Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

നിയമ അധ്യാപകനെന്ന നിലയിൽ ഏറെ ശ്രദ്ധേയനായിരുന്ന ടി. പി കേളു നമ്പ്യാരെക്കുറിച്ച് കേരള ഹൈക്കോടതി അഡ്വക്കേറ്റ് ജോൺസൺ മനയാനിയുടെ ഓർമ്മക്കുറിപ്പ് .. കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ദ്ധനുമായിരുന്ന ടി പി കേളുനമ്പ്യാരുടെ എട്ടാം ചരമ വാർഷിക ദിനമാണ് ഇന്ന്..

16 SEPTEMBER 2020 04:13 PM IST
മലയാളി വാര്‍ത്ത

കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ദ്ധനുമായിരുന്ന ടി പി കേളുനമ്പ്യാരുടെ എട്ടാം ചരമ വാർഷിക ദിനമാണ് ഇന്ന്. 2012 Sep 16 നാണ് അദ്ദേഹം അന്തരിച്ചത് .. നിയമ അധ്യാപകനെന്ന നിലയിൽ ഏറെ ശ്രദ്ധേയനായിരുന്നു.. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ എ കെ ആന്റണി, വയലാര്‍ രവി, തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ, തമ്പാന്‍ തോമസ് തുടങ്ങിയവര്‍ നമ്പ്യാരുടെ വിദ്യാര്‍ഥികളായിരുന്നു.

കാല്‍നൂറ്റാണ്ടോളം അഭിഭാഷകരുടെ അച്ചടക്കസമിതി അധ്യക്ഷനായി പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ ഹൈക്കോടതി സ്റ്റാന്റിങ് കൗണ്‍സില്‍ സ്ഥാനം വഹിച്ചു. കേരള യൂണിവേഴ്‌സിറ്റി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കെല്‍ട്രോണ്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ നിയമോപദേശകനായി പ്രവര്‍ത്തിച്ചു. കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റായിരുന്നു.

നിയമത്തിലെയും ഭരണഘടനയുടെയും സങ്കീര്‍ണമായ പ്രശ്‌നങ്ങളില്‍ നേരിട്ടിടപെടാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു

തന്റെ നിയമ അധ്യാപകനായ റ്റി . പി കേളു നമ്പ്യാരെക്കുറിച്ച് കേരള ഹൈക്കോടതി അഡ്വക്കേറ്റ് ജോൺസൺ മനയാനിയുടെ ഓർമ്മക്കുറിപ്പ് ഇങ്ങനെ

എന്റെ ഗുരുനാഥൻ , റ്റി . പി കേളു നമ്പ്യാർ -

1979 നവംബറിൽ എൻറോൾ ചെയ്ത ഞാൻ 1979 നവംബറിൽ തന്നെ നമ്പ്യാർ സാറിന്റെ ജൂനിയറായി . ഹൈക്കോടതി കേസുകൾ മാത്രം കൈകാര്യം ചെയ്യുന്ന തന്റെ കൂടെ നടന്ന് ഓരോ കോടതിയുടെയും ചലനങ്ങൾ പഠിച്ച് ജഡ്ജിമാരുടെ സ്വഭാവരീതികൾക്ക് അനുസരിച്ച് വേണം കേസുകൾ വാദിക്കേണ്ടതെന്ന് അദ്ദേഹം എന്നെ ധരിപ്പിച്ചു സ്വന്തമായി കേസുകൾ ലഭിച്ചാൽ സ്വന്തം പേരിൽ ഫയൽ ചെയ്യുവാനും നിർദേശിച്ചു . ഓഫീസിലെ മറ്റൊരു സീനിയറായ രാജഗോപാലൻ വക്കീലിന്റെ ഉപദേശം തേടുവാനും അദ്ദേഹം ഉപദേശിച്ചു. നമ്പ്യാർ സാർ ഓഫീസിലെ കേസുകൾ പറയുവാൻ ഏൽപ്പിക്കുന്നില്ലല്ലോ എന്നൊരു ഖേദം എനിക്ക് ആദ്യകാലത്ത് ഉണ്ടായിരുന്നു. പക്ഷെ, പിന്നീട് അത് മാറി. കൂടെ നടന്ന് ഞാൻ പലതും പഠിച്ചു. കേട്ട് പലതും ധരിച്ചു. അങ്ങനെ 1979 മുതൽ 1992 വരെ 12 വർഷം. അതിനുശേഷം സ്വതന്ത്ര അഭിഭാഷക വൃത്തി തുടങ്ങിയതിനു ശേഷവും പ്രധാന കേസുകളിൽ സാറിന്റെ ഉപദേശം തേടിയിരുന്നു.

ഓരോ കേസുകൾ പഠിക്കുമ്പോഴും ബന്ധപ്പെട്ട ആർട്ടിക്കിൾസും നിയമവകുപ്പുകളും ഓരോ പ്രാവശ്യവും പുനരാവർത്തി വായിക്കണമെന്നും അദ്ദേഹം പഠിപ്പിച്ചു . 'Constituent Assembly Debates ' എന്ന പുസ്തകം ഉണ്ടെന്നും അത് വീണ്ടും വീണ്ടും വായിക്കണമെന്നും മനസ്സിലാക്കി. അദ്ദേഹത്തിന്റെ ലൈബ്രറിയിൽ നിന്നും എബ്രഹാം ലിങ്കന്റെ 'Gettysburg ' പ്രസംഗവും 'Will Durant ' - ന്റെയും ''Ariel Durant ' ന്റെയും 'History of Civilizaion ;- ഉം വായിക്കുവാൻ ഇടയായി.

ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന ഡോ എ പി ജെ അബ്ദുൾ കലാം അഭിനന്ദനം നൽകിയ കാരക്കാമുറി റസിഡന്റ്‌സ് അസോസിയേഷൻ കേസിന്റെയും പിന്നീട് ഫയൽ ചെയ്ത മാലിപ്യാ നിർമാർജ്ജന കേസിന്റെയും പ്രേരകശക്തി നമ്പ്യാർ സാറായിരുന്നു.

അച്ചടക്കത്തിൽ പിന്നോക്കമായ എന്നെ ഓഫീസിൽ പിടിച്ച് ഇരുത്തുവാൻ അദ്ദേഹത്തിന് കഴിഞ്ഞത് ശകാരം കൊണ്ടല്ല, മറിച്ച് ആജ്ഞാശക്തി കൊണ്ടുമാത്രമാണ്. ഞാൻ ജീവിതത്തിൽ ബഹുമാനത്തോടെ കണ്ടിരുന്നത് രണ്ടു പേരെ മാത്രമാണ് . ഒന്ന് എന്റെ അമ്മയെയും, പിന്നെ നമ്പ്യാർ സാറിനെയും . സത്യത്തിൽ ഇപ്പോൾ ഞാൻ സ്വതന്ത്രനായി. പക്ഷെ, അവരുടെ അഭാവം എന്നെ സംബന്ധിച്ചിടത്തോളം തീർത്താൽ തീരാത്ത നഷ്ടമാണ്.

ഇംഗ്ലീഷ് ഭാഷയിലുള്ള എന്റെ പ്രാഗൽഭ്യക്കുറവിനെപ്പറ്റി എനിക്ക് നല്ല ധാരണയുണ്ട്. ലേഖകന്റെ 'Flash Back ' എന്ന പുസ്തകം വായിച്ചതിനു ശേഷം പുസ്തകം ഇംഗ്ലീഷ് ഭാഷയിൽ ആകാമായിരുന്നു വെന്ന് സാർ പറഞ്ഞു. എന്റെ മറുപടി സാറിനെ ഭയമാണ്, സാറിന്റെ കാലശേഷം ഞാൻ ഇംഗ്ലീഷിൽ എഴുതിക്കോളാമെന്ന്, ഇനി മുതൽ എനിക്ക് ഇംഗ്ലീഷിലും എഴുതാമെന്ന ധൈര്യം തോന്നുന്നു. അതാണ് സാറിന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം .

ഗുരുവിന് എതിരെ കേസ് നടത്തുവാനുള്ള ഭാഗ്യമോ നിർഭാഗ്യമോ എനിക്ക് ഉണ്ടായി. രാമപുരം പള്ളി കേസിൽ, പള്ളി പൊളിച്ച് പുതിയ പള്ളി പണിയണമെന്ന് നമ്പ്യാർ സാറും, പള്ളി പുരാവസ്തുവായി നിലനിർത്തണമെന്ന് ഞാനും വാദിച്ചു . പ്രകോപനപരമായ രീതിയിൽ എന്റെ ഭാഗത്തുനിന്നും വധം ഉണ്ടായെങ്കിലും അദ്ദേഹം വലിയ മന: സംയമനം പാലിച്ചു.

നമ്പ്യാർ സാർ അഭിഭാഷക ലോകത്തെ മഹാരഥൻ ആയിരുന്നു. ഈ എളിയ ശിഷ്യൻ ഒരു അർധരഥൻ മാത്രം. ഭാഷാ പ്രാവീണ്യത്തിൽ അദ്ദേഹം ഒരു സവ്യസാചി ആയിരുന്നു. അദ്ദേഹത്തിന്റെ രചനകളിൽ നിന്നും നമ്മൾക്ക് പാഠവും ഉണർവും ഉൾക്കൊള്ളാം .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (6 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (6 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (7 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (7 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (7 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (8 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (10 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (10 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (11 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (11 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (11 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (11 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (11 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (11 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (12 hours ago)

Malayali Vartha Recommends