പാര്‍ട്ടി പ്രവര്‍ത്തകയുടെ ആത്മഹത്യ; അന്വേഷിക്കുമെന്ന് സി പി എം

പാറശാലയിലെ പാര്‍ട്ടി പ്രവര്‍ത്തകയുടെ ആത്മഹത്യയിലെ ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് സി.പി.എം ഏരിയാ കമ്മിറ്റി വ്യക്തമാക്കി. പ്രാദേശികനേതാക്കള്‍ക്കെതിരായ ആത്മഹത്യാകുറിപ്പിലെ പരാമര്‍ശം ഗൗരവമുള്ളതാണ്. മരിച്ച ആശയും നേതാക്കളും തമ്മില്‍ സാമ്ബത്തിക ഇടപാടുണ്ടോയെന്ന് അന്വേഷിക്കും. ആശ മുമ്ബ് പരാതി നല്‍കിയിട്ടില്ലെന്ന് പാറശാല ഏരിയാസെക്രട്ടറി ആര്‍. അജയകുമാര്‍ വ്യക്തമാക്കി.
സി.പി.എം പ്രവര്‍ത്തകയും ചെങ്കല്‍ പഞ്ചായത്തിലെ ആശ വര്‍ക്കറുമാണ് ആശ. ലോക്കല്‍,ബ്രാഞ്ച് കമ്മിറ്റി നേതാക്കള്‍ മാനസികമായി പീഡിപ്പിച്ചതായി ആശയുടെ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കുന്നു. ഇന്നലെ രാത്രിയാണ് സി.പി.എം ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സി.പി.എമ്മിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനുള്ളിലായിരുന്നു മൃതദേഹം. ഇന്ന് രാവിലെ പൊലീസും ബന്ധുക്കളും ഈ മുറിക്കുള്ളില്‍ പരിശോധിച്ചപ്പോഴാണ് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയത്.
ലോക്കല്‍ കമ്മിറ്റിയംഗം കൊറ്റാമം രാജന്‍, ബ്രാഞ്ച് സെക്രട്ടറി അലത്തറവിളാകം ജോയ് എന്നിവര്‍ മാനസികമായി പീഡിപ്പിച്ചെന്നും പാര്‍ട്ടിയില്‍ പലതവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നുമാണ് കത്തിലുള്ളത്. മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കളും ആരോപിക്കുന്നുണ്ട്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്കൊപ്പം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ലെന്ന് നേതാക്കളറിയിച്ചതും ആത്മഹത്യക്ക് കാരണമായെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇന്നലെ രാത്രി ഏഴര മുതല്‍ ആശയെ കാണാതിയിരുന്നു.
https://www.facebook.com/Malayalivartha