ബിജെപിക്ക് തിരഞ്ഞെടുപ്പ് എപ്പോൾ നടത്തിയാലെന്താ? ജയിക്കത്തില്ലല്ലോ? പിന്നെ അവർക്ക് ഇപ്പോൾ നടത്തിയാലും കുഴപ്പമില്ല: ചെന്നിത്തല

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടണമെന്നാണ് ബിജെപി ഒഴിച്ച് എല്ലാ കക്ഷികളും സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഇപ്പോൾ തന്നെ നടത്തണം, ജയിക്കത്തില്ലല്ലോ? പിന്നെ അവർക്ക് ഇപ്പോൾ നടത്തിയാലും കുഴപ്പമില്ലെന്നു ചെന്നിത്തല പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പായാലും പഞ്ചായത്ത് തിരഞ്ഞെടുപ്പായാലും ബിജെപിക്ക് അതിനെക്കുറിച്ച് ഒരു ചിന്തയുമില്ല. ജയിക്കില്ലെന്നറിയാം. ആളുകൾ വോട്ടെടുപ്പിനു വരണമെന്നോ ജയിക്കണമെന്നോ അവർക്കു ചിന്തയില്ല.
ആളുകൾ വരണ്ടേ, 60 വയസിനു മുകളിലുള്ളവർ പുറത്തേക്കിറങ്ങുന്നില്ല. ആരും പത്രം പോലും വായിക്കുന്നില്ല. അല്ലാതെ തിരഞ്ഞെടുപ്പിനെ ഭയന്നല്ല വോട്ടെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെട്ടത്. ഏതൊരുകാലത്തും തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിച്ച ചരിത്രമാണു യുഡിഎഫിനുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha