കൊവിഡ് സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഈടാക്കിയ ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക ഉടന്‍ ഗഡുക്കളായി തിരിച്ചു നല്‍കിയേക്കും

കൊവിഡ് സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഈടാക്കിയ ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക ഉടന്‍ ഗഡുക്കളായി തിരിച്ചുനല്‍കിയേക്കും. ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള അഞ്ച് മാസത്തെ ശമ്പളത്തില്‍ നിന്ന് ആറ് ദിവസത്തെ വീതം ശമ്പളമാണ് സര്‍ക്കാര്‍ പിടിച്ചുവച്ചത്. ആഗസ്റ്റിലെ ഗഡുകൂടി പിടിച്ചതോടെ നടപടി പൂര്‍ത്തിയായി. തുക തിരിച്ചു നല്‍കണമെന്ന് സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടു തുടങ്ങിട്ടുണ്ട്.
തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ആവശ്യം പരിഗണിച്ചേക്കും. പി.എഫില്‍ ലയിപ്പിക്കുമെന്നും പറയുന്നുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം എടുത്തില്ലെന്നാണ് ധനമന്ത്രിയുടെ ഓഫീസ് പറയുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് ജീവനക്കാരെ പിണക്കേണ്ടന്നാണ് പൊതുവേയുള്ള നിലപാട്.സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള പരിഷ്‌കരണത്തിനുള്ള കമ്മിഷന്‍ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. റിപ്പോര്‍ട്ട് ഡിസംബറില്‍ സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ ശമ്പള പരിഷ്‌കരണം പ്രഖ്യാപിച്ചേക്കും. ക്ഷാമബത്ത കുടിശ്ശിക, ലീവ് സറണ്ടര്‍ എന്നിവ നല്‍കാനുണ്ട്. ഇവ വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
"
https://www.facebook.com/Malayalivartha