Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം; ദേശാഭിമാനി സഖാവ് അടക്കം രണ്ടു പേര്‍ അറസ്റ്റില്‍; മനോരമ ന്യൂസിലെ നിഷാ പുരുഷോത്തമന്റെ പരാതിയിലാണ് നടപടി;ഫോണ്‍ പോലീസ് പിടിച്ചെടുത്തു; പ്രതികള്‍ ജാമ്യത്തിലിറങ്ങി

18 SEPTEMBER 2020 03:09 PM IST
മലയാളി വാര്‍ത്ത

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയ സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സി.പി.എമ്മിനെതിരെ വാര്‍ത്തകള്‍ നല്‍കിയതിനും മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ അദ്ദേഹത്തിനോട് ചോദ്യങ്ങള്‍ ചോദിച്ചതിനുമാണ് സൈബര്‍ സഖാക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞത്. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിപരമായ വ്യാജപ്രചാരണങ്ങളും അധിക്ഷേപങ്ങളും അഴിച്ചുവിടുകയായിരുന്നു. കേസില്‍ രണ്ട് പേരെ സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തു. ദേശാഭിമാനിയിലെ ജീവനക്കാരനായ വിനീത്, കൊല്ലം സ്വദേശി ജയജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കി ഉടന്‍ ജാമ്യം നല്‍കി.

മനോരമാന്യൂസിലെ അവതാരക നിഷാ പുരുഷോത്തമന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷ് നല്‍കിയ പരാതി സൈബര്‍ സെല്‍ വട്ടിയൂര്‍ക്കാവ് പോലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. പരാതി നല്‍കി ഒന്നരമാസത്തിന് ശേഷമാണ് അറസ്റ്റുണ്ടാകുന്നത് എന്നതാണ് ശ്രദ്ധേയം. 24 മണിക്കൂറിനുള്ളില്‍ സൈബല്‍ സെല്ല് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശമാണ് അന്ന് ഡി.ജി.പി നല്‍കയത്. എന്നാല്‍ അതുണ്ടായില്ല. മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരിലാണ് ഏഷ്യാനെറ്റ് ന്യൂസ് റീജ്യണല്‍ എഡിറ്റര്‍ ആര്‍ അജയഘോഷിനും തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷിനും മനോരമ ന്യൂസിലെ മാധ്യമപ്രവര്‍ത്തക നിഷാ പുരുഷോത്തമനും ജയ്ഹിന്ദ് ടിവിയിലെ മാധ്യമപ്രവര്‍ത്തക പ്രമീളാ ഗോവിന്ദിനുമെതിരെ വലിയ സൈബറാക്രമണം അഴിച്ചുവിട്ടത്. കുടുംബാംഗങ്ങള്‍ക്കെതിരെ വരെ സൈബറിടത്തില്‍ ആക്രമണമുണ്ടായി.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ആരോഗ്യകരമായ സംവാദമാകണം നടക്കേണ്ടതെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ നടപടിയെടുക്കുമെന്നുമായിരുന്നു വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. അന്വേഷണച്ചുമതല തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന് കൈമാറുകയും ചെയ്തു. നിഷാപുരുഷോത്തമനെതിരെ വ്യക്തിപരമായതും സ്ത്രീവിരുദ്ധമായതുമായ അധിക്ഷേപം നടത്തിയ ദേശാഭിമാനി ജീവനക്കാരനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നാണ് എഡിറ്റര്‍ പി രാജീവ് പറഞ്ഞത്. വിശദീകരണം കിട്ടിയോ, അത് പരിശോധിച്ച് തൃപ്തികരമായിരുന്നോ, വേറെ നടപടിയെടുത്തോ എന്ന പ്രതികരണമൊന്നും സിപിഎം മുഖപത്രം പിന്നീട് നല്‍കിയതുമില്ല.

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സിപിഎം സൈബര്‍ ആക്രമണത്തില്‍ ദേശീയ വനിതാ കമ്മിഷനും ഇടപ്പെട്ടിരുന്നു. അഞ്ചുദിവസത്തിനകം നടപടിയെടുക്കാന്‍ ഡിജിപിക്ക് വനിതാകമ്മിഷന്‍ നിര്‍ദേശം നല്‍കി. ഈ നിര്‍ദ്ദേശം നല്‍കിയത് കഴിഞ്ഞ മാസം 21 നാണ്. ഉദ്യോഗസ്ഥരുടെ വീഴ്ചയും പരിശോധിക്കണമെന്ന് കമ്മിഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ പോലീസ് തുടരുകയാണെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിയിരുന്നു. ഫേസ്ബുക്കിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലേ അറസ്റ്റ് ചെയ്യാനാവൂവെന്നാണ് പോലീസ് നിലപാട് സ്വീകരിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ അശഌല സന്ദേശം പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഉടനടി അറസ്റ്റും ചെയ്തു. ഇതോടെ ഒരേ നിയമപ്രകാരം എടുത്ത കേസുകളില്‍ ഇരട്ട നീതിയെന്ന ആക്ഷേപത്തിന് തെളിവായി. കഴക്കൂട്ടം കൊയ്തൂര്‍ക്കോണം സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ സുജിയാണ് ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ചത്. മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയുമായി ചേര്‍ത്ത് തികച്ചും അശഌല രീതിയിലായിരുന്നു സുജിയുടെ പ്രചാരണം. സി.പി.എം മംഗലപുരം ലോക്കല്‍ കമ്മിറ്റിയുടെ പരാതിയില്‍ പോലീസ് ഐ.ടി ആക്ടും പൊലീസും വകുപ്പും പ്രകാരം സുജിയെ അറസ്റ്റ് ചെയ്തു, സ്‌റ്റേഷന്‍ ജാമ്യത്തിലും വിട്ടു. ഇത് കൃത്യമായ നിയമനടപടിയാണെന്നിരിക്കെ ഇതേ വേഗതയും കൃത്യതയും മറ്റ് സൈബര്‍ കേസുകളിലൊന്നും ഉണ്ടാകുന്നില്ല എന്നതാണ് സത്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (4 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (4 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (5 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (5 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (5 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (7 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (7 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (8 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (8 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (10 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (11 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (11 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (12 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (12 hours ago)

Malayali Vartha Recommends