അമ്പമ്പോ എന്തൊരു ട്വിസ്റ്റ് ; ബൈക്ക് മോഷണം പോയ വിഷമത്തിൽ ബസുടമ; പെട്ടെന്ന് ബസിൽ സംഭവിച്ച ആ അപകടം; ബൈക്ക് തിരികെ കിട്ടി; കള്ളനെ പൊക്കി ; സംഭവം ഇങ്ങനെ

ഏതു വലിയ മോഷണം ആയാലും ദൈവം ഒരു വലിയ തെളിവ് അവശേഷിപ്പിക്കും എന്ന ഒരു ചൊല്ല് സാധാരണ പറയാറുണ്ട്... അത്തരത്തിലുള്ള നിരവധി കേസുകൾക്ക് നിർണായകമായ തെളിവുകൾ സൂക്ഷിക്കുന്നതും അതിലൂടെ മോഷ്ടാവിനെ കുറ്റവാളിയെ കുടുക്കുന്നത് നാം കണ്ടിട്ടുണ്ട്... എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വമ്പൻ ട്വിസ്റ്റ് ആണ് ഇപ്പോൾ ഒരു മോഷണത്തിൽ നടന്നിരിക്കുന്നത്.. കള്ളൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല ഒരു കാര്യമാണ് മോഷണശേഷം സാക്ഷിയായത്.... മോഷണത്തിനു ശിക്ഷ കിട്ടി എന്ന് വേണം ഒക്കെ പറയാം എന്നാൽ ഇത്തരത്തിലുള്ള ഒരു ശിക്ഷ അത് ഒരൊന്നൊന്നര സിക്ഷ ആയിപ്പോയി.. ആരും കാണാതെ വന്ന ബൈക്ക് മോഷ്ടിച്ചു . മോഷ്ടിച്ച ബൈക്കുമായി കള്ളൻ പിന്നെ ഒരൊറ്റ പറക്കൽ ആയിരുന്നു.. എന്നാൽ വഴി അയാൾക്ക് ഒരു അപകടം പറ്റി,. ബൈക്ക് വന്നിടിച്ചത് ഉടമ ഓടിച്ച ബസിൽ ഉദയംപേരൂരിൽ ആണ് സംഭവം നടന്നത്... : മോഷ്ടിച്ച ബൈക്കുമായി പാഞ്ഞ കള്ളൻ വാഹനാപകടത്തിൽ അകപ്പെടുകയായിരുന്നു... എന്നാൽ ബൈക്ക് ഇടിച്ചത് അതേ ബൈക്കിന്റെ ഉടമ ഓടിച്ച കെ.എസ്.ആർ.ടി.സി. ബസിൽ ആയിരുന്നു..
ഉദയംപേരൂർ നടക്കാവിനു സമീപം വ്യാഴാഴ്ച വൈകീട്ടായിരുന്നു മോഷ്ടിച്ച ബൈക്കുമായി കള്ളൻ ഉടമയുടെ മുന്നിൽത്തന്നെ വ വന്നുപെട്ടത്.താൻ ഓടിച്ച ബസിന്റെ പിന്നിൽ ബൈക്കിടിച്ച് വീണയാളെ എഴുന്നേൽപ്പിക്കുന്നതിനിടെയാണ് ബസ് ഡ്രൈവറായ ബിജു അനി സേവ്യർ ബൈക്ക് ശ്രദ്ധിച്ചത്. താൻ കോട്ടയത്ത് ഡിപ്പോയിൽ പാർക്ക് ചെയ്തിരുന്ന തന്റെ ബൈക്കാണെന്ന് അറിഞ്ഞതോടെ ആളെ കൈയോടെ പിടികൂടി ചോദ്യം ചെയ്യുകയും ചെയ്തു.
ചങ്ങനാശ്ശേരി സ്വദേശി ജിജോ എന്ന യുവാവാണ് ബൈക്കുമായി വന്ന് ബസിലിടിച്ചത്. ഇയാളെ ഉദയംപേരൂർ പോലീസെത്തി കസ്റ്റഡിയിലെടുത്തു. യുവാവിന്റെ പക്കൽ നാല് മൊബൈൽ ഫോണുകളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.ഇയാളെ കോട്ടയം വെസ്റ്റ് പോലീസെത്തി കൊണ്ടുപോയതായും ഉദയംപേരൂർ പോലീസ് വ്യക്തമാക്കി... ബൈക്ക് കാണാതായതിന് ബിജു കോട്ടയം പോലീസിൽ പരാതി കൊടുത്തിരുന്നു. എന്നാൽ പോലീസ് അന്വേഷിച്ച് കള്ളനെ കണ്ടു പിടിക്കുന്നതിനു മുന്നേ കള്ളൻ തന്റെ മുന്നിൽ തന്നെ വന്നു വീഴും എന്ന് ഉടമ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.. താൻ മോഷ്ടിച്ച ബൈക്കുമായി ചെന്നിടിച്ചു വീഴുന്നത് ഉടമയുടെ മുന്നിൽ ആയിരിക്കുമെന്ന് കള്ളനും കരുതിയിട്ടുണ്ടാവില്ല... അക്ഷരാർത്ഥത്തിൽ സിനിമയിലെ ക്രിസ്ത്യാനികളെ സിനിമയിലെ ട്വിസ്റ്റുകളെ വെല്ലുന്ന ജീവിത രംഗമാണ് അരങ്ങേറിയിരിക്കുന്നത്.. കള്ളന് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്..
https://www.facebook.com/Malayalivartha