Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

കേരളത്തെ മുടിപ്പിക്കാൻ ഇരട്ട എൻജിൻ ഹെലികോപ്റ്റർ ; സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഫ്രഞ്ച് നിർമ്മിത ഇരട്ട എൻജിൻ ചോപ്പർ എഎസ് 365 ഡൗഫിൻ എൻ3 തിരുവനന്തപുരം ചാക്ക രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ വിശ്രമജീവിതം നയിക്കുന്നു

27 SEPTEMBER 2020 08:36 PM IST
മലയാളി വാര്‍ത്ത

ഏത് ദീർഘദൂര സഞ്ചാരങ്ങൾക്കും പ്രാപ്തിയുള്ള ഇരട്ട എഞ്ചിൻ, ഉയർന്ന അന്തരീക്ഷ താപനിലയിലോ ഗണ്യമായ ഉയരത്തിലുള്ള സ്ഥലങ്ങളിലോ രക്ഷാപ്രവർത്തനം നടത്താൻ കഴിയും എന്ന വിശ്വാസത്തിൽ സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഫ്രഞ്ച് നിർമ്മിത ഇരട്ട എൻജിൻ ചോപ്പർ, അതാണ് എഎസ് 365 ഡൗഫിൻ എൻ3. എന്നാൽ സർക്കാർ കൊട്ടിഘോഷിച്ചപോലൊന്നുമല്ല കാര്യങ്ങൾ മഴയും കാറ്റുമുളളപ്പോള്‍ പറക്കാൻ ശേഷിയില്ലാത്ത ഹെലികോപ്റ്റർ ഇപ്പോൾ തിരുവനന്തപുരം ചാക്ക രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ വിശ്രമജീവിതം നയിക്കുകയാണ്.

വിദേശ പരിശീലനം പൂർത്തിയാക്കിയ 2 പൈലറ്റുമാരെയാണ് ഒരു ഹെലികോപ്റ്ററിനായി പവൻഹംസ് നിയോഗിക്കുക. ഒന്നോ, രണ്ടോ പൈലറ്റുമാർക്ക് പറപ്പിക്കാവുന്ന തരത്തിലാണ് ഡിസൈൻ. 10 മുതൽ 12 പേർക്ക് വരെ സഞ്ചരിക്കാം. ഏകദേശം 45 അടി നീളവും 13 അടി ഉയരവുമുണ്ട് കോപ്റ്ററിന്. 2389 കിലോഗ്രാം ഭാരമുള്ള ഹെലികോപ്റ്ററിന് പരമാവധി 4300 കിലോഗ്രാം ഭാരത്തോടെ പറന്നുയരാം. മണിക്കൂറിൽ 300 കിലോമീറ്റാണ് പരമാവധി വേഗം. ക്രൂസ് സ്പീഡ് 279 കിലോമീറ്ററും. ഒറ്റയടിക്ക് 827 കിലോമീറ്റർ (ഓക്സിലറി ഇന്ധനടാങ്ക് ഘടിപ്പിച്ചാൽ 963 കിലോമീറ്റർ) വരെ പറക്കുന്ന കോപ്റ്ററിന് സഞ്ചരിക്കാവുന്ന പരമാവധി ഉയരം 5865 അടിയാണ്. ഫ്രഞ്ച് കമ്പനിയായ ടർബോമെക്കയുടെ (ഇപ്പോൾ സഫ്റാൻ ഹെലികോപ്റ്റർ എൻജിൻസ്) 2 എരിയൽ 2 സി ടർബോഷാഫ്റ്റുകളാണ് ഹെലികോപ്റ്റിന് കരുത്തു പകരുന്നത്. പറന്നുയരുമ്പോൾ 838 ബിഎച്ച്പി കരുത്തുവരെ നൽകാൻ ഈ ടർബോഷാഫ്റ്റുകൾക്ക് പറ്റും എന്നൊക്കെയാണ് ഈ ഹെലികോപ്ടറിന്റെ പ്രത്യേകത. എന്നാൽ ആശാൻ ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയാണ്

കഴിഞ്ഞ ഏപ്രിലിൽ കേരളത്തിലെത്തിയ ഈ ഇരട്ടചങ്കനെ ഇതിനിടെ ഫലപ്രദമായി ഉപയോ​ഗിക്കാനായത് ഒരുവട്ടം മാത്രം. മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി ലാലി ഗോപകുമാറിന്‍റെ ഹൃദയം കൊച്ചിയിലേക്ക് കൊണ്ടുപോകാൻ മാത്രമായിരുന്നു അത്.

ഏത് പ്രതികൂല സാഹചര്യത്തിലും രക്ഷകനാകുമെന്ന് വിശദീകരണമുണ്ടായിരുന്നുവെങ്കിലും രാജമല ഉരുൾപൊട്ടലിൽ കേരളം വിറങ്ങലിച്ചു നിന്നപ്പോൾ ഈ ഹെലികോപ്റ്റർ വെറും നോക്കുകുത്തിയായിരുന്നു.
രാജമലയിലെ രക്ഷാദൗത്യത്തിന് സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ ഉപയോ​ഗിക്കാൻ കഴിയാത്തതോടെ സര്‍ക്കാര്‍ ഒടുവിൽ വ്യോമസേനയുടെ സഹായം തേടുകയായിരുന്നു.

മുഖ്യമന്ത്രിയുടെ അഭ്യർഥന ലഭിച്ചയുടനെ ശംഖുമുഖത്ത് വ്യോമസേന എംഐ 17 ഹെലികോപ്റ്റർ സജ്ജമാക്കിയിരുന്നു. എന്നാൽ, കാലാവസ്ഥ പ്രതികൂലമായതിനാൽ രാജമലയിലേക്ക് വ്യോമസേനയ്ക്കും പോകാനായില്ല.

ഒരിക്കൽ മാവോയിസ്റ്റ് വേട്ടക്കെന്ന പേരിൽ കോഴിക്കോടേയ്ക്കും ഹെലികോപ്റ്റർ പറന്നിരുന്നു. കൂടാതെ മണലെടുക്കൽ തർക്ക പരിഹാരത്തിനായി ചീഫ് സെക്രട്ടറിയുടെ പമ്പാ യാത്രയും. തുടർന്നുള്ള കാലം പിന്നീടങ്ങോട്ട് ഹെലികോപ്റ്ററിന് വിശ്രമമ കാലമായി.

70 കോടി രൂപയാണ് ഫ്രഞ്ച് നിർമ്മാണക്കമ്പനിയായ എയറോസ്പാറ്റയിൽ ഈ ഹെലികോപ്റ്ററിന് ഇട്ടിരിക്കുന്ന വില. സർക്കാർ പ്രതിമാസം നൽകുന്ന വാടക ഒരു കോടി എഴുപത് ലക്ഷത്തിലധികമാണ്.

പ്രതിവർഷം 20 കോടിയിലധികം രൂപ നൽകേണ്ടി വരും. പ്രതിമാസം ഇരുപത് മണിക്കൂർ മാത്രം പറക്കാനാണ് ഒരു കോടി എഴുപത് ലക്ഷം. അധികം വരുന്ന ഓരോ മണിക്കൂറിനും 75,000 രൂപയാണ് ഹെലികോപ്റ്റർ വാടകയ്ക്ക് നൽകിയ പവൻ ഹാൻസ് എന്ന കമ്പനി ഈടാക്കുന്നത്. അഞ്ച് മാസത്തിനിടിയക്ക് അഞ്ച് തവണ മാത്രം പറന്നതു കൊണ്ട് അധിക തുക ഇതുവരെ കമ്പനിയ്ക്ക് നൽകേണ്ടി വന്നില്ല എന്നത് ആശ്വാസത്തിന് വക നൽകുന്നു.

കോവിഡ് പ്രതിസന്ധിക്കിടയിലാണ് ഹെലികോപ്റ്റർ വാടക ഇനത്തിൽ പവൻ ഹാൻസ് കമ്പനിക്ക് സർക്കാർ 1.70 കോടി രൂപ കൈമാറിയത്. മാസവാടക ഇനത്തിൽ 1,44,60,000 രൂപ അനുവദിക്കാനാണ് ഫെബ്രുവരി 24 ന് സർക്കാർ അനുമതി നൽകിയത്. 18% ജിഎസ്ടി കൂടിയാകുമ്പോൾ 1,70,63,000 രൂപ വരും. ടെൻഡർ വിളിക്കാതെയായിരുന്നു ഹെലികോപ്റ്റർ ഇടപാടെന്നതും വിമർശനത്തിന് ഇടയാക്കിയിരുന്നു.

ബെംഗളൂരുവിലെ ചിപ്സൺ ഏവിയേഷൻ ഇതേ തുകയ്ക്ക് ഹെലികോപ്റ്ററുകൾ വാടകയ്ക്ക് നൽകാമെന്ന് സർക്കാരെ അറിയിച്ചിരുന്നു. എഎസ് 365 എൻ 3 യുടെ എല്ലാ സൗകര്യങ്ങളോടും കൂടിയ 3 എണ്ണമായിരുന്നു ചിപ്സൺ ഏവിയേഷൻ നൽകാമെന്ന് പറഞ്ഞത്. ഇതേ സൗകര്യമുള്ള ഹെലികോപ്റ്ററിന് ചത്തീസ്‌ഗഡ് സർക്കാർ നൽകുന്നത് 85 ലക്ഷം രൂപ മാത്രമാണ്. കുറഞ്ഞനിരക്ക് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് 3 ഇരട്ടി ഉയർന്ന നിരക്ക് ചോദിച്ച കമ്പനിയുടെ കോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും വിവാദമായിരുന്നു.

സമാന സവിശേഷതകളുള്ള ഒരു ഹെലികോപ്റ്റർ ഛത്തീസ്ഗഡ് സർക്കാർ 25 മണിക്കൂറിന് 85 ലക്ഷം രൂപയ്ക്കാണ് വാടകയ്ക്ക് എടുത്തത്. 56 ലക്ഷം രൂപ നിരക്കിൽ രണ്ട് ഹെലികോപ്റ്ററുകൾ 46 മണിക്കൂർ വാടകയ്ക്ക് നൽകാമെന്നുള്ള ചിപ്സൻ ഏവിയേഷന്‍റെ വാഗ്ദാനം ഒഴിവാക്കിക്കൊണ്ടാണ് പവൻ ഹാൻസുമായി സംസ്ഥാന സർക്കാർ കരാർ ഒപ്പിട്ടത്. ഇന്ത്യയിലെ മറ്റ് 11 സംസ്ഥാനങ്ങൾ പവൻ ഹാൻസിൽ നിന്നാണ് ഹെലികോപ്റ്ററുകൾ വാടകയ്ക്കെടുത്തിട്ടുള്ളതെന്നും, ഇത് ഒരു പൊതുമേഖലാ കമ്പനിയായണെന്നതുമാണ് സർക്കാർ നൽകിയ വിശദീകരണം.

കേരളത്തിൽ സ്ഥിതി ഇങ്ങനെയൊക്കെയാണെങ്കിലും യുഎസ് കോസ്റ്റ്ഗാർഡും ഫ്രഞ്ച് നേവിയ്ക്കും പുറമേ, ഓസ്ട്രേലിയ പൊലീസ്, അർജന്റീനിയൻ കോസ്റ്റ്ഗാർഡ്, ഗ്രീസ് കോസ്റ്റ്ഗാർഡ്, ഐസ്‌ലാൻഡിക് കോസ്റ്റ്ഗാർഡ്, ഇന്തോനീഷ്യൻ നാഷണൽ സെർച്ച് ആന്റ് റെസ്ക്യു എൻജൻസി, ടോക്കിയോ ഫയർ ഡിപ്പാർട്ടുമെന്റ്, കുവൈറ്റ് പൊലീസ്, ബംഗ്ലദേശ് മിലിറ്ററി, ബൾഗേറിയൻ നേവി, മ്യാൻമാർ നേവി, സൗദി അറേബ്യൻ നേവൽ ഫോഴ്സ്, ബ്രിട്ടിഷ് റോയൽ നേവി, തുടങ്ങി നിരവധി രാജ്യങ്ങൾ ഈ ഹെലികോപ്റ്ററിന്റെ സേവനം ഉപയോഗിക്കുന്നുണ്ട്.

എസ്എ ഡൗഫിൻ 2, എഎസ് 365 ഡൗഫിൻ എൻ 3 സീരിസുകളിലായി ആയിരത്തിൽ അധികം ഹെലികോപ്റ്ററുകൾ കമ്പനി നിര്‍മിച്ചിട്ടുണ്ട്. എയർറോസ്പെഷ്യൽ എന്ന ഫ്രഞ്ച് കമ്പനിയാണ് യൂറോകോപ്റ്ററും പിന്നീട് എയർബസ് ഹെലികോപ്റ്ററുമായി മാറുന്നത്. എയർറോസ്പെഷ്യൽ എസ്എ 360 ഡൗഫിൻ എന്ന സിംഗിൾ എൻജിൻ ഹെലികോപ്റ്റിന്റെ പിൻഗാമായായിട്ടുണ് ഈ എഎസ് 365 ഡൗഫിൻ സീരിസിലുള്ള ഹെലികോപ്റ്ററുകൾ പുറത്തിറങ്ങുന്നത്. 1978 ലാണ് ഈ ഹെലികോപ്റ്ററുകളുടെ നിർമാണം തുടങ്ങുന്നത്. ഇതിൽ നിന്ന് ഏറെ അഡ്വാൻസിഡായ ഹെലികോപ്റ്റാണ് കേരളാസർക്കാർ വാടകയ്ക്ക് എടുത്ത എഎസ് 365 ഡൗഫിൻ എൻ 3. 1998 ൽ നിർമാണം ആരംഭിച്ച ഈ മോഡലിന്റെ ഏകദേശം 15 ഹെലികോപ്റ്ററുൾ പവൻഹംസിനുണ്ട്. 2002 ൽ നിർമിച്ച ഹെലികോപ്റ്ററാണ് കേരളത്തിൽ എത്തിച്ചത്.

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്  (1 hour ago)

തടവുകാരെ തന്റെ താമസ സ്ഥലം വൃത്തിയാക്കാന്‍ കൊണ്ടുപോയ ജയിലര്‍ അറസ്റ്റില്‍  (2 hours ago)

നവദമ്പതികളുടെ മൃതദേഹം പുഴയില്‍ ഇരുമ്പുചങ്ങലകൊണ്ട് കാലുകളില്‍ ബന്ധിച്ച നിലയില്‍  (2 hours ago)

ആസൂത്രണ ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രഖ്യാപിച്ചു  (3 hours ago)

ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം  (5 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (5 hours ago)

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (6 hours ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (7 hours ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (7 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (7 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (7 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (7 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (7 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (7 hours ago)

Malayali Vartha Recommends