മുണ്ടുപൊക്കിക്കാണിച്ച് യൂത്ത് കോണ്‍ഗ്രസ് സമരം ; വഴിവിട്ടാല്‍ കര്‍ശന നടപടിയെന്നു മുഖ്യമന്ത്രി

സംസ്ഥാനത്ത് സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനും ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനും ശ്രമിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയന്.
പാരിപ്പള്ളിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രി കെ.ടി. ജലീലിന്റെ വാഹനത്തിനു കുറുകേ വാഹനം കയറ്റിയിട്ടതും കോവൂര്‍ കുഞ്ഞുമോന് എംഎല്‍എയ്ക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശാസ്താംകോട്ടയില്‍ ആഭാസകരമായി പ്രതികരിച്ചതും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യുന്പോഴാണ് കൊല്ലം പാരിപ്പള്ളി ജംഗ്ഷനിനടുത്ത് മന്ത്രിയെ തടഞ്ഞത്. ഒരു കാര്‍ റോഡിലേക്ക് കയറ്റി ഇടുകയായിരുന്നു. വലിയ അപകടം ക്ഷണിച്ചുവരുത്തുന്ന കാര്യമാണുണ്ടായത്.
കാറുകണ്ട് മന്ത്രിയുടെ വാഹനം വേഗം കുറച്ചപ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചാടിവീണു. അതില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണ്. ദേശീയപാതയില്‍ വാഹനം കയറ്റിയിട്ട് അപകടം ക്ഷണിച്ചുവരുത്തുന്ന ഏര്‍പ്പാടിനെ സമരം എന്നു വിളിക്കാന്‍ കഴിയില്ല.
കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോനു നേരെ മുണ്ടുപൊക്കിക്കാണിച്ചാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയത്. ശാസ്താംകോട്ട മൈനാഗപ്പള്ളിയില്‍ ഒരു പൊതുപരിപാടി കഴിഞ്ഞ് മടങ്ങിപ്പോകാന്‍ കാറില്‍ കയറിയ എംഎല്‍എയുടെ വാഹനം തടയുകയായിരുന്നു.
കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടയില്‍ കുഞ്ഞുമോന് നിയമസഭയില്‍ പ്രസംഗിച്ചതിന്റെ പേരിലാണ് അദ്ദേഹത്തെ ആക്രമിക്കുന്നത്. ഏതു തരം ജനാധിപത്യരീതിയാണ് ഇതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. ഇത്തരക്കാര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി പൊലീസ് സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























