കൊവിഡ് പ്രോട്ടോകോൾ ലംഘനം ; സമരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന സമരങ്ങള്‍ ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരക്കാര്‍ കൊവിഡ് പ്രോട്ടോകോളുകള്‍ പരസ്യമായി ലംഘിക്കുന്നുവെന്നും പൊതുമുതല്‍ നശിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ദേശീയ സുരക്ഷാ ഏജന്‍സിയും മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha


























