സ്വപ്ന സുരേഷിന്റെ മൊബൈൽ ഫോണുകളിലും ലാപ്ടോപിലും നിന്നും ലഭിച്ചത് 2000 ജി.ബി. ഡേറ്റകൾ; വീണ്ടും ചോദ്യം ചെയ്താൽ ഡേറ്റയിൽനിന്നു കിട്ടിയ വിവരങ്ങളിൽ വ്യക്തത വരുത്താമെന്ന് പ്രതീക്ഷ

സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊബൈൽ ഫോണുകളിലും ലാപ്ടോപിലും നിന്ന് അന്വേഷണസംഘത്തിന് കിട്ടിയത് വളരെയധികം നിർണായകമായ ചില തെളിവുകളാണ്.... ലഭിച്ചത് 2000 ജി.ബി. ഡേറ്റകൾ അടങ്ങുന്നവയാണ്... ചില പ്രമുഖരുമായി നടത്തിയ ഫോൺചാറ്റുകൾ സ്വപ്ന ഗൂഗിൾ ഡ്രൈവിൽ പ്രത്യേകം സൂക്ഷിച്ചിരുന്നു. സ്വപ്നയെ ഒരിക്കൽക്കൂടി ചോദ്യചെയ്യുന്നതിലൂടെ ഡേറ്റയിൽനിന്നു കിട്ടിയ വിവരങ്ങളിൽ വ്യക്തത വരുത്താമെന്ന പ്രതീക്ഷയിലാണ് എൻ.ഐ.എ ഇപ്പോൾ ഉള്ളത്.സി-ഡാക്കിൽനിന്ന് കിട്ടിയ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമികാന്വേഷണം കഴിഞ്ഞ ദിവസം പൂർത്തിയായതായി എൻ.ഐ.എ. കോടതിയെ അറിയിച്ചു. മുഹമ്മദലി ഇബ്രാഹിം, മുഹമ്മദ് അൻവർ, മുഹമ്മദ് ഷാഫി എന്നിവരെ വീണ്ടും കസ്റ്റഡിയിൽ ചോദ്യംചെയ്താൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നും എൻ.ഐ.എ. കോടതിയെ അറിയിച്ചു.സ്വപ്നയെ രണ്ടുതവണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കാനുണ്ടായ സാഹചര്യത്തെപ്പറ്റിയും അവിടെനിന്ന് ഫോണിൽ വിളിച്ചവരെക്കുറിച്ചും െഎ.എൻ.എ. അന്വേഷിക്കുന്നുണ്ട്. ഏഴിനു രാത്രിയാണ് സ്വപ്നയെ നെഞ്ചുവേദനയെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കിയത്. പിറ്റേന്ന് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകയുടെ ഫോണിൽനിന്ന് ആരെയോ വിളിച്ചെന്നാണ് ആരോപണം.
വീട്ടിേലക്കു വിളിക്കാനുണ്ടെന്നു പറഞ്ഞാണ് ഫോൺ വാങ്ങിയതെന്നു പറയുന്നു. ഫോൺവിവാദവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് അധികൃതർ നടത്തിയ തെളിവെടുപ്പിൽ സ്വപ്നയ്ക്ക് ഫോൺ ചെയ്യാനായി ആരും സഹായം നൽകിയില്ലെന്നാണു കണ്ടെത്തിയത്. വാക്കാലുള്ള തെളിവെടുപ്പാണ് മെഡിക്കൽ കോളേജ് നടത്തിയത്.നഴ്സുമാരും മൊഴിനൽകിയത് സ്വപ്ന ഫോൺ ഉപയോഗിച്ചിട്ടില്ല എന്നായിരുന്നു.... മൊഴി പഠിക്കാൻ സ്വപ്ന ഫോണിലൂടെ ശ്രമിച്ചുവെന്ന ആരോപണം ആയിരുന്നു ശക്തമായിരുന്നത്.
https://www.facebook.com/Malayalivartha


























