മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി. വകുപ്പ് സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിൻറെ സസ്പെൻഷൻ നാലുമാസത്തേക്കു കൂടി നീട്ടി

സ്വർണക്കള്ളക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി. വകുപ്പ് സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിന് വീണ്ടും കുരുക്ക് മുറുകുകയാണ്.. ആദ്യം ഈ കേസിൽ അദ്ദേഹം സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ ഇതാ അദ്ദേഹത്തിന്റെ സസ്പെൻഷൻ നാലുമാസത്തേക്കുകൂടി നീട്ടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണിത്. ചൊവ്വാഴ്ച മുതൽ 120 ദിവസത്തേക്കാണ് സസ്പെൻഷൻ നീട്ടിയത്. സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ ജൂലായ് 17-നാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്.
നേരത്തെ ലൈഫ് മിഷൻ കരാർ ഉറപ്പിക്കാൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കാണാൻ യൂണിടാക് പ്രതിനിധികളോട് യു.എ.ഇ. കോൺസുലേറ്റിൽനിന്ന് ആവശ്യപ്പെട്ടതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കോടതിയെ അറിയിച്ചിരുന്നു. കോൺസുലേറ്റിൽ നടന്ന പ്രാഥമിക ചർച്ചയ്ക്കുശേഷമായിരുന്നു ഇതെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും ഇ.ഡി. അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.. ശിവശങ്കറിലേക്ക് ഇ.ഡി.യുടെ അന്വേഷണം നീങ്ങുന്നുവെന്നതിന്റെ സൂചനകൾ ആയിരുന്നു ഇത്.
https://www.facebook.com/Malayalivartha
























