Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സ്റ്റീഫനേയും ചോദ്യം ചെയ്യും... ബാലഭാസ്‌കറിന്റെ മരണത്തിന്റെ കാരണം കണ്ടെത്താന്‍ സിബിഐയുടെ നിര്‍ണായക നീക്കം; നുണ പരിശോധനയ്ക്കുളള നാല് പേരും കോടതിയില്‍ ഹാജരാകണം; സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസിയുടെ മൊഴി രേഖപ്പെടുത്തും

15 SEPTEMBER 2020 07:55 AM IST
മലയാളി വാര്‍ത്ത

മലയാളികളെ ഏറെ വേദനിപ്പിച്ച ബാല ഭാസ്‌കറിന്റെ മരണത്തിന് തുമ്പുണ്ടാക്കാന്‍ സിബിഐ. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ നുണ പരിശോധനയ്ക്ക് വിധേയരാകേണ്ട നാല് പേരും ഈ മാസം 16 ന് കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതി സമന്‍സ് അയച്ചു.

ബാലഭാസ്‌കറിന്റെ മാനേജര്‍മാരായിരുന്ന പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, െ്രെഡവര്‍ അര്‍ജ്ജുന്‍, കലാഭവന്‍ സോബി എന്നിവരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കണം എന്നാവശ്യപ്പെട്ട് സി.ബി.ഐ കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോടതിയില്‍ ഹാജരാകുന്ന ഇവരില്‍ നിന്ന് പൂര്‍ണസമ്മതം വാങ്ങിയശേഷമേ നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ സി.ബി.ഐക്ക് അനുമതി നല്‍കൂ.അപകടസമയം താനല്ല വാഹനം ഓടിച്ചതെന്ന െ്രെഡവര്‍ അര്‍ജുന്റെ മൊഴിയുടെയും അപകടത്തിനു മുന്‍പ് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടിരുന്നുവെന്ന സോബിയുടെ മൊഴിയുടെയും നിജസ്ഥിതിയാണ് സി.ബി.ഐക്ക് പ്രധാനമായും പരിശോധിക്കാനുള്ളത്.ബാലഭാസ്‌കറിന്റെ മരണത്തില്‍ ആദ്യംമുതല്‍ അദ്ദേഹത്തിന്റെ പിതാവ് ഉണ്ണി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ മാനേജര്‍മാരായ പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും പിടിയിലായത്. തുടര്‍ന്നാണ് കേസ് ഏറ്റെടുത്ത സി.ബി.ഐ ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണിയുടെയും ഭാര്യ ലക്ഷ്മിയുടെയും മൊഴി രേഖപ്പെടുത്തിയത്.

അതേസമയം ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ മൊഴി സി.ബി.ഐ 17ന് രേഖപ്പെടുത്തും. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ബാലഭാസ്‌കറിനെ കാണാന്‍ സ്റ്റീഫന്‍ എത്തിയിരുന്നതായി ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ സി.ബി.ഐക്കു മൊഴി നല്‍കിയിരുന്നു. ഇരുവരും ചേര്‍ന്ന് സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുമുണ്ട്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്.

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു വെളിപ്പെടുത്തിയ കലാഭവന്‍ സോബിയെ നുണ പരിശോധനയ്ക്ക് വിധേയമാകുമ്പോള്‍ പലതും പുറത്ത് വരുമെന്നാണ് കരുതുന്നത്. 2018 സെപ്റ്റംബര്‍ 25നു ചാലക്കുടിയില്‍നിന്ന് തിരുനെല്‍വേലിയിലേക്കു കാറില്‍ പോകുന്നതിനിടെ പള്ളിപ്പുറം എത്തുന്നതിനു ഏകദേശം 3 കിലോമീറ്റര്‍ മുന്‍പ് പെട്രോള്‍ പമ്പിനടത്തുവച്ച് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടതു കണ്ടെന്നാണ് സോബിയുടെ വെളിപ്പെടുത്തല്‍. വഴിയരികില്‍ കാറില്‍ വിശ്രമിക്കുന്നതിനിടെ വെള്ള സ്‌കോര്‍പ്പിയോ കാറില്‍ 6 പേര്‍ ആ സ്ഥലത്തുവന്നു. മദ്യം കഴിച്ചശേഷം അവര്‍ ഗ്ലാസ് റോഡിലേക്ക് എറിഞ്ഞു. പിന്നീട് ബാലഭാസ്‌കറിന്റെ നീല ഇന്നോവ കാര്‍ സ്ഥലത്തുവന്നു. ഡ്രൈവര്‍ സീറ്റില്‍നിന്ന് ഒരാള്‍ ഇറങ്ങി. തൊട്ടു പിന്നാലെ സ്ഥലത്തേക്ക് ഒരു വെള്ള ഇന്നോവ കാറും വന്നു. ബാലഭാസ്‌കറിന്റെ കാറിനു പിന്നിലെ ഗ്ലാസ് തകര്‍ക്കാന്‍ ശ്രമം നടന്നു. ആക്രമണത്തിനിടെ ബാലഭാസ്‌കറിന്റെ കാര്‍ മുന്നോട്ടുപോയെന്നും പിന്നീടാണ് അപകടത്തില്‍പ്പെടുന്നതെന്നും സോബി സിബിഐയോടു പറഞ്ഞു.

സോബി വിശ്രമിച്ചതായി പറയുന്ന സ്ഥലത്തെ പമ്പിലെ ജീവനക്കാരോട് സിബിഐ വിവരങ്ങള്‍ ആരാഞ്ഞു. രാത്രി 11 മണിക്കുശേഷം പമ്പ് പ്രവര്‍ത്തിച്ചിരുന്നില്ലെന്നാണ് ജീവനക്കാര്‍ പറ!ഞ്ഞത്. അപകടം നടന്നു മിനിട്ടുകള്‍ക്കകം സ്ഥലത്തെത്തിയ കെഎസ്ആര്‍ടിസി ബസിലെ െ്രെഡവര്‍ അജിയില്‍നിന്നും മംഗലപുരം സ്‌റ്റേഷനിലെ പൊലീസുകാരില്‍നിന്നും സിബിഐ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു. മംഗലപുരം സ്‌റ്റേഷന്‍ വളപ്പില്‍ ഇപ്പോഴുള്ള ബാലഭാസ്‌കറിന്റെ അപകടത്തില്‍പ്പെട്ട കാറും സിബിഐ പരിശോധിച്ചു. ബാലഭാസ്‌കറിന്റെ അച്ഛന്റെയും ഭാര്യയുടേയും മൊഴി സിബിഐ നേരത്തെ രേഖപ്പെടുത്തിയിരുന്നു. അപകടത്തില്‍ ദുരൂഹതയുണ്ടെന്നാണ് അച്ഛന്റെ മൊഴി. ഈ 4 പേരുടെ നുണ പരിശോധനയോടെ എല്ലാം തെളിയുമെന്നാണ് കരുതുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (2 minutes ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (9 minutes ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (20 minutes ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (41 minutes ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (46 minutes ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (51 minutes ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (57 minutes ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (1 hour ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (1 hour ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (1 hour ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (1 hour ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (2 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (2 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (2 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (4 hours ago)

Malayali Vartha Recommends