തലസ്ഥാനം കോവിഡില്‍ വിറങ്ങലിക്കുന്നു.... ഉറവിടം തിരിച്ചറിയാത്ത രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

സംസ്ഥാനത്തിന്റെ ഹൃദയഭാഗമായ തിരുവനന്തപുരം ജില്ലയിലാണ് രോഗബാധയുടെ തീവ്രത ഏറ്റവും കൂടുതലായി നിലനില്‍ക്കുന്നത്. 820 പേര്‍ക്കാണ് ഇന്ന് മാത്രം ജില്ലയില്‍ രോഗം ബാധിച്ചത്. 721 പേര്‍ക്കും സമ്ബര്‍ക്കം വഴിയാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതില്‍ തന്നെ 83 രോഗികളുടെ ഉറവിടം തിരിച്ചറിയാനായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തലസ്ഥാന ജില്ലയെ സംബന്ധിച്ച രോഗനിയന്ത്രണനടപടികള്‍ ശക്തമാക്കിയെങ്കിലും വ്യാപനനിരക്ക് കുറയുന്നില്ല എന്നാണ് കാണുന്നത്. തിരുവനന്തപുരം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ ഉറവിടമില്ലാത്തവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കഴിഞ്ഞ ഒരാഴ്ചക്കിടെ 30,251 ടെസ്റ്റുകളാണ് തിരുവനന്തപുരം ജില്ലയില്‍ മാത്രം നടത്തിയത്. ഇതില്‍ 4184 പേര്‍ പോസറ്റീവായി. സമ്ബര്‍ക്കവ്യാപനം കൂടി വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha


























