ബംഗാള്‍ സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പ്രതികള്‍ പിടിയില്‍

അതിഥിത്തൊഴിലാളികള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്യുന്ന പ്രതികളെ പിടികൂടി.
തിരുവമ്പാടിയില്‍ ബംഗാള്‍ സ്വദേശിയുടെ 20000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയവരാണ് പിടിയിലായത്.
തിരുവമ്പാടി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷാജു ജോസഫിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ കെ.കെ.മധു, ബേബി മാത്യു, വിജേഷ് കുമാര്‍, സ്വപ്‌നേഷ്, കെ.അനീസ്, സെബാസ്റ്റ്യന്‍ തോമസ്, ജെ. ഷിനോജ്, കെ. കുഞ്ഞന്‍, പി. ശ്രീജ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
കല്ലുരുട്ടി മുഹമ്മദ് അഫ്‌സല്‍, മുത്താലം ഇ.കെ.ജാസിം എന്നിവരാണ് പിടിയിലായത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പൊലീസ് ഓമശ്ശേരി ഭാഗത്തുനിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. മോഷണം നടത്തിയ ഫോണുകള്‍ മുക്കത്ത് വില്‍ക്കാന്‍ സഹായിക്കുന്ന ആളുകളെ കുറിച്ച് പൊലീസിനു സൂചന ലഭിച്ചു.
https://www.facebook.com/Malayalivartha