ജീവനക്കാരന് കോവിഡ്.... കൊല്ലം കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ കോവിഡ് നിരീക്ഷണത്തില്‍....

കൊല്ലം കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ കോവിഡ് നിരീക്ഷണത്തില്‍. കളക്ടര്‍ ബംഗ്ലാവിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കളക്ടറെ നിരീക്ഷണത്തിലാക്കിയത്.ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും ആര്‍ടിപിസി ആര്‍ ഫലം വരുന്നത് വരെ നിരീക്ഷണത്തില്‍ കഴിയാനാണ് അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, വ്യവസായമന്ത്രി ഇ.പി. ജയരാജന് കോവിഡ്19 സ്ഥിരീകരിച്ചു.
ഇന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ജയരാജനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാന മന്ത്രിസഭയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെയാളാണ് ജയരാജന്‍. നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുത്തശേഷമായിരുന്ന തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിക്കുന്നത്.
https://www.facebook.com/Malayalivartha