Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സ്വപ്ന പൂഴ്ത്തിയ 52 കോടി രൂപ എവിടെ? 58 കോടിയുടെ പ്രളയകൊള്ള സ്വപ്നയെ ഉരിയ്ക്കാന്‍ കേന്ദ്രം നേരിട്ട് ഇറങ്ങിയപ്പോള്‍ പിണറായിയുടെ കള്ളി വെളിച്ചത്തായി

15 SEPTEMBER 2020 10:35 AM IST
മലയാളി വാര്‍ത്ത

എങ്ങനുണ്ട് മുഖ്യാ കേസിന്റെ ഈ ട്വിസ്റ്റ് ,ആരെങ്കിലും കരുതിയിരുന്നോ ഇത്രയും വലിയ തുക സ്വപ്ന തട്ടിയെടുത്തു എന്ന് .ഉന്നതരായ നേതാക്കളും അവരുടെ മക്കളും പിന്നെ അങ്ങയുടെ മുന്‍ വിശ്വസ്തനുമെല്ലാം രാജ്യദ്രോഹ കുറ്റത്തിന് അഴിയെണ്ണാന്‍ തയ്യാറായിക്കോളൂ എന്ന ശക്തമായ താക്കീത് തന്നെയാണ് അന്വേഷണ സംഘം നല്‍കിയിരിക്കുന്നത് .കേസ് അന്വേഷണത്തിന്റെ ഓരോ ഘട്ടം കഴിയും തോറും ആകസ്മികമായ പല സംഭവങ്ങളും നടക്കുകയാണ് .

പ്രതിപക്ഷത്തിന്റെയും കേന്ദ്രത്തിന്റെയും നിലപാടുകള്‍ പിണറായി വിജയന്റെ ഭരണകാര്യത്തില്‍ അക്ഷരം പ്രതി തെറ്റാതെ പ്രാബല്യത്തില്‍ വരുന്നതെന്തുകൊണ്ടെന്നു ആര്‍ക്കെങ്കിലും അറിയാമോ .സ്വപ്നയ്ക്ക് മുഖ്യനെ അറിയില്ലായിരിക്കാം പക്ഷെ മുഖ്യന്റെ ഓഫീസിലെ ഒട്ടുമിക്ക കാര്യങ്ങളും നേരിട്ടറിയാം എന്ന് തന്നെയാണ് പ്രാഥമികമായി അന്വേഷണ സംഘം മനസ്സിലാക്കിയത് .പ്രളയദുരിതത്തില്‍ നിന്നും നാടിനെ കാരകേറ്റാന്‍ പിണറായി ആരംഭിച്ച നവകേരളം പദ്ധിതി അക്ഷരാര്‍ത്ഥത്തില്‍ സ്വപ്നയുടെ ഡ്രീം പ്രൊജക്റ്റായിരുന്നു എന്ന് മനസ്സിലാക്കാന്‍ അന്വേഷണ സംഘം വൈകിപ്പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ .കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാതെ വിദേശ ഫണ്ടുകള്‍ കുമിഞ്ഞൊഴുകുന്നത് രാജ്യദ്രോഹക്കുറ്റത്തിന് സമാനമാണ് .

ഒന്നോ രണ്ടോ കോടിയല്ല യു എ ഇ കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന പണത്തിന്റെ കണക്ക് .58 കോടി രൂപ വിദേശകാര്യ മന്ത്രലയത്തെ വെട്ടിച്ച് ഇന്ത്യയില്‍ എത്തിച്ചതെങ്ങനെ എന്നതില്‍ ഇപ്പോഴും ഒരു വ്യക്തത വന്നില്ല .ദുബയിലെ തട്ടിപ്പ് സംഘവുമായുള്ള സ്വപ്നയുടെ വര്‍ഷങ്ങളായുള്ള ബന്ധം ഇതിനോടകം തന്നെ അന്വേഷണ സംഘം മനസ്സിലാക്കിക്കഴിഞ്ഞു .റമീസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു എന്‍ഐഎ യുടെ പ്രത്യേക സംഘം ദുബായില്‍ എത്തിച്ചേരുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തത് .

ജീവകാരുണ്യത്തിന്റെ പേരില്‍ യുഎഇ കോണ്‍സുലേറ്റിന്റേതായി ആരംഭിച്ച സമാന്തര ബാങ്ക് അക്കൗണ്ട് വഴി സ്വപ്ന സുരേഷും സംഘവും എത്തിച്ചത് 58 കോടിയോളം രൂപയെന്ന് അന്വേഷണ സംഘത്തിനു വിവരം കിട്ടിയത് മുതല്‍ പിണറായി സര്‍ക്കാര്‍ അങ്കലാപ്പിലാണ് ഭരണകാലാവധി അവസാനിക്കാന്‍ കേവലം ആറുമാസം മാത്രം ബാക്കിനില്‍ക്കെ ഇത്രയും വലിയ അഴിമതി ആരോപണം രാജ്യത്തൊരിടത്തും കേട്ടിട്ടില്ല എന്നത് വസ്തുതാപരമായ കാര്യം തന്നെയാണ് . ലൈഫ് മിഷന്‍ പദ്ധതിക്കുള്ള റെഡ് ക്രസന്റിന്റെ സഹായമായ 20 കോടി എത്തിയതും സാമാന്തരമായി തുടങ്ങിയ അക്കൗണ്ട് വഴിയാണ്. അതില്‍ 14.5 കോടിയാണു വടക്കാഞ്ചേരിയിലെ ഫ്‌ലാറ്റ് നിര്‍മാണക്കമ്പനിക്കു കൈമാറിയത്. 4 കോടിയില്‍പരം രൂപ കമ്മിഷന്‍ ഇനത്തില്‍ സ്വപ്നയും സംഘവും അടിച്ചുമാറ്റി എന്നാണ് ആരോപിക്കപ്പെട്ടത്.

ഒറ്റ ബാങ്കില്‍ യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ 6 അക്കൗണ്ടുകളാണുള്ളത്. ഇതില്‍ ഒരു അക്കൗണ്ടിലാണ് 58 കോടിയോളം രൂപ എത്തിയത്. ഇതില്‍ 4 കോടിയോളമേ ഇനി അക്കൗണ്ടിലുള്ളൂ. ബാക്കി തുക ഇതേ ബാങ്കിലെ മറ്റൊരു അക്കൗണ്ട് വഴി ഇന്ത്യന്‍ രൂപയാക്കി ചെലവഴിച്ചു. ചില സംഘടനകള്‍ക്കു പണം നല്‍കി. അതിന്റെ പേരിലും സ്വപ്നയും സംഘവും പണം കൈക്കലാക്കിയെന്നാണു വിവരം. പണം കിട്ടിയ ചില സംഘടനകള്‍ കേന്ദ്ര നിരീക്ഷണത്തിലാണ്.ഇവര്‍ രാജ്യദ്രോഹകുറ്റങ്ങള്‍ ചെയ്യുന്ന അന്താരാഷ്ട്ര ഭീകരസംഘടനയുമായി ബന്ധമുണ്ട് എന്നാണ് സൂചന .അതിനാല്‍ തന്നെ സ്വപ്ന തൃശൂര്‍ ആശുപത്രിയില്‍ വച്ച് നടത്തിയ ഫോണ്‍ കോള്‍ അതീവഗൗരവം ഏറിയതാകുന്നു.ഇന്ത്യന്‍ രൂപയാക്കി വിപണിയില്‍ ഇറക്കിയ 52 കോടിയോളം വരുന്ന തുകയെപ്പറ്റിയുള്ള അന്വേഷണമാണ് ഏറ്റവും ദുര്‍ഘടം പിടിച്ചത് .ഇതിനെ നിജസ്ഥിതി അറിയുക എന്നത് അത്യന്താപേക്ഷിതമായ കാര്യമായി അന്വേഷണ സംഘത്തിന് മുന്നില്‍ മാറിയിയിരിക്കുകയാണ് .

കോണ്‍സുലേറ്റിന്റെ പേരിലാകുമ്പോള്‍ നയതന്ത്ര പരിരക്ഷയുണ്ട് എന്നതിനാല്‍ വിദേശസഹായ നിയന്ത്രണ നിയമം ബാധകമാകില്ല എന്ന കണക്കുകൂട്ടല്‍ നടത്തി വ്യക്തമായ പ്ലാനിങ്ങോട് കൂടിയാണ് ഈ പദ്ധതി നടപ്പിലാക്കിയത് . കോണ്‍സുലേറ്റ് അറിയാതെ സമാന്തര അക്കൗണ്ട് തുടങ്ങിയത് കേന്ദ്ര സര്‍ക്കാരിന് പോലും സംശയം ജനിപ്പിക്കാതെയായിരുന്നു . കോണ്‍സുലേറ്റില്‍ സ്വപ്നയ്ക്കു നിര്‍ണായക സ്വാധീനമുണ്ടായിരുന്ന സമയത്തായിരുന്നു ഇത് എന്നത് അന്വേഷണത്തില്‍ വ്യക്തമാണ് . അക്കൗണ്ട് തുടങ്ങാന്‍ വ്യാജരേഖകള്‍ ഉപയോഗിച്ചിരിക്കാമെന്നാണു കരുതുന്നത്. കോണ്‍സുലേറ്റിന്റെ പേരിലുള്ള വ്യാജസീലും രേഖകളും സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതിയും കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒയുമായ പി.എസ്. സരിതിന്റെ വീട്ടില്‍ നിന്നു പിടിച്ചെടുത്തിരുന്നു.
ഇതുപോലെ മറ്റേതെങ്കിലും അക്കൗണ്ട് ഉണ്ടോയെന്നും എന്‍ഐഎ പരിശോധിക്കുകയാണ്. കോണ്‍സുലേറ്റ് അക്കൗണ്ട് വഴി സംഘടനകള്‍ നേരിട്ടു പണമിടപാടു നടത്താന്‍ പാടില്ല. അതിനാല്‍ തന്നെ തെളിവുകള്‍ ശേഖരിക്കുക മാത്രമാണ് ഇനി അന്വേഷണ സംഘനത്തിനു മുന്നിലുള്ള ഏക വെല്ലുവിളി .കേരളത്തിലെ പ്രളയ ശേഷം 2018 ഒക്ടോബറില്‍ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ സന്ദര്‍ശിച്ചിരുന്നു. അന്നു സ്വപ്നയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറും യുഎഇയില്‍ ഉണ്ടായിരുന്നു. കോണ്‍സുലേറ്റിലെ സ്വാധീനം മറയാക്കി സ്വപ്ന വിവിധ രാജ്യാന്തര സംഘടനകളില്‍ നിന്നു പ്രളയസഹായം തേടിയെന്നാണു സൂചന. ആ തുകയാണ് ഈ അക്കൗണ്ടിലൂടെ എത്തിയത് എന്നതും ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (8 minutes ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (1 hour ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (1 hour ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (9 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (9 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (9 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (9 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (10 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (10 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (12 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (13 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (13 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (13 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (13 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (13 hours ago)

Malayali Vartha Recommends