ഈന്തപ്പഴമെന്ന പേരിൽ 17,000 കിലോ ബാഗേജ് എത്തിയത് അന്വേഷിക്കാൻ കസ്റ്റംസിന്റെ പ്രത്യേകസംഘം

യുഎഇ കോൺസുലേറ്റിൽ ഈന്തപ്പഴം എന്നപേരിൽ 17000 കിലോ ബാഗ് എത്തിയ സംഭവം കഴിഞ്ഞദിവസങ്ങളിൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാം അറിഞ്ഞിരുന്നു. വളരെയധികം അതിശയം ഉളവാക്കുന്ന ഒരു വിവരം ആയിരുന്നു പുറത്തുവന്നത്.. എന്നാൽ ഇപ്പോൾ ഈ സംഭവം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. യു.എ.ഇ. കോൺസുലേറ്റിലേക്ക് ഈന്തപ്പഴമെന്ന പേരിൽ 17,000 കിലോ ബാഗേജ് എത്തിയത് അന്വേഷിക്കാൻ കസ്റ്റംസിന്റെ പ്രത്യേകസംഘം കളത്തിൽ ഇറങ്ങി കഴിഞ്ഞു. തിരുവനന്തപുരത്തെ ഉന്നത ഉദ്യോഗസ്ഥനാണ് ചുമതല.
ഇത്രയധികം ഈന്തപ്പഴം എത്തിക്കാനും വിതരണംചെയ്യാനും യു.എ.ഇ. കോൺസുലേറ്റ് വിദേശകാര്യ മന്ത്രാലയത്തിൽനിന്ന് അനുമതി വാങ്ങിയതിന് രേഖകളൊന്നും കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്നാണ് അന്വേഷണസംഘത്തെ കളത്തിൽ ഇറക്കിയിരിക്കുന്നത്. ഈന്തപ്പഴം പുറമേയ്ക്കു വിതരണം ചെയ്തിട്ടുണ്ടോ, ആർക്കൊക്കെ ഏതൊക്കെ സ്ഥാപനങ്ങൾക്ക് ലഭിച്ചിട്ടുണ്ട് എന്നുമാണ് പ്രാഥമികമായി അന്വേഷണ വിധേയമാക്കുന്നത്.. ഇവര് അന്വേഷിക്കുന്നതിലൂടെ കൂടുതൽ സത്യങ്ങളും പുറത്തു വരാൻ പോകുകയാണ് എന്നാണ് അനുമാനിക്കുന്നത്.
https://www.facebook.com/Malayalivartha
























