ഏറെ ആത്മവിശ്വാസത്തോടെ വിളിപ്പിച്ചതിലും രണ്ടുമണിക്കൂര്‍ മുന്നേ തന്നെ എത്തി.. ചോദ്യമുറിയിലേക്കു കയറിയപ്പോഴുള്ള ആവേശവും ആത്മവിശ്വാസവും ആദ്യ മണിക്കൂറുകളില്‍ത്തന്നെ ബിനീഷില്‍ നിന്ന് ചോര്‍ന്നുപോയി; കള്ളം പറഞ്ഞാല്‍ കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതം

രാജ്യത്തെ ഞെട്ടിച്ച സ്വർണക്കടത്ത് കേസ് വഴിത്തിരിവിലേക്ക്. കേസിന്റെ അന്വേഷണം പുരോഗമിക്കുംതോറും പല വമ്പന്മാരുടെയും പൊയ്മുഖം അഴിഞ്ഞു വീഴുകയാണ്. ഏറെ ആത്മവിശ്വാസത്തോടെയാണ് കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിലേക്ക് ബിനീഷ് കോടിയേരി എത്തിയത്. അതും വിളിപ്പിച്ചതിലും രണ്ടുമണിക്കൂര്‍ മുന്നേ തന്നെ. എന്നാല്‍, ചോദ്യമുറിയിലേക്കു കയറിയപ്പോഴുള്ള ആവേശവും ആത്മവിശ്വാസവും ആദ്യ മണിക്കൂറുകളില്‍ത്തന്നെ ബിനീഷില്‍ നിന്ന് ചോര്‍ന്നുപോയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമമനുസരിച്ച് മൊഴി രേഖാമൂലം എടുക്കുന്നത് പിന്നീട് കള്ളമെന്നു തെളിഞ്ഞാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പും ചോദ്യംചെയ്യലിനു മുന്‍പുതന്നെ അന്വേഷണസംഘം ബിനീഷിനോടു പറഞ്ഞിരുന്നു. സിനിമയിലേക്കോ മയക്കുമരുന്നു കേസ് ബന്ധങ്ങളിലേക്കോ കടക്കാതെ സ്വര്‍ണക്കടത്ത് കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങളായിരുന്നു ഏറെയും. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള സെക്ഷന്‍ 50 അനുസരിച്ചുള്ള മൊഴിയാണ് ബിനീഷില്‍നിന്ന് എടുത്തത്. കോടതിയില്‍ തെളിവുമൂല്യമുള്ളതാണ് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ നല്‍കുന്ന ഈ മൊഴി. പിന്നീട് മാറ്റിപ്പറയാനാകില്ല. ബിനീഷിനോട് ചോദിക്കുന്നതെല്ലാം കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് രേഖപ്പെടുത്തുകയാണു ചെയ്തത്.
ഓരോ ചോദ്യവും ഉത്തരവും ബിനീഷിനെ കാണിച്ച് ഒടുവില്‍ ഒപ്പുവെച്ച് വാങ്ങുകയായിരുന്നു. ഈ രേഖ അന്വേഷണസംഘം ആവശ്യമെന്നു തോന്നുമ്ബോള്‍ കോടതിയില്‍ നല്‍കും. പണമിടപാടിന്റെ രേഖകളില്‍ നിന്നായിരുന്നു ചോദ്യങ്ങളിലേറെയും. പലപ്പോഴും കൃത്യമായ മറുപടികളില്ലായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജന്‍സിയായ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അടുത്തയാഴ്ച ബിനീഷ് കോടിയേരിയുടെ മൊഴിയെടുക്കും. ബംഗളൂരു സിനിമാ ലഹരിമരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. തന്റെ ബോസ് ബിനീഷാണെന്ന് അനൂപ് മുഹമ്മദ് മൊഴി നല്‍കിയതായാണ് സൂചന. ബിനീഷ് കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനു നല്‍കിയ മൊഴിയുടെ പകര്‍പ്പ് എന്‍സിബി ആവശ്യപ്പെട്ടു.സാമ്ബത്തിക സ്രോതസ്സുകളെക്കുറിച്ച് ചോദിച്ചപ്പോള്‍, താന്‍ ഒരു റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ ആണെന്നും അത്തരത്തിലാണ് പണം ലഭിക്കുന്നതെന്നുമായിരുന്നു ഉത്തരം. ഇത് പൂര്‍ണമായി ഇ.ഡി. വിശ്വസിച്ചിട്ടില്ല. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഏതൊക്കെയെന്നും എത്ര തുക കിട്ടിയെന്നും ഉള്‍പ്പെടെയുള്ള കണക്കുകള്‍ ബിനീഷ് ഇനി വ്യക്തമാക്കേണ്ടിവരും. ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും മൊഴികള്‍ അവലോകനം ചെയ്തശേഷം വീണ്ടും വിളിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ബിനീഷ് കോടിയേരി നല്‍കിയ മൊഴിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.ബിനീഷിന്റെ ബിനാമി ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണിതെന്നാണ് സൂചന. തിരുവനന്തപുരത്തെ യു.എ.എഫ്.എക്‌സ് സൊല്യുഷ്യന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി ബിനീഷിനുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഇനി നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.ഈ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ബിനീഷിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നത്.
എന്നാൽ തിരുവനന്തപുരത്തെ യു.എ.എഫ്.എക്‌സ് സെല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായുള്ള ബന്ധത്തെ കുറിച്ചാണ് അന്വേഷണം പ്രധാനമായും നടക്കുന്നത്.വിസ സ്റ്റാമ്ബിങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിന് യു.എ.ഇ കോണ്‍സുലേറ്റ് തെരഞ്ഞെടുത്ത സ്ഥാപനമാണ് യു.എ.എഫ്.എക്‌സ്. ഈ സ്ഥാപനത്തെ സ്റ്റാമ്ബിങ്ങിനായി തെരഞ്ഞെടുത്തതിന് തനിക്ക് കമ്മീഷന്‍ ലഭിച്ചിരുന്നുവെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ബിനീഷിന് കമ്ബനിയുമായുള്ള ബന്ധത്തെ പറ്റി കൂടുതല്‍ അന്വേഷണം നടത്താന്‍ ഇ.ഡി ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha