17,000 കിലോ ആര് തിന്നു? മലയാളികളെ ഈന്തപ്പഴം തീറ്റിക്കാന്‍ ആര്‍ക്കിത്ര വെപ്രാളമെന്നന്വേഷിച്ചപ്പോഴല്ലേ കളി മാറിയത്; മാസങ്ങള്‍ തിന്നാലും തീരാത്തത്ര ഈന്തപ്പഴം ആര് തിന്നെന്ന് മാത്രം ഉത്തരമില്ല; ഈന്തപ്പഴത്തിന്റെ വഴിയറിയാന്‍ അന്വേഷണം കടുപ്പിക്കുന്നു

മരുഭൂമിയിലെ സ്വര്‍ണമാണ് ഈന്തപ്പഴം. ആ ഈന്തപ്പഴവും സ്വര്‍ണവുമായി ബന്ധമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. മലയാളികളെ ഈന്തപ്പഴം തീറ്റിക്കാനായി 17,000 കിലോ ബാഗേജ് എത്തിയെന്നാണ് പറയുന്നത്. പിന്നേ കേരളത്തില്‍ കിട്ടാത്ത സാധനമല്ലേ ഈന്തപ്പഴം. സാധാരണ കൊറിയറില്‍ പോലും അയക്കാവുന്ന ഈന്തപ്പഴം എന്തിനാണ് നയതന്ത്ര ബാഗില്‍ തന്നെ അയച്ചത്. അന്ന് ഈന്തപ്പഴം വന്നപ്പോഴോ അത് കിട്ടി കഴിച്ചവര്‍ക്കോ സംശയം തോന്നിയില്ലെങ്കിലും സ്വര്‍ണക്കടത്ത് പുറത്തോയതോടെ ഈന്തപ്പഴ കച്ചവടവും പുറത്തായി.
യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് ഈന്തപ്പഴമെന്ന പേരില്‍ 17,000 കിലോ ബാഗേജ് എത്തിയത് അന്വേഷിക്കാന്‍ കസ്റ്റംസിന്റെ പ്രത്യേകസംഘം. തിരുവനന്തപുരത്തെ ഉന്നത ഉദ്യോഗസ്ഥനാണ് ചുമതല. ഇത്രയധികം ഈന്തപ്പഴം എത്തിക്കാനും വിതരണംചെയ്യാനും യു.എ.ഇ. കോണ്‍സുലേറ്റ് വിദേശകാര്യ മന്ത്രാലയത്തില്‍നിന്ന് അനുമതി വാങ്ങിയതിന് രേഖകളൊന്നും കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് അന്വേഷണസംഘത്തെ നിയോഗിച്ചത്. ഈന്തപ്പഴം പുറമേയ്ക്കു വിതരണം ചെയ്തിട്ടുണ്ടോ, ആര്‍ക്കൊക്കെ ഏതൊക്കെ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട് എന്നുമാണ് പ്രാഥമികമായി അന്വേഷിക്കുക.
അതേസമയം ഈന്തപ്പഴത്തിന്റെ മറവില്‍ സംസ്ഥാനത്ത് നടന്നത് വന്‍ സ്വര്‍ണ്ണക്കടത്തെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 17000 കിലോ ഈന്തപ്പഴം കോണ്‍സുലേറ്റ് വഴി കേരളത്തിലേക്ക് എത്തിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ഇത്രയും ഈന്തപ്പഴം എന്തിനാണ് കോണ്‍സുലേറ്റിന്? ഈന്തപ്പഴത്തിന്റെ മറവില്‍ സ്വര്‍ണ്ണക്കടത്താണ് നടന്നത്. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസര്‍ അറിയാതെ ഇത് നടക്കില്ല. സംഭവത്തില്‍ അന്വേഷണം വേണം. തീവെട്ടിക്കൊള്ള ഭൂഷണമാണെന്നു കരുതുന്ന സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
അന്വേഷണസംഘം രാഷ്ട്രീയം കളിക്കുകയാണെന്നാണ് ഇപ്പോള്‍ ഭരണകക്ഷിയുടെ ആരോപണം. ഇപി ജയരാജന്റെയും കോടിയേരിയുടെയും, ജലീലിന്റെയും നെഞ്ചിടിപ്പാണ് ഇപ്പോള്‍ വര്‍ധിക്കുന്നത്. സ്വപ്ന സുരേഷുമായി മകന് എന്തു ബന്ധമാണുളളതെന്നും എന്തിനാണ് ഭാര്യ ക്വാറന്റീന്‍ ലംഘിച്ച് ബാങ്കില്‍ പോയതെന്നും ഇപി ജയരാജന്‍ വ്യക്തമാക്കണം. ലൈഫ് മിഷന്‍ ധാരണാപത്രം മൂന്ന് മാസമായിട്ടും സര്‍ക്കാര്‍ നല്‍കിയില്ല. ഒന്നും മറച്ചു വയ്ക്കാന്‍ ഇല്ലെങ്കില്‍ എന്തിനാണ് ധാരണാപത്രം മറച്ചു വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം സ്വപ്നയും കൂട്ടരും ഗള്‍ഫില്‍ നിന്നും ധനസമാഹരണം നടത്തിയെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്. തുക പ്രളയ പുനര്‍ നിര്‍മ്മാണത്തിനെന്ന പേരില്‍ സന്നദ്ധ സംഘടനകള്‍ക്ക് കൈമാറിയെന്നാണ് പറയുന്നത്. കോണ്‍സുലേറ്റിന്റെ ചാരിറ്റി അക്കൗണ്ട് യു.എ.ഇയുടെ അനുമതിയില്ലാതെ പരിശോധിക്കാന്‍ കഴിയില്ലെന്ന പഴുതാണ് സ്വപ്നയും സംഘവും മുതലെടുത്തത്. ഈജിപ്തുകാരനും കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഓഫീസറുമായിരുന്ന ഖാലിദും സ്വപ്നയും ചേര്‍ന്നായിരുന്നു ചാരിറ്റി അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. ലൈഫ് പദ്ധതിയുടെ ആദ്യഗഡുവായ 3.2കോടി അതേപടി കമ്മിഷനായി ഖാലിദിന് നല്‍കിയെന്ന് യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. രണ്ടാംഗഡുവില്‍ നിന്ന് പ്രതി സന്ദീപിന്റെ ഐസോമോങ്ക് കമ്പനിയുടെ ആക്‌സിസ് ബാങ്കിലെ അക്കൗണ്ടിലേക്ക് 75ലക്ഷം മാറ്റിയെന്നും കണ്ടെത്തി.
കാര്‍ഗോയില്‍ മതഗ്രന്ഥമെത്തിയെന്നതിലും ദുരൂഹതയുണ്ട്. മതഗ്രന്ഥമെന്ന പേരില്‍ 250 പായ്ക്കറ്റുകളിലായി എത്തിയത് 4479 കിലോ കാര്‍ഗോയാണ്. കണക്കു പ്രകാരം മൊത്തം 7750 മതഗ്രന്ഥങ്ങളാണുള്ളത്. സി ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്ത് എത്തിച്ചത് 992 മതഗ്രന്ഥങ്ങളാണ്. ശേഷിച്ച 6758 എണ്ണം ആര് എവിടേക്ക് കൊണ്ടുപോയെന്നത് അജ്ഞാതം. ഇതാണ് പൊല്ലാപ്പാകുന്നത്.
"
https://www.facebook.com/Malayalivartha
























