Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

പീച്ചി ഡാമിന്റെ ഷട്ടര്‍ താഴുന്നില്ല, ഉരുക്കുവടം ഉപയോഗിച്ച് എമര്‍ജന്‍സി ഷട്ടര്‍ ഉയര്‍ത്താനും താഴ്ത്താനും ശ്രമം നടക്കുന്നു

23 SEPTEMBER 2020 12:02 PM IST
മലയാളി വാര്‍ത്ത

പീച്ചി ഡാമിന്റെ സ്ലൂസ് തകരാര്‍ പരിഹരിക്കാന്‍ പ്രയത്‌നിക്കുന്ന നാവികസേന സംഘത്തിനും മുങ്ങല്‍ വിദഗ്ധ സംഘത്തിനും വെല്ലുവിളികളേറെയാണ്. ചേര്‍പ്പില്‍ നിന്നുള്ള ഈഗിള്‍ ടെക് സര്‍വീസ് സ്‌കൂബ ടീം തിങ്കളാഴ്ച രാത്രി 12 വരെ എമര്‍ജന്‍സി ഷട്ടര്‍ അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഷട്ടറിലേക്കുള്ള ഗാഡിയില്‍ ഒരു മരക്കൊമ്പ് തടഞ്ഞുനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. സി.ഐ. ഷാനവാസ്, കെ.എ.ഷഫീര്‍, വി.എസ്. ബിപിന്‍ എന്നിവരടങ്ങുന്ന സ്‌കൂബ സംഘം ഇറങ്ങി കമ്പി ഉപയോഗിച്ചു മരക്കൊമ്പ് കുത്തിനീക്കി. 3 മീറ്റര്‍ നീളവും 6 ഇഞ്ച് കനവുമുള്ളതായിരുന്നു മരക്കൊമ്പ്.

തടസ്സം നീങ്ങിയതോടെ നാവികസേനയുടെ മേല്‍നോട്ടത്തില്‍ ഷട്ടറിനു മുകളില്‍ ഭാരം കയറ്റി താഴേക്ക് ഇറക്കാനുള്ള ശ്രമം തുടങ്ങി. രാവിലെ 10.30-ന് 250 കിലോ ഇരുമ്പ്, ഷട്ടറില്‍ വൈല്‍ഡ് ചെയ്തതിനു ശേഷം ദൗത്യം തുടങ്ങി. വെള്ളത്തിലിറങ്ങിയ സേനാംഗങ്ങള്‍ വെള്ളത്തിന്റെ മര്‍ദം പരിശോധിച്ചുറപ്പാക്കി. ദൗത്യം ക്യാമറയില്‍ പകര്‍ത്തി. ഭാരം കയറ്റിയിട്ടും കുറച്ചു ദൂരം മാത്രമേ ഷട്ടര്‍ താഴ്ന്നുള്ളൂ.

ഷട്ടറിനു മുകളിലെ ഭാരം ഉച്ചയോടെ 500 കിലോ ആക്കി വെല്‍ഡ് ചെയ്തുറപ്പിച്ചു. എന്നിട്ട് ഷട്ടര്‍ 18 മീറ്റര്‍ വരെ താഴെയെത്തിച്ചു. വൈകിട്ട് 5-ന് ഒരു മണിക്കൂര്‍ വലതുകര കനാല്‍ തുറന്നുവിട്ടു. വൈകുന്നേരത്തോടെ ഷട്ടര്‍ അടയ്ക്കുന്നതിനുള്ള പൂര്‍ണ ചുമതല നാവിക സേനാംഗങ്ങള്‍ ഏറ്റെടുത്തു. 6 മണിക്ക് 19.61 മീറ്റര്‍ താഴ്ചയില്‍ വരെ ഷട്ടര്‍ എത്തിച്ചു. 22 മീറ്ററില്‍ എത്തിയാല്‍ സ്‌ളൂസ് അടയും.

ഷട്ടറുകള്‍ക്കു മുകളില്‍ ഉരുക്കുവടം ഉപയോഗിച്ച് എമര്‍ജന്‍സി ഷട്ടര്‍ ഉയര്‍ത്താനും താഴ്ത്താനും രണ്ടുദിവസമായി പത്തോളം പേരുടെ നേതൃത്വത്തില്‍ ഉള്ള ശ്രമം നടക്കുകയാണ്. 100-ലധികം തവണ ഇത്തരത്തില്‍ മുകളിലേക്കും താഴേക്കും ഷട്ടര്‍ വലിച്ചു താഴ്ത്തുകയും മുകളിലേക്ക് കയറ്റുകയും ചെയ്തു. പെരിങ്ങല്‍കുത്ത് ഡാമിന്റെ ക്രസ്റ്റ് ഗേറ്റുകള്‍ അടച്ച് പുഴയിലേക്കുള്ള ഒഴുക്ക് നിയന്ത്രിച്ചു. ഇപ്പോള്‍ ഒരു സ്ലൂസ് ഗേറ്റു വഴി സെക്കന്‍ഡില്‍ 1.9 ലക്ഷം ലീറ്റര്‍ വെള്ളം മാത്രമാണു വിടുന്നത്.

ഡാമുകളില്‍ നിന്നുള്ള ഒഴുക്ക് നിലച്ചതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നു. എന്നാല്‍ പുഴയുടെ സമീപത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ഡാം സുരക്ഷാ വിഭാഗം അറിയിച്ചു. അപ്പര്‍, ലോവര്‍ ഷോളയാര്‍ ഡാമുകളുടെ ഷട്ടറുകളും നേരത്തെ അടച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (14 minutes ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (18 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (23 minutes ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (33 minutes ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (44 minutes ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (51 minutes ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (1 hour ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (1 hour ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (1 hour ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (2 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (2 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്  (3 hours ago)

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (3 hours ago)

Malayali Vartha Recommends