കാനൊക്കെ മന്ത്രി ശ്രമിമെങ്കിലും ഒരു കാലിചായ പോലും അവര്‍ കുടിച്ചില്ല.
പകരം ഒരു നോട്ടീസ് മന്ത്രിക്ക് കൊടുത്തു.
മൊഴിയെടുക്കാന്‍ ഹാജരാകാനായിരുന്നു നോട്ടീസ്.
ജലീല്‍ സമ്മതിച്ചു. സമ്മതിക്കാതെ നിവ്യത്തിയില്ല.
പ്രേട്ടോക്കോള്‍ ലംഘനം എന്ന ക്രിമിനല്‍ കുറ്റമാണ് മന്ത്രി നടത്തിയിരിക്കുന്നത്.
ക്രിമിനല്‍ കുറ്റം എന്നാല്‍ ഭരണഘടനാപരമായ പദവി നിര്‍വഹിക്കുന്ന മന്ത്രി രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നാണര്‍ത്ഥം.
ബാക്കി കാര്യം ഇ ഡിക്ക് മുന്നില്‍ ജലീല്‍ എത്തിയ ശേഷം തീരുമാനിക്കാം.
രണ്ടാമത്തെ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയത് മന്ത്രി എ. സി. മെയ്തീനാണ്.
ലൈഫ് മിഷന്റെഡ് ക്രെസന്റ് ഇടപാടിലാണ് അദ്ദേഹം പ്രോട്ടോക്കോള്‍ ലംഘിച്ചത് .
ഇത് കേരളത്തിന്റെ വീഴ്ചയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചിരിക്കുന്നു.
കരാറിനായി കേരളം അനുമതി തേടണമായിരുന്നു എന്നാണ് വിശദീകരണം.
വിദേശ ഏജന്‍സികളുമായി ഒരു കരാറില്‍ ഒപ്പിടാനുള്ള അധികാരം കേന്ദ്രത്തിന് മാത്രമാണെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
മന്ത്രി മൊയ്തീന്‍ ഒരു ചരിത്ര പ്രൊഫസറല്ല. അതിനാല്‍ അദ്ദേഹത്തിന് നിയമത്തില്‍ അവഗാഹതയുണ്ടെന്ന് കരുതാനാവില്ല.
എന്നാല്‍ മന്ത്രിക്ക് താഴെ യു.വി. ജോസ് എന്ന ഐ. എ. എസ്. ഉദ്യോഗസ്ഥനുണ്ട്.
തനിക്ക് വിവരമില്ലെന്ന് അദ്ദേഹത്തിന് പറയാനാവില്ല. കാരണം അദ്ദേഹം ഐ.എ. എസ്. ഉദ്യോഗസ്ഥനാണ്.
വിദേശ രാജ്യങ്ങളുമായി കരാറുകള്‍ ഒപ്പിടാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന് മാത്രമാണ്. ഭരണഘടനാപരമായി വിദേശകാര്യവും വിദേശ രാജ്യങ്ങളുമായുള്ള കരാറുകളും കേന്ദ്ര പട്ടികയില്‍ ഉള്‍പ്പെട്ടതാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാരും റെഡ് ക്രെസന്റുമായി ഒപ്പിട്ട കരാര്‍ പരിശോധിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.
റെഡ് ക്രെസന്റുമായുള്ള ഇടപാടിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമായിരുന്നു.
എന്നാല്‍ കേരളം പ്രോട്ടോകോള്‍ പാലിച്ചില്ല.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരുതരത്തിലുമുള്ള തീരുമാനവും എടുക്കാന്‍ കഴിയില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
വിദേശ ഏജന്‍സിയുമായി കരാര്‍ ഒപ്പിട്ടതില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നും മന്ത്രാലയം വിലയിരുത്തി.
ചുരുക്കത്തില്‍ പിണറായി രാജ്യത്തെ രണ്ട് മന്ത്രിമാര്‍ വിവാദത്തില്‍ കുരുങ്ങിയിരിക്കുകയാണ്.
ജലീലിനും മൊയ്തീനും ക്വട്ടേഷന്‍ കിട്ടി എന്നര്‍ത്ഥം.
രാജിവയ്ക്കാന്‍ ഇവര്‍ കെ.എം. മാണിയും കുഞ്ഞാലികുട്ടിയുമൊന്നുമല്ല.
പക്ഷേ ജനം ഇവരെ ചവിട്ടികൂട്ടും. അതിന് നാലഞ്ച് മാസം കൂടി കാത്തിരിക്കണമെന്ന് മാത്രം.
https://www.facebook.com/Malayalivartha