മൃഗ പ്രജനന നിയന്ത്രണ കേന്ദ്രത്തിലെ ഡോക്ടറെ കടിച്ച നായയ്ക്ക് പേ വിഷബാധ, പരിശോധനയ്ക്കിടെ ഡോക്ടര്‍ കോവിഡ് പോസിറ്റീവും

കാസര്‍കോടുള്ള മൃഗ പ്രജനന നിയന്ത്രണ കേന്ദ്രത്തിലെ ഹൈദരാബാദ് സ്വദേശിയായ ഡോക്ടറെ കടിച്ച നായ ഉള്‍പ്പെടെ 2 നായകള്‍ക്ക് പേ വിഷ ബാധ സ്ഥിരീകരിച്ചു. രണ്ട് നായകളും ചത്തു.
കഴിഞ്ഞയാഴ്ചയാണ് കേന്ദ്രത്തിലെ ഡോക്ടറെ നായ ദേഹമാസകലം കടിച്ചത്. കണ്ണൂര്‍ റീജനല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്. പരിശോധനയ്ക്കിടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ഡോക്ടറെ പിന്നീട് കോവിഡ് പരിചരണ കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. ഡോക്ടറുടെ ഡ്രൈവറും പിന്നീട് കോവിഡ് പോസിറ്റീവായി.
ഇക്കഴിഞ്ഞ 23-ാം തീയതി നഗരത്തിലും പരിസര പ്രദേശങ്ങളിലും മുപ്പതിലേറെ പേരെ ഒരു നായ കടിച്ചിരുന്നു. ഈ നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു.
പിന്നീട് പരിശോധനയില്‍ ഈ നായയ്ക്ക് പേ വിഷ ബാധ സ്ഥിരീകരിച്ചതിനാല്‍, നായപിടിത്ത സംഘം 10 നായ്ക്കളെ നഗരത്തില്‍ നിന്നു പിടികൂടി വന്ധ്യംകരണം നടത്താന്‍ ഈ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.
ഇതില്‍ ഒന്നിന് വന്ധ്യംകരണം നടത്തുന്നതിനിടെ ആയിരുന്നു മറ്റൊരു നായ ഡോക്ടറെ ആക്രമിച്ചത്. 23-ന് ചത്ത പേപ്പട്ടി ഈ നായകളെയും കടിച്ചിരിക്കാമെന്നാണ് അധികൃതരുടെ നിഗമനം.
https://www.facebook.com/Malayalivartha