തലസ്ഥാനത്ത് നാലാം ദിനവും സംഘര്‍ഷം; സെക്രട്ടറിയേറ്റിന് മുന്നില്‍ യുദ്ധക്കളം; ഷാഫിക്കും ശബരിക്കും പരിക്ക്; സന്ദീപ് വാര്യര്‍ അറസ്റ്റില്‍; അടിച്ചൊതുക്കി പോലീസ്; സംസ്ഥാന വ്യാപകമായി യുവജനസംഘടനകളുടെ മാര്‍ച്ചുകള്‍ പോലീസ് നേരിട്ടത് അതിക്രൂരമായി

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ സമരങ്ങള്‍ ഇന്നും അക്രമാസക്തമായി. സെക്രട്ടറിയേറ്റ് തുടര്‍ച്ചയായ നാലാം ദിനവും അക്ഷരാര്‍ത്ഥത്തില്‍ യുദ്ധഭൂമിയായി. പോലീസിന്റെ കണ്ണില്‍ ചോരയില്ലാത്ത അതിക്രമങ്ങള്‍ക്കും ഇന്നും സമരക്കാര്‍ നേരിണ്ടേണ്ടി വന്നു. നിരവധി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പരുക്കേറ്റു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള എല്‍.ഡി.എഫ് നേതാക്കള്‍ കെ.ടി ജലീലിന് പിന്തുണയുമായി എത്തുമ്പോള്‍ രാജി വയ്ക്കുന്നതുവരെ സമരം തുടരാനാണ് ബി.ജെ.പി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ഇതോടെ കെടി ജലീലിനും ഇപി ജയരാജനുമെതിരെ പ്രതിഷേധമുയര്‍ത്തി സംസ്ഥാന വ്യാപകമായി പ്രതിപക്ഷ യുവജനസംഘടനകള്‍ പ്രതിഷേധമാര്‍ച്ച് നടത്തി. പലയിടത്തും മാര്‍ച്ചില്‍ സംഘര്‍ഷവും അക്രമണവും ഉണ്ടായി.
യുവജന സംഘടകള്‍ നടത്തിയ മാര്‍ച്ച് തിരുവനന്തപുരത്ത് തെരുവുയുദ്ധമായി. സെക്രട്ടേറിയറ്റിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘര്‍ഷത്തിലാണ് സമാപിച്ചത്. ബാരിക്കേഡ് തള്ളി അകത്തു കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ചെറുത്തു നിന്നതോടെ ജലപീരങ്കിയും ഗ്രനേഡും കണ്ണീര്‍ വാതകവും പോലീസ് പ്രയോഗിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ലാത്തി വീശി. കെ.എസ്.ശബരീനാഥന്‍, ഷാഫി പറമ്പില്‍ എന്നിവര്‍ക്കടക്കം ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. യുവമോര്‍ച്ച, മഹിളാ മോര്‍ച്ച പ്രതിഷേധത്തിനു നേരേയും പൊലീസ് ലാത്തിവീശി. സെക്രട്ടേറിയേറ്റിനു മുന്‍പില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ജലീലിന്റെ കോലം കത്തിച്ചു. തിരുവനന്തപുരം ജില്ല പഞ്ചായത്തിന് മുന്നില്‍ യുഡിഎഫ് സത്യാഗ്രഹം സംഘടിപ്പിച്ചു. സമരങ്ങളെ ചോരയില്‍ മുക്കി കൊല്ലാന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എങ്കില്‍ കേരളം അത് പൊറുക്കില്ലെന്നും സത്യാഗ്രഹം ഉദ്ഘാടം ചെയ്തു കൊണ്ടു മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് പ്രതികളെ ഏത് സാഹചര്യത്തില്‍ ആണ് തുടരെ തുടരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് എന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കണം. തുടര്‍ച്ചായിയ ആശുപത്രിയില്‍ നിര്‍ത്താന്‍ തക്ക അസുഖങ്ങള്‍ അവര്‍ക്ക് ഇല്ല എന്നാണ് കിട്ടിയ വിവരമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കണ്ണൂരില്‍ മന്ത്രി ഇ.പി ജയരാജന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കു നേരെ ഡിവൈഎഫ്‌ഐയുടെ ആക്രമണം നടത്തിയതായി ബി.ജെ.പി ആരോപിച്ചു. യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി പിരിഞ്ഞുപോകുമ്പോഴായിരുന്നു ആക്രമ സംഭവം ഉണ്ടായത്. പാപ്പിനിശ്ശേരിയിലെ പാര്‍ട്ടി ഓഫീസില്‍ നിന്ന് സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് ആരോപണം. കണ്ണൂരില്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി. യുവമോര്‍ച്ച പാലക്കാട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ബലപ്രയോഗത്തിലൂടെയാണ് നേതാക്കളെ പോലീസ് നീക്കിയത്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്ക് പറ്റി. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. കൊല്ലത്ത് മഹിളമോര്‍ച്ചയും യുവമോര്‍ച്ചയും നടത്തിയ മാര്‍ച്ചും അക്രമാസക്തമായി.പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.
കെ.ടി.ജലീല്‍ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ വയനാട് കോഴിക്കോട് ദേശീയപാത ഉപരോധിച്ചു. ഇവരെ നീക്കം ചെയ്യാന്‍ പോലീസ് ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കെഎസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് നിഹാല്‍ അടക്കം പത്ത് പേര്‍ക്ക് പരിക്കേറ്റു. വയനാട് കളക്ട്രേറ്റിക്ക് കെഎസ്.യു നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ചത് തിരക്കിന് ഇടയാക്കി. ബാരിക്കേഡ് മറികടന്നു വന്ന പ്രവര്‍ത്തകരെ പോലീസ് ലാത്തിവീശി ഓടിക്കാന്‍ ശ്രമിച്ചു. ഇതു സംഘര്‍ഷത്തിന് കാരണമായി. പത്തനംതിട്ട കളക്ട്രേറ്റിലേക്കും കെ.എസ്.യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മലപ്പുറത്ത് കെഎസ്‌യു പ്രവര്‍ത്തകരും മഹിളാമോര്‍ച്ച പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. എറണാകുളത്ത് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ കണയന്നൂര്‍ താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ബാരിക്കേട് മറിച്ചിടാന്‍ ശ്രമിച്ചവര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ആലപ്പുഴയില്‍ എംഎസ്എഫ് പ്രവര്‍ത്തകരും കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.
https://www.facebook.com/Malayalivartha
























