ചികിത്സയിലിരിക്കുമ്പോൾ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ഫോൺ വിളിച്ചിട്ടില്ലെന്ന് നഴ്സുമാരുടെ മൊഴി

ചികിത്സയിലിരിക്കുമ്പോൾ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ഫോൺ വിളിച്ചിട്ടില്ലെന്ന് നഴ്സുമാരുടെ മൊഴി. കഴിഞ്ഞ ആഴ്ച ചികിത്സയിലിരിക്കുമ്പോൾ സ്വപ്ന ഒരു ജൂനിയർ നഴ്സിന്റെ ഫോണിൽ നിന്ന് ഉന്നതരെ ബന്ധപ്പെട്ടുവെന്നായിരുന്നു ആരോപണം. ഇത്തരത്തിലുള്ള ആരോപണം നിഷേധിച്ചിരിക്കുകയാണ് നഴ്സുമാർ.ആരോപണത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തിലാണ് നഴ്സുമാർ ആരോപണം നിഷേധിച്ചത്. അന്വേഷണ റിപ്പോർട്ട് ഇന്ന് കിട്ടുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.പുറത്ത് പോലീസ് കാവൽ നിൽക്കുന്നുണ്ടായിരുന്നുവെന്ന് മെഡിക്കൽ കോളേജ് അധികൃതർ വിശദീകരണം നൽകുന്നു.നിലവിൽ സ്വപ്ന സുരേഷ് തൃശൂർ മെഡിക്കൽ കോളേജിൽ തന്നെയാണുള്ളത്. നെഞ്ചുവേദനയെ തുടർന്ന് ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha
























