വ്യവസായമന്ത്രി മന്ത്രി ഇ.പി.ജയരാജന് കോവിഡ് സ്ഥിരീകരിച്ചു; കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെമന്ത്രിയാണ് ; ആരോഗ്യനില തൃപ്തികരമാണ്

കേരളത്തിൽ കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിനിടെ വ്യവസായമന്ത്രി മന്ത്രി ഇ.പി.ജയരാജന് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലെ വസതിയിൽ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം . മന്ത്രിസഭയിൽ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജയരാജൻ. നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.എന്നാൽ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ് . മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കഴിഞ്ഞു.
അതേ സമയം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇപ്പോള്‍ കണക്കാക്കിയതിലും ഇരട്ടിയാകാമെന്ന് വ്യക്തമാക്കി ഐസിഎംആറിന്റെ സര്‍വേ ഫലം പുറത്ത് . മെയ് പകുതിയോടെ തന്നെ വൈറസ് വ്യാപനം രൂക്ഷമായിരുന്നെന്നാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചില്‍ പ്രസിദ്ധീകരിച്ച സര്‍വ്വെ ഫലം വ്യക്തമാക്കുന്നത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത് മുന്‍പായി മെയ് മാസത്തിനുള്ളില്‍ത്തന്നെ 64 ലക്ഷത്തോളം ആളുകള്‍ക്ക് കോവിഡ് വന്നിട്ടുണ്ടാവാം എന്ന് സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. 21 സംസ്ഥാനങ്ങളിലായി 70 ജില്ലകളിലെ 700 വാര്‍ഡുകളിലോ വില്ലേജുകളിലോ ആയി നടത്തിയ സര്‍വ്വെ ഫലമാണ് ഐസിഎംആര്‍ പുറത്തുവിട്ടിരിക്കുന്നത്. 30,283 കുടുംബങ്ങളിലെ 28000 സാമ്ബിളുകളാണ് സര്‍വ്വെയ്ക്കായി ഉപയോഗിച്ചതെന്ന് ഐസിഎംആര്‍ വ്യക്തമാക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha