വി എസിന്റെ മൂന്നാര്‍ ഓപ്പറേഷന്‍ പൊളിച്ചത് ബിനീഷോ? കോടിയേരിയും പിണറായിയും അന്ന് സി പി എം ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണിയെ ഉപയോഗിച്ചോ? നടന്നത് ഭൂമി കച്ചവടം? അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ്

മുഖ്യമന്ത്രിയായിരിക്കെ വി എസ് അച്യുതാനന്ദന്‍ നടത്തിയ മൂന്നാര്‍ ഓപ്പറേഷന്‍ അട്ടിമറിച്ചത് അക്കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലക്യഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയാണോ? അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് ഇതിലുള്ള പങ്ക് എന്താണ്? വി എസിന്റെ നീക്കങ്ങള്‍ കാബിനറ്റിലിരുന്നു കൊണ്ടുതന്നെ കോടിയേരി പിണറായിക്ക് ചോര്‍ത്തി കെടുത്തിരുന്നാ?
മൂന്നാര്‍ ഓപ്പറേഷന്‍ അട്ടി മറിക്കാന്‍ കോടിയേരിയും പിണറായിയും അന്ന് സി പി എം ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണിയെ ഉപയോഗിച്ചോ? സി പി ഐയുടെ പാര്‍ട്ടി ഓഫീസിന്റെ കല്ലുകള്‍ അച്ചുതാനന്ദന്റെ മൂന്നു പൂച്ചകള്‍ ഇളക്കിയ സംഭവം മൂന്നാര്‍ ഓപ്പറേഷന്‍ അട്ടിമറിക്കാനായി ഉപയോഗിച്ചോ? ഇത്യാദി സംശയങ്ങള്‍ക്ക് നിവ്യത്തിയുണ്ടാക്കാന്‍ പോവുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയാക്ടറേറ്റ്.
പ്രകൃതിയോടുള്ള അമിതസ്‌നേഹം കൊണ്ടല്ല വി എസ് മൂന്നാറില്‍ പിടിച്ചത്. അവിടെ കോടിയേരിയുടെ മകന്റെ നേതൃത്വത്തില്‍ കള്ളപ്പണം ഉപയോഗിച്ച് വന്‍തോതില്‍ ഭൂമികച്ചവടം നടക്കുന്നതായി വി എസ് മനസ്സിലാക്കി. ഇതിന് പിണറായിയുടെ പിന്തുണയുണ്ടെന്ന് വി എസിന് അറിയാമായിരുന്നു.അതുകൊണ്ടാണ് അദ്ദേഹം ബുള്‍ഡോസറും ടിപ്പറുമായി മൂന്നാറിലെത്തിയത്.
ബെംഗളൂരു മയക്കുമരുന്ന് കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റും അന്വേഷിക്കുന്നത് ഇതു തന്നെയാണ്. കേസിലെ പ്രതികളായ സിനിമാ മേഖലയിലുള്ളവരുടെയും വ്യവസായികളുടെയും കണക്കില്‍പെടാത്ത പണം ലഹരികടത്തിനും ഭൂമിവാങ്ങലിനുമായി ഉപയോഗിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് കേസടുക്കാനുള്ള ബെംഗളൂരു ഇഡിയുടെ തീരുമാനം.
അതേസമയം കേസിലെ പ്രതികള്‍ കേരളത്തില്‍നിന്നും ലഹരിവസ്തുക്കള്‍ കടത്തിയിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് എന്‍സിബി.
ദക്ഷിണേന്ത്യയിലെ മുന്‍നിര നടിമാരെ കൂടാതെ വ്യവസായികളും സിനിമാ നിര്‍മാതാക്കളും ബെംഗളൂരു മയക്കുമരുന്ന് കേസില്‍ പ്രതികളാണ്.
കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കഴിഞ്ഞ ദിവസം ഇഡി ശേഖരിച്ചിരുന്നു. കേസിലെ പ്രതികളില്‍ ചിലര്‍ കണക്കില്‍പെടാത്ത പണം ലഹരികടത്തിനായി ഉപയോഗിച്ചെന്നാണ് ഇഡിയുടെ പരിശോധനയില്‍ വ്യക്തമായത്. ഈ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് തീരുമാനം. ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. പ്രതികളെയും പ്രതികളുമായി സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയവരെയും ചോദ്യം ചെയ്യും. ആസ്തികള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്കും കടക്കും.
അതേസമയം അനൂപിനെയും റിജേഷിനെയും കൂടാതെ സിസിബിയുടെ പിടിയിലായ മലയാളി നിയാസ് മുഹമ്മദും പ്രതീക് ഷെട്ടിയും കേരളത്തില്‌നിന്നടക്കം മയക്കുമരുന്നെത്തിച്ച് നഗരത്തില്‍ വിതരണം ചെയ്‌തെന്ന് കണ്ടെത്തിയിരുന്നു. കേരളത്തില്‍ ഡ്രഗ് പാര്‍ട്ടികളും ഇവര്‍ നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് എന്‍സിബിയുടെ തീരുമാനം. അറസ്റ്റിലായ പ്രതികളുടെ കേരള ബന്ധങ്ങള്‍ എന്‍സിബി കൊച്ചി യൂണിറ്റ് നേരത്തെ ശേഖരിച്ചിരുന്നു. സിസിബി രജിസ്റ്റര്‍ ചെയ്ത കേസിലെ വിവരങ്ങളും എന്‍സിബിക്ക് കൈമാറും.
കേസിലെ രണ്ടും മൂന്നും പ്രതികളായ അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനും സമര്‍പ്പിച്ച ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് എന്‍സിബി കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കി. ഇരുവരും ബെംഗളൂരു നഗരത്തിലെ പ്രധാന ലഹരികടത്തുകാരാണെന്നും, ചെറുപ്പക്കാരെ ലഹരിക്ക് അടിമകളാക്കികൊണ്ടുള്ള പ്രതികളുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ വികസനത്തെ ബാധിക്കുന്നതാണെന്നും എന്‍സിബി കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷയില്‍ കോടതി തിങ്കളാഴ്ച വിധി പറയും. ഇത്രയും മയക്കുമരുന്നിന്റെ കാര്യം. ഇനിയാണ് ഭൂമി കച്ചവടത്തിന്റെ കാര്യം.
മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മൂന്നാറില്‍ ഏക്കര്‍ കണക്കിന് ഭൂമിയുണ്ട്.
ഇതെല്ലാം കള്ളപ്പണം ഉപയോഗിച്ച് വാങ്ങിയതാണ്.ഇതിന്റെ സോഴ്‌സാണ് ഇഡി അന്വേഷിക്കുന്നത്
പ്രമുഖ താരങ്ങള്‍ക്ക് മൂന്നാറിലുള്ള റിസോര്‍ട്ടുകള്‍ ഉപയോഗിച്ചാണ് ലഹരികച്ചവടം നടക്കുന്നത്. ബിനീഷ് കോടിയേരി ഉള്‍പ്പെടെയുള്ളവര്‍ക്ക് മൂന്നാറില്‍ തോട്ടമുണ്ടെന്നാണ് ആരോപണം. അതിന്റെ വിശദാംശങ്ങള്‍ ഇ.ഡി ശേഖരിച്ചിട്ടുണ്ട്.അവിടെ എന്താണ് കൃഷി ചെയ്യുന്നതെന്നും അവര്‍ അന്വേഷിക്കുന്നു.
കേരളത്തിലെ മൂന്നാര്‍ പോലെ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഇവര്‍ക്ക് ഭൂമിയുണ്ടോ എന്ന് ഇഡിയും നര്‍ക്കോട്ടിക് ബ്യൂറോയും അന്വേഷിക്കുന്നുണ്ട്. ഇതിന്റെയെല്ലാം തെളിവുകള്‍ പുറത്തുവരുമ്പോള്‍ ബിനീഷ് കോടിയേരിക്ക് പുറമേ എത്ര സിനിമാതാരങ്ങളുടെ ഉള്ള് തേങ്ങുമെന്ന് കണ്ടറിയണം.
https://www.facebook.com/Malayalivartha





















