ജലീലിന്റെ എന്‍ഐഎ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊച്ചി എന്‍ ഐഎ ഓഫീസില്‍ മന്ത്രി കെ ടി ജലീലിന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പുറത്ത് പ്രതിഷേധം തുടരുകയാണ്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനു മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരായതു പോലെ അതീവ രഹസ്യമായി എന്‍ഐഎക്ക് മുമ്ബിലും എത്താനായിരുന്നു മന്ത്രി കെടി ജലീലിന്റെ ശ്രമം.
എന്‍ഐഎ യുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും വരും മുമ്ബ്, രാവിലെ ആറുമണിക്ക് എന്‍ഐഎ ഓഫീസില്‍ മന്ത്രി എത്തിയെങ്കിലും വിവരം പുറത്തറിഞ്ഞതോടെ നീക്കം പാളുകയായിരുന്നു. ഔദ്യോഗിക വാഹനം ഒഴിവാക്കി കളമശ്ശേരിയില്‍ നിന്നും മുന്‍ എംഎല്‍എ എ എം യൂസഫിന്‍റെ കാറിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയത്.
നയതന്ത്ര ബാഗിലൂടെ മതഗ്രന്ധങ്ങള്‍ കൊണ്ടുവന്നതിന്‍റെ മറവില്‍, രാജ്യാന്തര കളളക്കടത്തെന്ന സംശയത്തിലാണ് മന്ത്രി കെ ടി ജലീലിനെ എന്‍ ഐ എ ചോദ്യം ചെയ്യുന്നത്. വിതരണത്തിനായി ഖുറാന്‍ കൈപ്പറ്റിയ മന്ത്രിക്ക് കളളക്കടത്തിനേപ്പറ്റി അറിവുണ്ടായിരുന്നോയെന്നും പരിശോധിക്കുന്നു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമാണ് സ്വപ്ന സുരേഷിനെ പരിചയമെന്ന മന്ത്രിയുടെ വാദം എന്‍ ഐ എ മുഖവിലക്കെടുത്തിട്ടില്ല എന്നാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha

























