Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

വീണ്ടും ദേ സ്വപ്ന... സ്വപ്ന സുരേഷിന്റെ ഫോണിലെ വാട്‌സാപ്പ് ചാറ്റുകള്‍ വീണ്ടെടുത്ത് എന്‍ഐഎ; സ്വപ്നയുമായി വാട്‌സാപ്പിലൂടെ നടത്തിയ ചാറ്റുകള്‍ ഒന്നൊന്നായി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് നിര്‍ണായകമായ തെളിവുകള്‍; നിരവധി പേര്‍ക്ക്‌ സ്വപ്നയുമായി അടുത്ത് ബന്ധമുണ്ടെന്ന് കണ്ടെത്തല്‍

19 SEPTEMBER 2020 08:18 AM IST
മലയാളി വാര്‍ത്ത

ആരെയൊക്കെയോ രക്ഷിക്കാന്‍ സ്വപ്ന സുരേഷ് ഉരുണ്ട് കളിച്ചതോടെ അന്വേഷണ സംഘം വലിയ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതോടെ അന്വേഷണ സംഘത്തിന് വലിയ ആത്മവിശ്വാസമാണ് ഉണ്ടായത്. സ്വപ്നയുടെ വാട്‌സാപ്പ് ചാറ്റ് വീണ്ടെടുക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി. സ്വപ്നയ്ക്ക് പല പ്രമുഖരുമായി അടുത്ത ബന്ധമുണ്ടെന്നാണ് വാട്‌സാപ്പ് ചാറ്റിലൂടെ മനസിലായത്. ഡിജിറ്റല്‍ തെളിവുകളുടെ പശ്ചാത്തലത്തില്‍ പലരേയും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എന്‍ഐഎ.

സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്‌സാപ് ചാറ്റുകള്‍ വീണ്ടെടുത്തപ്പോള്‍ ചില നിര്‍ണായക വിവരങ്ങള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യംചെയ്യല്‍ ഉടനുണ്ടാകും. സ്വപ്നയുമായി അടുപ്പമുള്ള ഒരു മന്ത്രിയുടെ സന്ദേശങ്ങളും എന്‍ഐഎ വിശകലനം ചെയ്യുകയാണ്.

യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ട്‌സ് വിഭാഗത്തില്‍നിന്ന് 2019 മേയില്‍ രാജിവച്ച മലയാളി ഉദ്യോഗസ്ഥയ്‌ക്കെതിരെയും ചില തെളിവുകള്‍ ലഭിച്ചു. ഇവര്‍ രാജിവച്ചതിനു പിന്നാലെയാണു കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്ത് പൗരന്‍ ഖാലിദിനെ സാമ്പത്തിക ക്രമക്കേടിനു പുറത്താക്കിയത്.

ഇരുവരെയും പിന്നീടു ജോലിക്കെടുക്കരുതെന്നും വിലക്കു പട്ടികയില്‍പ്പെടുത്തണമെന്നും കോണ്‍സുലേറ്റിനു യുഎഇയില്‍നിന്നു നിര്‍ദേശം ലഭിച്ചിരുന്നു. ഉദ്യോഗസ്ഥ കൊച്ചിയിലേക്കു താമസം മാറിയ ശേഷവും കോണ്‍സുലേറ്റിലെത്തി പല കാര്യങ്ങളും ചെയ്തിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. സ്വപ്നയും സംഘവും നടത്തിയ ക്രമക്കേടുകള്‍ ഇവര്‍ക്ക് അറിയാമായിരുന്നുവെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം.

സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള സ്വര്‍ണക്കടത്തു കേസ് പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍നിന്നു ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും.

അതേസമയം നയതന്ത്ര പാഴ്‌സലില്‍ എത്തിയ ഈത്തപ്പഴവും മതഗ്രന്ഥങ്ങളും യുഎഇ കോണ്‍സുലേറ്റിനു പുറത്തു വിതരണം ചെയ്തതുമായി ബന്ധപ്പെട്ടു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കേസെടുത്തു. എന്നാല്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. മന്ത്രി കെ.ടി. ജലീലില്‍ നിന്നു മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ തീരുവയടയ്ക്കാതെ കൊണ്ടുവന്നവ കോണ്‍സുലേറ്റിനു പുറത്തുള്ളവര്‍ക്കു കൊടുത്തതോടെ തീരുവ ഇളവിന് അര്‍ഹമല്ലാതായെന്ന നിലപാടു പ്രകാരമാണു കേസ്. ഈന്തപ്പഴം തിരുവനന്തപുരത്തെ സ്‌കൂളുകളില്‍ വിതരണം ചെയ്തതായും 32 മതഗ്രന്ഥ പാക്കേജുകള്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്റ്റിലെത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്‌സില്‍ നയതന്ത്ര പാഴ്‌സലില്‍ നിന്നു 30 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്ത കേസിന്റെ അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങളാണ് ഈ കേസുകളിലേക്കു നയിച്ചത്.

കോണ്‍സുലേറ്റിലേക്കു വന്ന സാധനങ്ങള്‍ പുറത്തു പോയത് തീരുവ ഇളവ് നിബന്ധനകളുടെയും ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ടിന്റെയും ലംഘനമാണെന്നാണു കസ്റ്റംസിന്റെ നിലപാട്. യുഎഇ കോണ്‍സുലേറ്റിലേക്ക് ഇറക്കുമതി ചെയ്ത മുഴുവന്‍ നയതന്ത്ര പാഴ്‌സലുകളെപ്പറ്റിയും കസ്റ്റംസ് അന്വേഷണം തുടങ്ങി. നയതന്ത്ര പാഴ്‌സലുകളില്‍, തീരുവയടയ്ക്കാതെ കൊണ്ടുവരുന്ന സാധനങ്ങള്‍ പൂര്‍ണമായും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ ഉപയോഗത്തിനുള്ളതായിരിക്കണമെന്നു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. കേസുകളില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്നു കണ്ടെത്തിയശേഷം അവരെ ഓരോരുത്തരായി ചോദ്യം ചെയ്യാനാണ് തീരുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (7 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (7 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (7 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (7 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (8 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (8 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (9 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (9 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (10 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (10 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (10 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (11 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (11 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (11 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (12 hours ago)

Malayali Vartha Recommends