ആദര്‍ശങ്ങളെല്ലാം കാറ്റില്‍ പറന്നു, ജോസ് തെറ്റയില്‍ രാജി വയ്‌ക്കില്ല, സമാന കേസുള്ള ഗണേഷ്‌കുമാറും, എ.ടി. ജോര്‍ജും രാജിവച്ചില്ലല്ലോ, പിന്നെന്തിനാ കീഴ്‌വഴക്കമുണ്ടാക്കുന്നത്, രാജി വേണ്ടെന്ന് പാര്‍ട്ടിയും ഇടതുമുന്നണിയും

ജോസ് തെറ്റയില്‍ എന്തിന് രാജിവയ്‌ക്കണം, ഒരു വീഡിയോയുടെ പേരിലോ? ഇപ്പോള്‍ പാര്‍ട്ടിക്കാരും മുന്നണിയും ചോദിക്കുന്ന ഒരു ചോദ്യമാണ്. ഉടന്‍ എംഎല്‍എ സ്ഥാനം രാജി വയ്‌ക്കുമെന്ന് വീമ്പിളക്കിയവരെല്ലാം ഒറ്റ ദിവസം കൊണ്ടു മലക്കം മറിഞ്ഞു. ലൈംഗികാരോപണത്തില്‍ കുടുങ്ങിയ ജോസ് തെറ്റയില്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടെന്ന് ജനതാദള്‍ എസ് നേതൃയോഗത്തില്‍ തീരുമാനം. സമാനമായ രീതിയില്‍ ആരോപണം നേരിടുന്ന യുഡിഎഫ് എംഎല്‍എമാര്‍ രാജിവയ്ക്കാത്ത സാഹചര്യത്തില്‍ ജോസ് തെറ്റയില്‍ രാജിവച്ച് അനാവശ്യ കീഴ്‌വഴക്കം സൃഷ്ടിക്കേണ്ടെന്ന് നേതൃയോഗത്തില്‍ തീരുമാനമായി. രാജി വേണമെന്ന് നേരത്തെ വാദിച്ചിരുന്ന പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ മാത്യൂ ടി.തോമസ് എംഎല്‍എയും രാജി വേണ്ടെന്ന് യോഗത്തില്‍ എത്തിച്ചേര്‍ന്നു.
അതിനുപിന്നാലെ എം.എല്‍.എയുടെ രാജിക്കാര്യം ജനതാദള്‍ തന്നെ തീരുമാനിക്കേട്ടെ എന്ന നിലപാട് ഇടതുമുന്നണി സ്വീകരിക്കുകയും ചെയ്തു. രാജിവേണ്ടെന്ന് രാവിലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും അഭിപ്രായപ്പെട്ടിരുന്നു. യുഡിഎഫില്‍ ഗണേഷ്‌കുമാറും എ.ടി ജോര്‍ജും സമാനമായ ആരോപണം നേരിടുന്നുണ്ട്. ഇവര്‍ രാജിവയ്ക്കാതിരിക്കുമ്പോള്‍ ജോസ് തെറ്റയില്‍ മാത്രം എന്തിന് രാജിവയ്ക്കണമെന്ന സമീപനമാണ് സിപിഎം സ്വീകരിച്ചത്. സമാനമായ അവസ്ഥകള്‍ നേരത്തെയുണ്ടായിട്ടുണ്ടെങ്കിലും മന്ത്രിസ്ഥാനമല്ലാതെ എം.എല്‍.എ സ്ഥാനം ആരും രാജിവെച്ചിട്ടില്ല. അതുകൊണ്ട് തന്നെ ധൃതിപിടിച്ച് തീരുമാനമെടുക്കേണ്ടെന്നാണ് ജനതാദള്‍ നേതൃയോഗം തീരുമാനിച്ചത്.
ജനതാദള്‍ എം.എല്‍.എമാരായ ജമീല പ്രകാശവും സി.കെ. നാണുവും ജോസ് തെറ്റയില്‍ രാജിവെക്കേണ്ടെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























