മോഷ്ടാക്കളെ സിസിടിവി കാട്ടിക്കൊടുത്തു; മണിക്കൂറുകള്‍ക്കകം പിടിയിലായി!

പൊന്നാനി ചമ്രവട്ടം ജംക്ഷനിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ കഴിഞ്ഞ ദിവസം രാത്രി ഏഴോടെ മോഷണം നടത്തിയവര്‍ മണിക്കൂറുകള്‍ക്കകം പിടിയിലായി.
കടയുടമ പള്ളിയില്‍ പോയ സമയത്ത് ഇവര്‍ വാതില്‍ തുറന്ന് മോഷണം നടത്തുകയായിരുന്നു. രണ്ടര ലക്ഷം രൂപയാണ് നഷ്ടമായത്.
കടവനാട് സ്വദേശി ഷാജി (44), മുക്കാടി സ്വദേശി കുഞ്ഞന്‍ ബാവ (34) എന്നിവരെ പൊന്നാനി എസ്‌ഐ ബേബിച്ചന്‍ ജോര്‍ജ് അറസ്റ്റ് ചെയ്തു.
മോഷ്ടാക്കളുടെ മുഖം സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. അതിനാല്‍ ചമ്രവട്ടം ജംക്ഷനില്‍നിന്നുതന്നെ പ്രതികളെ പിടികൂടി. ഇവരില്‍ നിന്ന് ഒന്നര ലക്ഷം രൂപ കണ്ടെടുത്തു.
https://www.facebook.com/Malayalivartha