കേരളത്തിലെ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചു; ആയിരക്കണക്കിന് ആളുകള്‍ സമരത്തില്‍ പങ്കെടുക്കുന്നത് രോഗവ്യാപനം ഉണ്ടാകുന്ന സ്ഥിതിയാണ് സൃഷ്ടിക്കുന്നത്; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് സമരങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്ത്. ഏഴ് മാസത്തെ പ്രവര്‍ത്തനത്തിന്റെ ഫലം അപകടത്തില്‍ ആക്കരുതെന്നും ആളുകളെ കൂട്ടത്തോടെ മരണത്തിന് വിട്ടു കൊടുക്കരുതെന്നും ആരോഗ്യമന്ത്രി താക്കീത് ചെയ്‌തു. സമരക്കാരെ നേതാക്കള്‍ പറഞ്ഞ് മനസിലാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വൈറസിന് വ്യാപന ശേഷി കൂടുതലാണ് എന്നാണ് ഗവേഷണ ഫലത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വൈറസിന്റെ ശ്രേണി ഘടന ഗവേഷണ ഫലം മനസിലാക്കിയിട്ടുണ്ട്. ഇതിനാല്‍ നന്നായി ശ്രദ്ധിക്കണം. എന്നാല്‍ സംസ്ഥാനത്തെ പ്രതിഷേധ സമരങ്ങള്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ സമരത്തില്‍ പങ്കെടുക്കുന്നത് രോഗവ്യാപനം ഉണ്ടാകുന്ന സ്ഥിതിയാണ് സൃഷ്ടിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം ലംഘിക്കുകയാണ് പ്രതിഷേധക്കാര്‍ ചെയ്യുന്നത്. ഗുരുതരമായ ശിക്ഷ കൊടുക്കേണ്ട കുറ്റകൃത്യമാണ് ഇതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























