ഖുര്‍ ആന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്ന ആരോപണം നേരിടുന്ന മന്ത്രി കെടി ജലീലിന് വേണ്ടി ചില ക്രൈസ്തവ മതമേലക്ഷ്യന്‍മാരും ഉന്നതന്റെ മരുമകനും രംഗത്തെത്തിയതായി സൂചന

ഖുര്‍ ആന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്ന ആരോപണം നേരിടുന്ന മന്ത്രി കെടി ജലീലിന് വേണ്ടി ചില ക്രൈസ്തവ മതമേലക്ഷ്യന്‍മാരും ഉന്നതന്റെ മരുമകനും രംഗത്തെത്തിയതായി സൂചന. ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്ന നിലയില്‍ ജലീല്‍ നല്‍കിയ സഹായങ്ങള്‍ മറക്കാന്‍ കഴിയില്ലെന്നാണ് മതനേതാക്കളുടെ വാദം.മലബാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മുസ്ലിം മത പണ്ഡിതനും ജലീലിനായി രംഗത്തുണ്ട്.
കേന്ദ്രത്തിലും സംസ്ഥാനത്തിലും നിര്‍ണായക സ്വാധീനമുള്ള ഒരു പ്രവാസി വ്യവസായി ജലീലിന് വേണ്ടി പ്രധാനമന്ത്രിയെ തന്നെ കാണാനിരിക്കുകയാണ്. നരേന്ദ്ര മോദിയുമായി അടുപ്പം പുലര്‍ത്തുകയും കേരളത്തില്‍ ചില വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യുന്ന മലയാളിയല്ലാത്ത വ്യവസായിയുടെ സഹായത്തോടെയാണ് പ്രവാസി വ്യവസായി കരുക്കള്‍ നീക്കുന്നത്.
ജുവലറി തട്ടിപ്പ് കേസില്‍ പ്രതിയായ എം എല്‍ എയെ രക്ഷിക്കാമെന്ന വാഗ്ദാനം പ്രവാസി വ്യവസായി പാണക്കാടിന് നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.ലീഗ് നേതൃത്വത്തിന്റെ തലവേദനയാണ് കമറുദീന്‍.ജലീലിനെ കുടുക്കിയാല്‍ കമറുദീന്‍ കുടുങ്ങും. ജലീലിനെ രക്ഷിച്ചാല്‍ കമറുദീനെ രക്ഷിക്കും. കമറുദിനെ രക്ഷിക്കാനായി ജലീലിനെ രക്ഷിക്കാനാണ് സാധ്യത.കമറുദിനെ കുടുക്കാന്‍ ലീഗ് തയ്യാറല്ല.
പാണക്കാടും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ കൂടിയാലോചന നടത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. തങ്ങളുടെ നിരന്തര തലവേദനയായ പി.കെ. ഫിറോസിനെ കാര്യങ്ങള്‍ പറഞ്ഞ് എങ്ങനെ ഖോധ്യപ്പെടുത്തുമെന്ന ആകുലത മാത്രമാണ് ലീഗിനുള്ളത്.
യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് അയച്ച ഖുര്‍ ആന്‍ എടപ്പാളിലും ആലത്തിരിലും ഉണ്ടെന്നാണ് ഓഗസ്റ്റ് 6 ന് മന്ത്രി ജലീല്‍ പറഞ്ഞത്. എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തപ്പോള്‍ അയച്ച സാധനവും കിട്ടിയ സാധനവും തമ്മില്‍ 20 കിലോയുടെ വ്യത്യാസമുണണ്ടെന്ന് മന്ത്രി മനസിലാക്കി . അങ്ങനെ 24 ഖുറാന്‍ ജീവനക്കാര്‍ എടുത്തെന്ന് മന്ത്രി പറഞ്ഞു. ഇത് കാണാതായ 20 കിലോ എന്നത് മറച്ച് പിടിക്കാന്‍ വേണ്ടിയാണ്. ഖുര്‍ ആന്‍ എടുത്തെന്ന് പറയാന്‍ സി. ആപ്റ്റിലെ ജീവനക്കാരെ മന്ത്രി നിര്‍ബന്ധിക്കുന്നതായി പി.കെ. ഫിറോസ് ആരോപിച്ചു . സി ആപ്റ്റിലെ പല ജീവനക്കാരെയും മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് തലേ ദിവസം സ്ഥലം മാറ്റിയത് തെളിവ് നശിപ്പിക്കാനാണ്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. ചിലര്‍ക്ക് നല്ല വാഗ്ദാനങ്ങള്‍ നല്‍കി. മന്ത്രിയുടെ വിശ്വസ്തനായ എംഡിയുടെ മുറിയിലാണ് ഖുറാന്‍ സൂക്ഷിച്ചിരുന്നത്. അതും സീല്‍ഡ് കവറില്‍. അതില്‍ നിന്ന് ഖുറാന്‍ എടുക്കുക എന്നത് അസംഭവ്യമാണ്. കാരണം എംഡിയുടെ മുറിയുടെ താക്കോല്‍ അദ്ദേഹത്തിന്റെ കൈയിലായിരുന്നു. സി. ആപ്റ്റിലെ ചില ജീവനക്കാരാണ് ബോക്‌സ് മന്ത്രിയുടെ മുറിയിലുണ്ടെന്ന കാര്യം ആദ്യം പുറത്തുവിട്ടത്.
മത നേതാക്കളെ ഫോണില്‍ വിളിച്ച് സഹായമഭ്യര്‍ത്ഥിച്ചതനുസരിച്ചാണ് മന്ത്രിയെ അവര്‍ സഹായാക്കാനെത്തിയത്. വിശുദ്ധ ഖുര്‍ ആനെ പരിചയാക്കി രക്ഷപ്പെടാനാണ് അദ്ദേഹത്തിന്റെ ശ്രമം. ആ കെണിയില്‍ മതവിശ്വാസികള്‍ വീണു കഴിഞ്ഞു . കാന്തപുരം ജലീലിനെ ന്യായീകരിച്ചത് ഇതിന്റെ ഭാഗമായാണ്. മതവിശ്വാസികളുടെ വികാരത്തെ പരിചയാക്കി രക്ഷപ്പെടാനാണ് മന്ത്രിയുടെ ശ്രമം. ഖുര്‍ ആനെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് ജലീലാണ്.
ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരും തോറും കേസ് അട്ടിമറിക്കുന്നതിന്റരെ വ്യാപ്തി കൂടുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സി ആപ്റ്റ് എംഡിയുമായി തിങ്കളാഴ്ച രാവിലെ മന്ത്രി രഹസ്യ കൂടിക്കാഴ്ച നടത്തിയതായും പി.കെ. ഫിറോസ് ആരോപിച്ചു.
അന്വേഷണത്തെ സര്‍ക്കാരും മുഖ്യമന്ത്രിയും ഭയക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിന്റെ പേരില്‍ മന്ത്രിയെ പുറത്താക്കിയാല്‍, നാളെ ആരെയെല്ലാം പുറത്താക്കുമെന്ന ഭയമാണ് മുഖ്യമന്ത്രിക്കുള്ളത്. ജലീല്‍ മുഖ്യമന്ത്രിയെ പുകഴ്ത്താന്‍ മാത്രം നിയമിക്കപ്പെട്ടയാളാണ്.
അതേസമയം സ്വര്‍ണ്ണ കടത്ത് അന്വേഷണം ഉന്നതന്റെ മരുമകനിലേക്ക് നീങ്ങുമെന്ന് സൂചനയുണ്ട്. മരുമകനും മന്ത്രി ജലീലും ഉറ്റ സുഹ്യത്തുക്കളാണ്. മരുമകന്‍ വഴിയാണ് പുറത്താകാതിരിക്കാനുള്ള തന്ത്രങ്ങള്‍ ജലീല്‍ നടത്തുന്നത്. ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കില്ലെന്ന ഉറപ്പ് മരുമകന്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
ജയരാജന്റെ മകനെതിരെയും ബിനീഷിനെതിരെയും തെളിവുകള്‍ വരുമ്പോഴാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് നിരന്തരം അസുഖമുണ്ടാവുന്നതും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും. തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് പ്രതികളെ ജയിലിലേക്ക് മാറ്റണം. സ്വപ്നയെയും റമീസിനെയും ആശുപത്രിയിലേക്ക് മാറ്റിയ സംഭവത്തിന് ജലീലിന്റെ വിവാദവുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമാവുകയാണ്.
"
https://www.facebook.com/Malayalivartha
























