Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊണ്ടി മുതലിൽ തിരിമറി നടത്തിയെന്ന കേസ്.... ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് വിധി പ്രസ്താവിക്കും


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത് മഴയ്ക്ക് സാധ്യത... തൃശൂര്‍ ജില്ലയില്‍ മലയോര പ്രദേശങ്ങളില്‍ രാത്രികാല യാത്ര താല്‍ക്കാലികമായി നിരോധിച്ചു

20 SEPTEMBER 2020 09:52 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മിക്ക ജില്ലകളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നും അടുത്ത ഏതാനും ദിവസങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ന്യൂനമര്‍ദ്ദങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും സംസ്ഥാന ദുരന്തനിവാരണഅതോറിറ്റി മുന്നറിയിപ്പ് നല്‍കി. ജില്ലയിലെ എല്ലാ ഡാമുകളും അതിന്റെ പരമാവധി ജലനിരപ്പിനോടടുത്തു. ചാലക്കുടിപ്പുഴയിലേക്ക് വെള്ളം ഒഴുകിവരുന്ന തമിഴ്‌നാട്ടിലെ ഷോളയാര്‍, പറമ്ബിക്കുളം ഡാമുകള്‍ നിലവില്‍ തുറന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയില്‍ അതിതീവ്രമഴക്കുള്ള സാധ്യത കണക്കിലെടുത്ത്, മലയോരപ്രദേശങ്ങളിലൂടെയുള്ള രാത്രികാലയാത്ര വൈകീട്ട് ഏഴ് മണി മുതല്‍ രാവിലെ ആറ് മണി വരെ താല്‍ക്കാലികമായി നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കൊവിഡ്19, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അവശ്യസര്‍വ്വീസുകളിലെ ജീവനക്കാര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രം പ്രസ്തുത സമയത്ത് യാത്ര ചെയ്യുന്നതിന് ഇളവ് അനുവദിച്ചു.

വയല്‍പ്രദേശം, മലയോരം, പുഴയുടെ തീരം, മണ്ണിടിച്ചില്‍സാധ്യതയുള്ള പ്രദേശങ്ങളായി വിദഗ്ദസമിതി കണ്ടെത്തിയ പ്രദേശങ്ങള്‍ തുടങ്ങിയ ദുരന്തസാധ്യത മേഖലകളില്‍ ഉള്ളവരെ ഉടന്‍തന്നെ മുന്‍കരുതലിന്റെ ഭാഗമായി ബന്ധുവീടുകളിലേക്കോ കോവിഡ് മാനദണ്ഡപ്രകാരമുള്ള ക്യാമ്ബുകളിലേക്കോ മാറ്റാനാണ് നിര്‍ദേശം. രാത്രിസമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് മുന്‍കരുതലായി പകല്‍സമയം തന്നെ നിര്‍ബന്ധപൂര്‍വ്വം ആളുകളെ മാറ്റി താമസിപ്പിക്കണം. ലയങ്ങളിലും മറ്റും താമസിക്കുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കമ്ബനി മാനേജര്‍മാര്‍ക്ക് അതാത് തഹസില്‍ദാര്‍മാര്‍ നിര്‍ദ്ദേശം നല്‍കണം. പുഴകളില്‍ ഇറങ്ങുന്നതും കുളിക്കുന്നതും മത്സ്യബന്ധനം നടത്തുന്നതും കര്‍ശനമായി വിലക്കി. ഡാമുകളിലെ റൂള്‍ കര്‍വുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഡാമുകളിലെ ജലവിതാനം ഓരോമണിക്കൂറിലും ജില്ലാകണ്‍ട്രോള്‍ റൂമിലേക്ക് അറിയിക്കണം. താലൂക്ക് കണ്‍ട്രോള്‍ റൂമുകളും ജില്ലാകണ്‍ട്രോള്‍ റൂമും 24 മണിക്കൂറും പ്രവര്‍ത്തിക്കണം.
ജില്ലയിലെ മണ്ണെടുപ്പ്, പാറ ഖനനം, മണലെടുപ്പ് എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും ഉത്തരവിട്ടു. മലമ്ബുഴ ഡാം തുറന്നിട്ടുള്ള സാഹചര്യത്തില്‍ ചെമ്മണാംകുന്ന് റെഗുലേറ്റര്‍, ചെറുതുരുത്തി ചെക്ക്ഡാം എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ അനുമതിയോടെ നടക്കുന്ന മണലെടുപ്പ് നിര്‍ത്തിവെക്കണം.
കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കടലില്‍ ബോട്ടുകള്‍ പോകുന്നില്ലെന്നും പോയ ബോട്ടുകള്‍ തിരികെ വന്നുവെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, അഴീക്കോട്, മുനക്കകടവ് കോസ്റ്റല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ ഉറപ്പ് വരുത്തണം. കടലില്‍ ആളുകള്‍ ഇറങ്ങാതെ നോക്കുന്നതിന് ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ സ്വീകരിക്കണം. കോള്‍പാടങ്ങളിലെ വെള്ളച്ചാലുകളിലെ കുളവാഴ, ചണ്ടി എന്നിവ നീക്കംചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടികള്‍ കെ.എല്‍.ഡി.സി കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയര്‍, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ സ്വീകരിക്കണം. മേല്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരും ലംഘിക്കുവാന്‍ പ്രേരിപ്പിക്കുന്നവരും ദുരന്ത നിവാരണ ആക്റ്റ് 2005 ലെ ചാപ്റ്റര്‍ പത്ത് പ്രകാരമുള്ള ശിക്ഷാ നടപടികള്‍ക്ക് വിധേയരായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി...    (11 minutes ago)

പുതുവത്സര വിപണിയിൽ റെക്കോർഡ് വിൽപ്പനയുമായി സപ്ലൈകോ.  (22 minutes ago)

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ...  (50 minutes ago)

ഡിസംബർ 27-ന് പ്രതിദിന വിൽപന നടന്നത് 5.13 ലക്ഷം ലഡ്ഡു  (1 hour ago)

തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു....  (1 hour ago)

ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി...  (1 hour ago)

ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇ  (1 hour ago)

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (10 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (10 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (10 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (10 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (11 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (11 hours ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (11 hours ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (12 hours ago)

Malayali Vartha Recommends