നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം ഫോണില്‍ സെല്‍ഫി പകര്‍ത്തിയ വനിതാ പോലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി

നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം ഫോണില്‍ സെല്‍ഫി പകര്‍ത്തിയ വനിതാ പോലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി. ഉദ്യോഗസ്ഥരെ പണിഷ്മെന്റ് റോള്‍ പട്ടികയില്‍പ്പെടുത്തി തുടരന്വേഷണത്തിന് സി ബ്രാഞ്ച് എസ്പിയെ ചുമതലപ്പെടുത്തി. സ്വപ്ന തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് വനിതാ പോലീസ് ഉദ്യോഗസ്ഥരായ ആറ് പേര്‍ സെല്‍ഫി പകര്‍ത്തിയത്.
സംഭവം വിവാദമായതോടെ കൗതുകത്തിന് ചിത്രമെടുത്തതെന്നാണ് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം. സംഭവം പുറത്തായതോടെ ഇവരെ വിളിച്ചു വരുത്തി സിറ്റി പോലീസ് കമ്മീഷണര്‍ താക്കീത് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha


























