പ്രശസ്ത ആനചികിത്സാ വിദഗ്ധനും അരനൂറ്റാണ്ടിലധികം വിഷചികിത്സാരംഗത്തും സജീവമായിരുന്ന അവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു

പ്രശസ്ത ആനചികിത്സാ വിദഗ്ധന്‍ അവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട് (90) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. റേഡിയോ എന്‍ജിനീയറായി തുടങ്ങി, അരനൂറ്റാണ്ടിലധികം വിഷചികിത്സാരംഗത്തും സജീവമായി. പാമ്പുകടിയേറ്റ ആയിരക്കണക്കിന് ആളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. കവി എന്ന നിലയിലും ശ്ലോകരംഗത്തും സജീവമായിരുന്നു.ഗുരുവായൂര്‍ ദേവസ്വം ഉള്‍പ്പെടെ മിക്ക ദേവസ്വങ്ങളുടെയും ആനകളെ ചികിത്സച്ചിരുന്നത് അവണപ്പറമ്പായിരുന്നു.
വിഷചികിത്സയെക്കുറിച്ച് ഗ്രന്ഥമെഴുതിയ അവണപ്പറമ്പിനെത്തേടി രാജ്യത്തിനകത്തുനിന്നും പുറത്തു നിന്നും നിരവധി വിദ്യാര്‍ഥികള്‍ പഠനത്തിനായി നിരന്തരം മനയിലെത്തിയിരുന്നു. എല്ലാ ദേവസ്വങ്ങളും സേവനങ്ങള്‍ മുന്‍നിര്‍ത്തി ഇദ്ദേഹത്തെ ആദരിച്ചു. നവതി ആഘോഷം ഒരുമാസം മുമ്പെ ആയിരുന്നു.
https://www.facebook.com/Malayalivartha

























