ഓണക്കാലത്ത് വിതരണം ചെയ്ത ശര്‍ക്കരയില്‍ നിരോധിക്കപ്പെട്ട കൃത്രിമനിറമായ റോഡമിന്‍ ബിയുടെ സാന്നിധ്യം കണ്ടെത്തി, സ്ഥാപനത്തിനെതിരെ ക്രിമിനല്‍ കേസെടുക്കും

ഓണക്കാലത്ത് വിതരണം ചെയ്ത ശര്‍ക്കര സാംപിളുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച് പരിശോധിച്ചപ്പോള്‍ ചിലതില്‍ കൃത്രിമനിറം കലര്‍ന്നതായി കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ശരീരത്തിനു ഹാനികരമായതിനാല്‍ നിരോധിക്കപ്പെട്ട കൃത്രിമനിറമായ റോഡമിന്‍ ബിയുടെ സാന്നിധ്യമാണ് ചില സാംപിളുകളില്‍ കണ്ടെത്തിയിരിക്കുന്നത്. പൊതുവേ തുണികള്‍ക്കു നിറം നല്‍കാനുപയോഗിക്കുന്ന ഈ രാസവസ്തു ഭക്ഷ്യവസ്തുക്കളില്‍ അനുവദനീയമല്ല.
ശര്‍ക്കര കൂടാതെ പായസം മിക്‌സ്, അരി അട, പപ്പടം, വെളിച്ചെണ്ണ, അരി, ചിപ്‌സ്, പാല്‍, നെയ്യ് എന്നിങ്ങനെ 29 ഭക്ഷ്യവസ്തുക്കളുടെ സാംപിളുകളും കോഴിക്കോട് റീജനല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവയുടെ ഫലം വന്നിട്ടില്ല.
എവിടെ നിന്നാണ് കൃത്രിമ നിറം ചേര്‍ത്ത ശര്‍ക്കര സാംപിള്‍ ശേഖരിച്ചതെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും ജില്ലയില്‍ പലയിടങ്ങളിലായി വിതരണം ചെയ്യപ്പെട്ട ശര്‍ക്കര ഈ ഇനമാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. സ്ഥാപനത്തിനെതിരെ ക്രിമിനല്‍ കേസ് അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ ജി.ജയശ്രീ അറിയിച്ചു.
https://www.facebook.com/Malayalivartha





















