തിരുവനന്തപുരത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ നാല് യുവാക്കളെ കാണാതായി

തിരുവനന്തപുരത്തെ വിഴിഞ്ഞം കടലില്‍ കുളിക്കാന്‍ ഇറങ്ങിയ നാല് പേരെ കാണാതായി. ഇന്ന് വൈകിട്ട് 5.30തോടെയാണ് സംഭവമുണ്ടായത്. മനു, ജോണ്‍സണ്‍, സന്തോഷ്, സാബു എന്നിവരെയാണ് കാണാതായത്. അപകടത്തില്‍പ്പെട്ടവര്‍ വിഴിഞ്ഞം പുല്ലുവിള കൊച്ചുപള്ളി സ്വദേശികളാണ്. പത്ത് പേര്‍ അടങ്ങിയ സംഘത്തില്‍ കുളിക്കാനായി ആറ് പേരാണ് കടലില്‍ ഇറങ്ങിയത്. എന്നാല്‍ രണ്ട് പേര്‍ രക്ഷപ്പെട്ടു. ശക്തമായ തിരയില്‍ പെട്ടാണ് നാല് പേരെ കാണാതായത്. കടലിലേക്ക് ആദ്യം വീണയാളും പരുക്കുകളോടെ രക്ഷപ്പെട്ടു. കാണാതായവര്‍ക്കായി തീരദേശ സേനയും മത്സ്യത്തൊഴിലാളികളും തെരച്ചില്‍ തുടരുകയാണ്. നേരം പുലര്‍ന്നതിന് ശേഷം കൂടുതല്‍ സന്നാഹങ്ങളോടെ തെരച്ചില്‍ തുടരുമെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. കാണാതായ ജോണ്‍സണ്‍ നാളെ വിദേശത്ത് പോകാനിരിക്കെയാണ് അപകടം.
https://www.facebook.com/Malayalivartha


























