Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

18 SEPTEMBER 2020 07:07 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണിന്ന്. മാത്രമല്ല തലസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം 800 കടക്കുകയും ചെയ്തു. ആരില്‍ നിന്നും ആരിലേക്കും കോവിഡ് പകരുന്ന സമയമാണിത്. അവരവര്‍ അവരെ തന്നെ രക്ഷിക്കണം. ജീവന്റെ വിലയുള്ള ജാഗ്രത സമയത്ത് എല്ലാ കോവിഡ് പ്രോട്ടോകോളും ലംഘിച്ചാണ് വലിയ ആള്‍ക്കൂട്ടത്തോടെ പ്രതിഷേധം നടത്തുന്നത്.

കേരളത്തിലെ ജനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആറേഴ് മാസം കൊണ്ട് നടത്തിയ ത്യാഗത്തിന്റെ ഫലമായാണ് കോവിഡ് വ്യാപനമുണ്ടാകാതെ തടഞ്ഞുനിര്‍ത്താനായത്. ഈയൊരു ഘട്ടത്തില്‍ ഇങ്ങനെയുള്ള ആള്‍ക്കൂട്ടം വലിയ കോവിഡ് ഭീഷണിയാണ് ഉയര്‍ത്തുന്നത്. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ഇനിയാണ് നാം ഏറെ ശ്രദ്ധിക്കേണ്ടത്. ജീവന്‍ നിലനിര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കം. ആരോഗ്യ പ്രവര്‍ത്തകര്‍ രോഗ വ്യാപിതരായാല്‍ വലിയ പ്രത്യാഘാതമുണ്ടാകും. അത്രയധികം കരുതലോടെയിരുന്നാല്‍ മാത്രമേ നമുക്ക് രക്ഷപ്പെടാന്‍ സാധിക്കൂ. സംസ്ഥാനത്ത് വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് ആള്‍ക്കൂട്ടം പരമാവധി കുറച്ച് വരികയാണ്. ഭയാനകമായ നാളുകളിലൂടെയാണ് നാം കടന്നു പോകുന്നത്.

ആസമയത്താണ് ആയിരക്കണക്കിന് ആളുകള്‍ ഒന്നിച്ച് തെരുവിലിറങ്ങുന്നത്. പലരും മാസ്‌ക് ധരിച്ചു ധരിച്ചില്ല എന്ന രീതിയിലാണ് പങ്കെടുക്കുന്നത്. ഇവരുടെയിടയില്‍ രോഗവ്യാപനമുണ്ടായാല്‍ അവരുടെ കുടുംബത്തിലേക്ക് രോഗവ്യാപനമുണ്ടാകും. വീടുകളില്‍ രോഗവ്യാപനമുണ്ടായാല്‍ കൂട്ടത്തോടെ ക്ലസ്റ്ററുകളായി മാറും. ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്താല്‍ അവര്‍ക്കൊക്കെ വരും. അതിനാല്‍ ഏത് രാഷ്ട്രീയ പാര്‍ട്ടികളാണെങ്കിലും ശ്രദ്ധിക്കേണ്ടതാണ്. പ്രതിഷേധത്തിന് ആരും എതിരല്ല. എന്നാല്‍ ഇത്തരത്തില്‍ വലിയ ആള്‍ക്കൂട്ടം ഒഴിവാക്കണം. മാസ്‌ക് ധരിച്ചും അകലം പാലിച്ചും മാത്രം പങ്കെടുക്കുക. ഇത്തരം ആള്‍ക്കൂട്ട പ്രകടനം എപ്പിഡമിക് ആക്റ്റനുസരിച്ച് കര്‍ശനമായ നിയമ ലംഘമാണ്. വലിയ പ്രതിസന്ധിയുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് ചിലര്‍ സ്വീകരിക്കുന്നത്. ഇത് എല്ലാവരും ആലോചിക്കണം.

കേരളം ചെയ്യുന്ന വലിയ പ്രവര്‍ത്തനം കൊണ്ടാണ് മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞത്. അവനവന്റെ ബന്ധുക്കള്‍ മരിക്കുമ്പോഴുള്ള വേദന ഉള്‍ക്കൊള്ളണം. മറ്റെല്ലാം മാറ്റിവച്ച് ഈ മഹാമാരിയെ നേരിടാനുള്ള സമയമാണിത്. വാക്സിന്‍ കണ്ടു പിടിക്കുന്നതുവരെ നമ്മുടേയും നമ്മുടെ കുടുംബത്തേയും രക്ഷിക്കേണ്ടതുണ്ട്. നമുക്ക് ഒന്നാം സ്ഥാനമൊന്നും വേണ്ട. ആള്‍ക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയണം. ഏഴുമാസത്തെ കഠിന പ്രയത്നത്തിന്റെ ഫലം തല്ലിക്കെടുത്തരുത്. ജീവനാണ് പ്രധാനം. കക്ഷിരാഷ്ട്രീയം മറന്ന് ജാതിചിന്ത മറന്ന് എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും മന്ത്രി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (2 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (3 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (3 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

Malayali Vartha Recommends