കോവിഡ് ബാധിച്ച് പോലീസ് ട്രെയിനി മരിച്ചു... കോവിഡ് രോഗബാധിതനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

കോവിഡ് ബാധിച്ച് പോലീസ് ട്രെയിനി മരിച്ചു. ആലപ്പുഴ കാവാലം സ്വദേശി ഹരിഷ് കുമാര്‍(29)ആണ് മരിച്ചത്. കോവിഡ് രോഗബാധിതനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പോലീസ് അക്കാദമിയിലെ ട്രെയിനിയായിരുന്നു.
അതേസമയം കോവിഡ് വ്യാപനം അതിന്റെ പാര്യമത്തിലെത്തി നില്‍ക്കെ ഇന്ത്യയില്‍ അത്യാവശ്യമുള്ള രോഗികകള്‍ക്ക് നല്‍കാനുള്ള ഓക്‌സിജന് ഇന്ത്യയില്‍ ക്ഷാമമുണ്ടെന്ന് റിപ്പോര്‍ട്ട്. ബബിസി ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മുംബൈയിലാണ് ഓക്‌സിജന് കടുത്ത ക്ഷാമം നേരിടുന്നത്. ആകെ ഉത്പാദനത്തിന്റെ പകുതിയിലേറെ ഓക്‌സിജനും മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ഇളവുകള്‍ കൂടുതല്‍ പ്രഖ്യാപിക്കുന്നതോടെ ദിവസവും 90,000ന് മുകളിലുള്ള കോവിഡ് കണക്ക് ഇനിയും കുതിച്ചുയരുമെന്നുറപ്പ്.
"
https://www.facebook.com/Malayalivartha