വീണാജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടില്ലെന്ന് എസ്‌ഐടി

2026 ഫെബ്രുവരി 25നാണ് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വീണാ ജോര്‍ജിനെതിരെ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. മുന്‍ ആരോഗ്യ മന്ത്രി വീണാജോര്‍ജിനെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ സംഭവിച്ചത് ഉന്തും തള്ളും മാത്രമാണെന്നും കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടില്ലെന്ന് എസ്‌ഐടി ിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് എസ്‌ഐടി തലവന്‍ യു പ്രേമന്‍ ഡിജിപിക്ക് കൈമാറി. കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് മന്ത്രിയുടെ അടുത്തെത്താന്‍ കഴിഞ്ഞില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി റെയില്‍വേ പൊലീസ് കേസെടുക്കുകയായിരുന്നു.
കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രിയെ ആക്രമിക്കുന്നത് നേരിട്ട് കണ്ടെന്ന തരത്തിലാണ് ഗണ്‍മാനായ അഭിലാഷ് ആദ്യത്തെ അന്വേഷണസംഘത്തിന് നല്‍കിയ മൊഴി. എന്നാല്‍, പിന്നീട് അത്തരത്തിലൊരു മൊഴി നല്‍കിയത് മന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്നും ആക്രമിക്കുന്നത് താന്‍ നേരിട്ട് കണ്ടില്ലെന്നും ഗണ്‍മാന്‍ മൊഴി മാറ്റുകയായിരുന്നു. ഇക്കാര്യങ്ങളും അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. മൊഴിമാറ്റിയ ഗണ്‍മാനെതിരെ നടപടിയെടുക്കുന്ന കാര്യം ഡിജിപിക്ക് തീരുമാനിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























