പ്രധാനമന്ത്രിയടക്കം പ്രമുഖരായ 10,000ത്തോളം വ്യക്തികളെയും സ്ഥാപനങ്ങളെയും ചൈന നിരീക്ഷിക്കുന്നു; ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ്ഡാറ്റ ടൂളുകൾ ഉപയോഗിച്ചാണ് നിരീക്ഷണം നടത്തുന്നത്

രാജ്യത്തെ സംബന്ധിച്ച് ഏറെ നിർണായകമായ ഒരു വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്... ചൈന ഇന്ത്യയെ നിരീക്ഷിക്കുകയാണ്. ചൈനയുടെ ഒളിച്ചും പാത്തും ഉള്ള ഈ പരിപാടിയിൽ ഞെട്ടിയിരിക്കുകയാണ് പ്രധാനമന്ത്രി അടക്കമുള്ളവർ. ചൈനീസ് സർക്കാരുമായും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും ബന്ധമുള്ള സ്ഥാപനം ഇന്ത്യയിലെ പ്രമുഖരായ 10,000ത്തോളം വ്യക്തികളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു... ഷെൻഹായി ഡാറ്റ ഇൻഫോർമേഷൻ ടെക്നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇന്ത്യയിലെ പ്രമുഖരെ നിരീക്ഷിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ്ഡാറ്റ ടൂളുകൾ ഉപയോഗിച്ചാണ് നിരീക്ഷണം നടത്തുന്നത്
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, വിവിധ കേന്ദ്രമന്ത്രിമാർ, സംയുക്ത സേന മേധാവി കുടുംബാംഗങ്ങൾ എന്നിവർ നിരീക്ഷിക്കപ്പെടുന്നവരിൽപ്പെടുന്നു. ചൈനീസ് സേനയുമായും സുരക്ഷാ ഏജൻസികൾ രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയുമായും അടുത്ത് സഹകരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഷെങ്ഹ്വ. മുൻപ്രധാനമന്ത്രി മൻമോഹൻസിങ്, കോൺഗ്രസ്സ് താത്ക്കാലിക അധ്യക്ഷ സോണിയാ ഗാന്ധി അവരുടെ കുടുംബാംഗങ്ങൾ എന്നിവരും നിരീക്ഷപ്പെടുന്നവരുടെ പട്ടികയിലുണ്ട്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ചില സംസ്ഥാന മുഖ്യമന്ത്രിമാർ, രണ്ട് മുൻ രാഷ്ട്രപതിമാർ, അഞ്ച് മുൻ പ്രധാനമന്ത്രിമാർ അവരുടെ കുടുംബാംഗങ്ങൾ എന്നിവരെയും ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുണ്ട്.
ശശിതരൂർ ഉൾപ്പെടെ എഴുന്നൂറോളം രാഷ്ട്രീയ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ, സംയുക്ത സൈനിക മേധാവി ബിപിൻ രാവത്ത്, സർവ്വീസിലുള്ളതും വിരമിച്ചതുമായ സൈനികോദ്യോഗസ്ഥർ എന്നിവരെയും നിരീക്ഷിക്കുന്നുണ്ട്. വാർത്തയോട് പ്രതികരിക്കാൻ കമ്പനി തയ്യാറായിട്ടില്ല. ഡൽഹിയിലെ ചൈനീസ് എംബസി വ്യക്തമാക്കിയത് ഇത്തരത്തിൽ ഇന്ത്യക്കാരെ നിരീക്ഷിക്കാൻ ആരെയും ചൈനീസ് സർക്കാർ ഏർപ്പെടുത്തിയിട്ടില്ല എന്നാണ്. ഏതായാലും ഈ വിവരം അറിഞ്ഞതുമുതൽ ഇതിനെതിരെ നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം.. ഇവരെ നിരീക്ഷിക്കുന്നതിനുള്ള ചൈന എന്നാണ് ലക്ഷ്യം വച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല... ഏതായാലും ഇത്തരത്തിൽ ഇന്ത്യ ചൈന സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അവരുടെ നിരീക്ഷണം ഏറെ ആശങ്കകൾക്കും വഴി മാറുന്നുണ്ട്.. ഈയൊരു സാഹചര്യത്തിൽ എന്ത് നിലപാടാണെന്ന് രാജ്യം ഈ കാര്യത്തിൽ സ്വീകരിക്കുക എന്നതും പ്രധാനമാണ്.
https://www.facebook.com/Malayalivartha






















