Widgets Magazine 

01
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അടൂര്‍ പൊലീസ് സ്റ്റേഷനിലെ അക്രമം..ഗൗരവമുള്ള വിഷയമാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ...പത്തനംതിട്ട എസ്‌പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്..


ഈ ഐഎഎസ് -ഐപിഎസ് ദമ്പതികൾ ചില്ലറക്കാരല്ല..കുറഞ്ഞ വിലയിൽ തനിക്കും കുടുംബാംഗങ്ങൾക്കും വേണ്ടി 36 ലേറെ വില്ലകൾ സ്വന്തമാക്കി..ഒരു വില്ലയ്ക്ക് 15 ലക്ഷം..


18-ാം നിലയിൽ നിന്ന് ചാടി യുവതിയും ആറു വയസ്സുകാരനായ മകനും ദാരുണമായി മരിച്ചു.. ഭർത്താവ് വീണ്ടും വിവാഹം കഴിച്ച് ജീവിതം പുതിയ രീതിയിൽ കെട്ടിപ്പടുക്കണമെന്ന് ആത്മഹത്യ കുറിപ്പ്..


കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി


അർണബിന് പിന്നാലെ 'മുരാസു' പാഞ്ഞടുക്കുന്നു: തീരങ്ങളിൽ അതീവ ജാഗ്രത; നവംബർ 4 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ തീവ്ര മഴ...

ഈ ഐഎഎസ് -ഐപിഎസ് ദമ്പതികൾ ചില്ലറക്കാരല്ല..കുറഞ്ഞ വിലയിൽ തനിക്കും കുടുംബാംഗങ്ങൾക്കും വേണ്ടി 36 ലേറെ വില്ലകൾ സ്വന്തമാക്കി..ഒരു വില്ലയ്ക്ക് 15 ലക്ഷം..

01 NOVEMBER 2026 02:30 PM IST
മലയാളി വാര്‍ത്ത

രാജസ്ഥാനിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശിഖർ അഗർവാൾ വിപണി മൂല്യത്തേക്കാൾ വളരെ കുറഞ്ഞ വിലയിൽ തനിക്കും കുടുംബാംഗങ്ങൾക്കും വേണ്ടി 36 ലേറെ വില്ലകൾ സ്വന്തമാക്കിയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇതേത്തുടർന്ന് വിശദമായ അന്വേഷണത്തിനു രാജസ്ഥാൻ ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് സർക്കാർ നിർദേശം നൽകി.രാജസ്ഥാൻ സർക്കാരിനു കീഴിലെ വ്യവസായ വകുപ്പിന്റെ അഡീഷനൽ ചീഫ് സെക്രട്ടറിയായി അടുത്ത കാലം വരെ സേവനമനുഷ്ഠിച്ച അഗർവാൾ ഹോസ്പിറ്റാലിറ്റി

മേഖലയിൽ പ്രവർത്തിക്കുന്ന ചില കമ്പനികൾക്ക് ഇളവുകൾ അനുവദിക്കുകയും റിസോർട്ട് നിർമാണ വ്യവസ്ഥകൾ ലഘൂകരിക്കുകയും ചെയ്തതായി കണ്ടെത്തി.രാജസ്ഥാൻ ആന്റി കറപ്ഷൻ ബ്യൂറോയുടെ പ്രാഥമിക പരിശോധന പ്രകാരം അഗർവാളിന്റെ നടപടികളിലൂടെ സംസ്ഥാന സർക്കാരിന് ഗണ്യമായ സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ട്. ഉദയ്പുർ ജില്ലാ കലക്ടർ, രാജസ്ഥാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, വ്യവസായ വകുപ്പിന്റെ അഡീഷനൽ ചീഫ് സെക്രട്ടറി എന്നിങ്ങനെ ഒട്ടേറെ സ്ഥാനങ്ങൾ ശിഖർ അഗർവാൾ വഹിച്ചിട്ടുണ്ട്.

 

ഐപിഎസ് ഉദ്യോഗസ്ഥയായ അഗർവാളിന്റെയും ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും പേരിലും ഒട്ടേറെ സ്വത്തുക്കൾ വാങ്ങിയിട്ടുണ്ട്. ഉദയ്പൂരിലെ ബുജ്ദയിൽ 20 വില്ലകൾ വാങ്ങിയതായി ആരോപിക്കപ്പെടുന്നു,അതിൽ 10 എണ്ണം അഗർവാളിന്റെ പേരിലും 10 എണ്ണം ഭാര്യ പ്രശാഖ മാത്തൂറിന്റെ പേരിലുമാണ്. വില്ലയ്ക്ക് ഓരോന്നിനും 15 ലക്ഷം മാത്രമാണ് റജിസ്ട്രേഷനിൽ കാണിച്ചിട്ടുള്ളത്. ഈ വിലയിൽ എടുത്താലും 3 കോടിയുടെ വില്ലയാണ് ദമ്പതികൾ സ്വന്തമാക്കിയത്. ഇതുകൂടാതെ അൽവാറിലും 8 വില്ലകൾ വാങ്ങിയിട്ടുണ്ട്. 4 എണ്ണം വീതം അഗർവാളിന്റെയും ഭാര്യയുടെയും പേരിലാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.

 

ഇതുകൂടാതെ രണ്ട് ആൺമക്കളുടെ പേരിലും അഗർവാളിന്റെ ഭാര്യാമാതാവ്, ഭാര്യാപിതാവ് എന്നിവരുടെ പേരിലും 4 വില്ലകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.15 ലക്ഷം മുതൽ 16.5 ലക്ഷം രൂപയാണ് ഈ വില്ലകളിൽ ഓരോന്നിനും വില കാണിച്ചിട്ടുള്ളത്. ശിഖർ അഗർവാളുമായി ബന്ധപ്പെട്ട 36 വില്ലകളാണ് രണ്ട് സ്ഥലങ്ങളിലുമായി കണ്ടെത്തിയിട്ടുള്ളത്. ഇദ്ദേഹം രേഖപ്പെടുത്തിയ മൂല്യം അനുസരിച്ചായാലും 5.52 കോടി രൂപയുടെ സ്വത്തുക്കൾ ഇതിലൂടെ സമ്പാദിച്ചിട്ടുണ്ട്.അജബ്ഗഢിലെ പ്രോപ്പർട്ടികൾക്ക് ഏകദേശം 15 ലക്ഷം മുതൽ 16.5 ലക്ഷം രൂപ വരെയാണ് വിലയെന്നാണ് റിപ്പോർട്ട്.

അഗർവാളിന്റെയും ഭാര്യയുടെയും പേരിൽ വാങ്ങിയതായി പറയപ്പെടുന്ന എട്ട് വില്ലകൾക്ക് ഓരോന്നിനും 16.5 ലക്ഷം രൂപ വിലയുണ്ടെന്നും, അവരുടെ മക്കളുടെ പേരിൽ രജിസ്റ്റർ ചെയ്ത നാല് വില്ലകൾക്ക് ഏകദേശം 15 ലക്ഷം രൂപ വിലയുണ്ടെന്നും റിപ്പോർട്ടുണ്ട്. ഭാര്യാപിതാക്കളുടെ പേരിൽ രജിസ്റ്റർ ചെയ്തതായി പറയപ്പെടുന്ന നാല് വില്ലകൾക്കും ഏകദേശം 16.5 ലക്ഷം രൂപ വിലയുണ്ടെന്നും റിപ്പോർട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണാജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടില്ലെന്ന് എസ്‌ഐടി  (45 minutes ago)

ADOOR POLICE STATION ഒത്താശ ചെയ്‌തോ എന്നും പരിശോധിക്കും;  (48 minutes ago)

senior IAS officer അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ  (1 hour ago)

എഴുത്തച്ഛന്‍ പുരസ്‌കാരത്തില്‍ ആദ്യ പ്രതികരണവുമായി മേതില്‍  (1 hour ago)

PUNE ഭർത്താവിന് നൽകുന്നത് ഒരു ഉപദേശം മാത്രം  (1 hour ago)

ഗുരുഗ്രാമില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് അപകടം  (2 hours ago)

കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി  (2 hours ago)

അർണബിന് പിന്നാലെ 'മുരാസു' പാഞ്ഞടുക്കുന്നു: തീരങ്ങളിൽ അതീവ ജാഗ്രത; നവംബർ 4 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ തീവ്ര മഴ...  (2 hours ago)

FACEBOOK POST ക്യാമറാമാനായി എത്തി കൂടെപ്പിറപ്പായി;  (2 hours ago)

ഊഞ്ഞാൽ ചങ്ങലയിലെ ദുരൂഹ മരണം: സോഷ്യൽ മീഡിയ വിചാരണകൾക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? ഒടുവിൽ ആ പ്രതികരണം പുറത്ത്...  (2 hours ago)

ടി20 പരമ്പരയിലെ ന്യൂസിലന്‍ഡിനെതിരായ അവസാന മത്സരം... ഇന്ത്യയ്ക്ക് ബാറ്റിങ്  (2 hours ago)

Meenangadi-school പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന് സ്ഥലംമാറ്റം;  (3 hours ago)

നെടുമ്പാശ്ശേരി അപകടം... പ്രതികളെ വീണ്ടും ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി....  (3 hours ago)

കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം മേതില്‍ രാധാകൃഷ്ണന്...  (3 hours ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ഗം​ഭീ​ര ജ​യം  (3 hours ago)

Malayali Vartha Recommends