സെക്രട്ടറിയേറ്റിനു മുന്നില്‍ തെരുവുയുദ്ധം... യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം, പോലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

നാലാം ദിവസമായ ഇന്നും സംസ്ഥാനത്തുടനീളം വന്‍ പ്രതിഷേധം. മന്ത്രി കെ.ടി ജലീലിനും ഇ.പി.ജയരാജനുമെതിരായ ശക്തമായ പ്രതിഷേധങ്ങളാണ് നാലാം ദിവസമായ ഇന്നും ഉണ്ടാകുന്നത്. സെക്രട്ടറിയേറ്റ് പരിസരത്ത് പൊലീസ് ബാരിക്കേഡ് കടന്ന് മുന്നേറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
എന്നാല്‍ പിരിഞ്ഞുപോകാതെ പ്രതിഷേധം തുടര്‍ന്ന പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സ്ഥലത്ത് യുദ്ധസമാന അന്തരീക്ഷം തുടരുകയാണ്. സെക്രട്ടറിയേറ്റ് നടയില്‍ യുവമോര്‍ച്ചയും ശക്തമായി പ്രതിഷേധിക്കുകയാണ്. ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ വലിയ പൊലീസ് സന്നാഹമാണ് സ്ഥലത്തുളളത്.
പാലക്കാടും യുവമോര്‍ച്ച നടത്തിയ പ്രതിഷേധത്തില്‍ പൊലീസുമായി ഉന്തും തളളുമുണ്ടായി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോഴിക്കോട് കളക്ടറേറ്റിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷമായത്.
"
https://www.facebook.com/Malayalivartha
























