കോടിയേരിയുടെ ചരടുവലി? കോടിയേരിയുടെ തലയില്‍ ഇടിത്തീ വീഴ്ത്തി ഇ ഡി... ബിനീഷിന്റെ ഹവാല ബന്ധം അന്വേഷണത്തിന്റെ ഗതി മാറി

അയ്യോ അവനിങ്ങനല്ല ,എന്റെ മോന്‍ ഇങ്ങനൊന്നും ചെയ്യില്ല ,അഥവാ ചെയ്താല്‍ ഇനി പിതൃത്വവും കൂടി നിഷേധിക്കുമോ എന്ന് പലരും ചോദിക്കുന്നുണ്ട് .അതിനു ഒറ്റ മറുപടിയെ കോടിയേരിക്ക് കൊടുക്കാന്‍ ഉള്ളു മക്കള്‍ തെറ്റ് ചെയ്താല്‍ അതിനെ ന്യായീകരിക്കുന്ന പല തന്തമാരും നാട്ടില്‍ കാണും .പക്ഷെ എന്നെ അക്കൂട്ടത്തില്‍ പെടുത്തരുത് എന്ന് തന്നെയാണ് തന്റെ പ്രവര്‍ത്തിയിലൂടെ കോടിയേരി തെളിയിക്കുന്നത് .മൂത്ത മകന് ബിഹാറിക്കാരി പെണ്ണുമായി ബന്ധമുണ്ടെന്ന് കേട്ടിട്ടുപോലും കുലുങ്ങാത്ത കരിമ്പാറയാണ്
ബാലകൃഷ്ണന്‍ സഖാവ് .പിന്നെയാ ഈ ഓലപ്പാമ്പു കാട്ടി പേടിപ്പിക്കുന്നത് .
എന്‍ എ എ യും ഇ ഡിയെയും ഒക്കെ ഒരുപാട് കണ്ടവന്‍ തന്നെയാ കോടിയേരി സഖാവ് .ബിനീഷ് തെറ്റ് ചെയ്‌തെങ്കിലേ അതിന്റെ ശിക്ഷയും ബിനീഷ് തന്നെ ഒറ്റയ്ക്കനുഭവിച്ചു തീര്‍ത്തോളും എന്നതാണ് മൂപ്പരുടെ ഒരു സ്റ്റാന്‍ഡ് .അതാണ് കടുത്ത ഭാഷയില്‍ ബിനീഷിന്റെ സര്‍വ പ്രതീക്ഷകളും തെറ്റിച്ച് കൊണ്ട് കോടിയേരി പറഞ്ഞത് ,അവനെ തൂക്കികൊല്ലുമായിരിക്കും ,അതിനപ്പുറമൊന്നുമില്ലല്ലോ എന്ന് .ഇങ്ങനെ നേരത്തെയും ഒരു സഖാവ് തട്ടിവിട്ടതാണ് മൂപ്പരെ തൂക്കികൊള്ളില്ലെങ്കിലും മൂപ്പരുടെ കട്ടേം പടവും മടങ്ങും എന്നത് വ്യക്തമാണ് .ആരാണ് എന്ന് പിടികിട്ടിയോ ,അതെന്ന്..........നമ്മുടെ ജലീല്‍ മാഷ് തന്നെ .അതെ റൂട്ട് വച്ച് പിടിച്ചിരിക്കുകയാണ് .അതായത് അന്വേഷണത്തിന്റെ മട്ടും ഭാവവും അടിമുടി മാറിയത് കോടിയേരി സഖാവ് അറിഞ്ഞിരിക്കാന്‍ ഇടയുണ്ടാവില്ല എന്നാണ് മനസ്സിലാവുന്നത് .അങ്ങനെയെങ്കില്‍ അത് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ് .
എന്‍ ഐ എ ഇതുവരെയും അന്വേഷിച്ചു വരുന്ന കേസിന്റെ തുടര്‍ച്ചയായി കള്ളക്കടത്ത് കേസിലെ തീവ്രാവാദബന്ധവും ഹവാല ബന്ധവും കൂടി പുറത്തിടുമ്പോള്‍ അയ്യോ അവനൊരു ചെറിയ കുട്ടിയായതു കൊണ്ട് അബദ്ധം പറ്റിയതാണ് എന്ന് പറയാന്‍ കഴിയാത്ത അവസ്ഥ കൂടി മാത്രമേ ഇനി ബിനീഷിനു വരാനുള്ളൂ ......ബാക്കിയെലാം വന്നുകഴിഞ്ഞു .അനൂപ് മുഹമ്മദടക്കം പല കള്ളക്കടത്തുകാരും ബിനീഷ് അവരുടെ ഉറ്റ ചങ്കാണ് എന്ന് പറഞ്ഞപ്പോള്‍ തന്നെ തലയില്‍ ഇടിത്തീ വീണ ഫീലായിരുന്നു കോടിയേരിക്ക് .പ്രതിപക്ഷം ആരോപിക്കുന്നതുപോലെ മുഖ്യമന്ത്രിയുടെ ഓഫിസും പാര്‍ട്ടി സെക്രട്ടറിയുടെ വീടുമാണ് ആരോപണങ്ങളുടെയും അന്വേഷണങ്ങളുടെയും കേന്ദ്രസ്ഥാനത്തു വരുന്നത്.
ബിനീഷ് കോടിയേരിയെ സംരക്ഷിക്കാന്‍ താനോ പാര്‍ട്ടിയോ തുനിയേണ്ടതില്ലെന്ന നിലപാടാണു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേത്. ബിനീഷിനു ചില അബദ്ധങ്ങള്‍ സംഭവിച്ചിരിക്കാമെന്നതിനപ്പുറം ബോധപൂര്‍വം ലഹരിമരുന്നു റാക്കറ്റിന്റെ കണ്ണിയാകുമെന്ന് ഇപ്പോഴും കോടിയേരി കരുതുന്നില്ല. പക്ഷേ, പല സാമ്പത്തിക ഇടപാടുകളിലും ബിനീഷ് കണ്ണിയാണ് എന്നതിനാല്‍ അന്വേഷണത്തെ സിപിഎം കരുതിയിരുന്നേ പറ്റൂ. സ്വര്‍ണക്കടത്തു കേസിന്റെ തീവ്രവാദബന്ധത്തിലേക്ക് എന്‍ഐഎ പോകുമെന്നു കരുതിയിരിക്കെയാണ്, ഹവാല ബന്ധങ്ങളെക്കുറിച്ചുള്ള ഇഡിയുടെ അന്വേഷണം പുതിയ വെല്ലുവിളിയായി ഉയരുന്ന പശ്ചാത്തലത്തില്‍ കോടിയേരി പാര്‍ട്ടി സെക്രട്ടറി പദവി രാജിവയ്ക്കണം എന്ന ആവശ്യവും വന്‍ തോതില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട് .ജലീലിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന കോടിയേരി രഹസ്യമായി മകന് വേണ്ടിയും ചരടുവലികള്‍ നടത്താതിരിക്കില്ല എന്ന നിഗമനം അന്വേഷണ സംഘനത്തിനുണ്ട് .അതിനാല്‍ തന്നെ പഴുതടച്ചുള്ള അന്വേഷണരീതിയാണ് ഇപ്പോള്‍ എന്‍ ഐ എ സംഘം നടത്തി വരുന്നത് .
"
https://www.facebook.com/Malayalivartha


























