ജലീലിന്റെ രാജിക്കായി സോഷ്യല്‍ മീഡിയ തരംഗം .... പിണറായിയുടെ സ്വന്തം ജലീലിനെ തീതീറ്റിച്ച ഇ ഡിയുടെ മാരക ചോദ്യങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

എല്ലാം രഹസ്യമായി വച്ചിരുന്ന ജലീലിന്റെ എല്ലാ പദ്ധിതികളും പൊളിഞ്ഞു പാളീസായിരിക്കുകയാണ് .പുള്ളി പണ്ടേ അങ്ങനാണ് .എല്ലാം രഹസ്യമായി സൂക്ഷിച്ചു വയ്ക്കും .പെട്ടെന്നൊരു ദിവസം എല്ലാവരെയും ഞെട്ടിക്കുകയും ചെയ്യും .സ്വപ്‌നയുമായുള്ള ജലീലിന്റെ ആഴവും പരപ്പുമെല്ലാം എന്‍ഫോഴ്സ്മെന്റ് ചോദിച്ചറിഞ്ഞിരിക്കുകയാണ് .സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഉന്നത സ്ഥാനങ്ങളില്‍ ഇരുന്നുകൊണ്ട് നടത്തിയ സര്‍വ്വ പദ്ധിതികളുടെയും ഡീറ്റയില്‍ ചോദിച്ചറിയാനായുള്ള തീവ്രശ്രമമാണ് നടന്നുവരുന്നത് .
സി ആപ്പ്റ്റിലെ വാഹനം മതഗ്രന്ഥ വിതരണത്തിനായി ഔദോഗിക അനുമതി നല്‍കിയതിനെ പറ്റിയും സ്വപ്നയുമായും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായും നടത്തിയ പ്രധാന ചര്‍ച്ചകള്‍ ,ഇവയിലെ ദുരൂഹതകള്‍ എന്നിവ ആരായും എന്ന് തന്നെയാണ് മനസ്സിലാക്കാന്‍ കഴിയുന്നത് .സ്വപ്‌നയുടെ സാമ്പത്തിക തട്ടിപ്പില്‍ വന്‍ തോതിലുള്ള പണമൊഴുക്ക് രാജ്യത്തു സംഭവിച്ചിട്ടുണ്ട് എന്നിരിക്കെ കോണ്‍സുലേറ്റില്‍ സമാന്തര അക്കൗണ്ട് സ്ഥാപിച്ചത് മുതല്‍ ഉള്ള കാര്യങ്ങള്‍ ചോദിച്ചറിയാന്‍ സരിത്തില്‍ നിന്നും സ്വപ്നയില്‍ നിന്നും വീണ്ടും മൊഴിയെടുക്കും എന്നത് വ്യക്തമായിരിക്കുകയാണ് .ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുമ്പോള്‍ സ്വപ്നയുമായി അടുപ്പം വ്യക്തമാക്കിയ ജലീലിന് കാര്യങ്ങള്‍ പ്രതികൂലമായി തന്നെ തുടരുകയാണ്
പ്രതിപക്ഷം ഒന്നടങ്കം രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം തുടരുന്ന പ്രതിഷേധം സംസ്ഥാന സര്‍ക്കാരിനെ കൂടുതല്‍ പരിഭ്രാന്തിയില്‍ ആക്കിയിരിക്കുകയാണ് .മന്ത്രിസഭയിലെ മൂന്നു മന്ത്രിമാരുടെ രാജി ഒരേ സമയം ആവശ്യപ്പെടുമ്പോള്‍ പിണറായുടെ മുന്നില്‍ വഴികളെല്ലാം അടഞ്ഞിരിക്കുകയാണ് .അതിനിടയില്‍ ജലീലിനെ ചോദ്യം ചെയ്ത വിഷയത്തെ മൂടാന്‍ ശ്രമിച്ചതായുള്ള വാര്‍ത്ത വന്നതോടെ മന്ത്രിസഭയില്‍ നിന്നും ജലീലിനെ പുറത്താക്കണം എന്ന ആവശ്യം മറ്റുമന്ത്രിമാര്‍ തന്നെ മുന്നോട്ട് വച്ചതായും സൂചനയുണ്ട് .മന്ത്രി കെ.ടി. ജലീലിനെ കൊച്ചിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്രണ്ടു ദിവസം ചോദ്യം ചെയ്തതായിരുന്നു സൂചന.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴരയോടെ എന്‍ഫോഴ്‌സമെന്റ് ഓഫിസിലെത്തിയ മന്ത്രിയെ രാത്രി 11.30 വരെ ചോദ്യം ചെയ്ത് അടുത്ത ദിവസം ഹാജരാകാന്‍ ആവശ്യപ്പെട്ട് പറഞ്ഞ് അയയ്ക്കുകയയാരുന്നു. തുടര്‍ന്നാണ് രാത്രിയില്‍ അരൂരിലെ സുഹൃത്തായ വ്യവസായിയുടെ വീട്ടില്‍ താമസിച്ച ശേഷം വെള്ളിയാഴ്ച രാവിലെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായത് എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളുടെ കണ്ണു വെട്ടിച്ച് മന്ത്രി മലപ്പുറത്തേയ്ക്ക് പോകുകയായിരുന്നു. ഇഡിയോട് മൊഴിയെടുക്കല്‍ രഹസ്യമാക്കണമെന്ന് മന്ത്രി അങ്ങോട്ട് ആവശ്യപ്പെട്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതെങ്ങനെ പുറത്തായി എന്നതാണ് പിണറായി സര്‍ക്കാരിനെ അത്ഭുതപെടുത്തുന്നത് .കേസ് അന്വേഷണത്തിന്റെ ഓരോ പുരോഗതിയും വ്യക്തമായി വിശകലനം ചെയ്യുന്ന മാധ്യമങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ജലീല്‍ ഭയന്നിരിക്കുകയാണ് .
മന്ത്രിയില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ അന്വേഷണ സംഘം ഇഡി മേധാവിക്ക് കൈമാറിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം മന്ത്രിയോട് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെടുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. മന്ത്രിയില്‍ നിന്ന് സ്വത്ത് സംബന്ധിച്ച വിവരങ്ങളല്ല ഇഡി ആരാഞ്ഞത് എന്നു തന്നെയാണ് വ്യക്തമാകുന്നത്. പകരം യുഎഇ കോണ്‍സുലേറ്റ് വഴി 4472 കിലോ വരുന്ന മത ഗ്രന്ഥങ്ങള്‍ എത്തിയതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ പരിഹരിക്കുന്നതിനായിരുന്നു ചോദ്യം ചെയ്യല്‍ നടന്നതെങ്കിലും പ്രോട്ടോകോള്‍ ലംഘനത്തെ പറ്റിയും സ്വപ്നയുമായുള്ള ബന്ധത്തെ പറ്റിയും ചോദിച്ചിരിക്കാനും സാധ്യതയുണ്ട് .മന്ത്രിയുടെ വിശദീകരണം വ്യക്തമല്ലാത്തതിനാല്‍ തന്നെ കൂടുതല്‍ തെളിവെടുപ്പിന്റെ ആവശ്യം ഉയര്‍ന്നിരിക്കുകയാണ് .
കഴിഞ്ഞയാഴ്ച ഇഡി മുമ്പാകെ ചോദ്യം ചെയ്യലിന് മന്ത്രി ഹാജരായ വിവരം ഇഡി മേധാവി തന്നെ സ്ഥിരീകരിച്ചിരുന്നു. ആദ്യം ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല എന്ന് മാധ്യമങ്ങളോട് പറഞ്ഞ മന്ത്രി നുണ പറഞ്ഞതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ തനിക്ക് മാധ്യമങ്ങളോട് ഇതു സംബന്ധിച്ച് വിശദീകരിക്കേണ്ടതില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. ഇനിയും ജലീലിനെ ചുമന്നുകൊണ്ട് നടന്നാല്‍ പാര്‍ട്ടി നടുവൊടിഞ്ഞു വീഴും എന്ന വികാരമാണ് താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കിടയില്‍ രൂപപ്പെട്ടിരിക്കുന്നത് .
https://www.facebook.com/Malayalivartha
























