എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിന് ശേഷം തിരുവനന്തപുരത്തെത്തിയ കെ.ടി ജലീല്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിന് ശേഷം തിരുവനന്തപുരത്തെത്തിയ മന്ത്രി കെ.ടി ജലീല്‍ ഔദ്യോഗിക വസതിയില്‍ തുടരുന്നു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് മന്ത്രി തലസ്ഥാനത്തെത്തിയത്. ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മന്ത്രി തലസ്ഥാനത്തേക്ക് മടങ്ങിയത്.
പ്രതിഷേധം ഭയന്ന് യാത്ര സ്വകാര്യ വാഹനത്തിലായിരുന്നു. നേരത്തെ ഇഡിയുടെ ചോദ്യം ചെയ്യലിന് ശേഷം തിരുവനന്തപുരത്തേക്ക് തിരിച്ച ജലീലിന് വഴി നീളെ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. ഇത് കണക്കിലെടുത്തു ഇത്തവണ കനത്ത സുരക്ഷയാണ് ഒരുക്കിയത്. രാത്രി 8:50 ഓടെ അദ്ദേഹം വസതിയിലെത്തി. മന്ത്രി എത്തുന്നതിന് മുമ്പേ വസതിക്ക് മുന്നില്‍ ബി.ജെ.പിയുടെ പ്രതിഷേധമുണ്ടായിരുന്നു.
എല്‍.എം.എസ് റോഡില്‍ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ഔദ്യോഗിക വസതിയില്‍ തുടരുന്ന .ജലീല്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.
https://www.facebook.com/Malayalivartha


























