തൂമ്പൂര്‍മുഴി വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപം വാഹനത്തിനു മുന്‍പില്‍ റോഡില്‍ ഇഴയുന്ന ചീങ്കണ്ണിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വിഡിയോയില്‍ അതിരപ്പിള്ളി, തൂമ്പൂര്‍മുഴി വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപം ആനമല പാതയിലൂടെ ചീങ്കണ്ണി ഇഴയുന്നതായാണ് കാണുന്നത്.
ചാലക്കുടിയില്‍ നിന്ന് അതിരപ്പിള്ളി ഭാഗത്തേക്ക് പോകുന്ന വാഹനത്തിന്റെ മുന്‍പില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ചീങ്കണ്ണി അകപ്പെട്ടതായാണ് വിഡിയോയിലുള്ളത്. യാത്രക്കാര്‍ വാഹനത്തിന്റെ വെളിച്ചത്തില്‍ മൊബൈലില്‍ പകര്‍ത്തിയതാണ് വിഡിയോ.
ശക്തമായ മഴ ഉണ്ടായിരുന്നതിനാല്‍ പുഴയില്‍ നിന്നു ചീങ്കണ്ണി ഇരയെ പിന്തുടര്‍ന്നു എത്തിയതാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. വനം വകുപ്പ് ജീവനക്കാര്‍ മേഖലയില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
https://www.facebook.com/Malayalivartha